കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോൺഗ്രസ് വർക്കിംഗ് കമ്മറ്റിയിൽ അഴിച്ചുപണി: പുതിയ കമ്മറ്റി ഉടന്‍, തിരക്കിട്ട നീക്കങ്ങളുമായി രാഹുൽ

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് വർക്കിംഗ് കമ്മറ്റിയിൽ അഴിച്ചുപണിയുമായി കോൺ‍ഗ്രസ് അധ്യക്ഷന്‍ രാഹുൽ‍ ഗാന്ധി. കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതല ഏറ്റെടുത്ത് രണ്ട് മാസത്തിന് ശേഷമാണ് കോൺഗ്രസിന്റെ സുപ്രധാന തീരുമാനങ്ങൾ കൈക്കൊള്ളുന്ന വർക്കിംഗ് കമ്മറ്റിയിലേയ്ക്ക് പുതിയ അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷയായിരുന്ന സോണിയാ ഗാന്ധി നിയമിച്ചവരെയാണ് കോണ്‍ഗ്രസ് വർക്കിംഗ് കമ്മറ്റിയിൽ നിന്ന് പിരിച്ചുവിട്ടിട്ടുള്ളത്.

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടു; കാമുകൻ വിളിച്ചപ്പോൾ അഞ്ച് വയസ്സുകാരി മകളെ പോലും ഓർ‌ത്തില്ല, കുട്ടിയെ തനിച്ചാക്കി ഒളിച്ചോടി, പിന്നീട് സംഭവിച്ചത്...ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടു; കാമുകൻ വിളിച്ചപ്പോൾ അഞ്ച് വയസ്സുകാരി മകളെ പോലും ഓർ‌ത്തില്ല, കുട്ടിയെ തനിച്ചാക്കി ഒളിച്ചോടി, പിന്നീട് സംഭവിച്ചത്...

കോൺഗ്രസ് വർക്കിംഗ് കമ്മറ്റിയിലേയ്ക്കുള്ള പുതിയ അംഗങ്ങളെ കണ്ടെത്തുന്നതിന് വേണ്ടി രാഹുൽ ഗാന്ധി പുതിയ സ്റ്റിയറിംഗ് കമ്മറ്റിയെ നാമനിർദേശം ചെയ്തിട്ടുണ്ട്. മാർച്ച് രണ്ടാം വാരം ദില്ലിയിൽ വച്ച് നടക്കുന്ന പാർട്ടിയുടെ പ്ലീനറി സെഷനിൽ വച്ചായിരിക്കും സ്റ്റിയറിംഗ് കമ്മറ്റി ഇത് സംബന്ധിച്ച തീരുമാനങ്ങൾ കൈക്കൊള്ളുക. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, പി ചിദംബരം, ഗുലാം നബി ആസാദ്, ജനാർദ്ദൻ ത്രിവേദി എന്നിവരെയാണ് രാഹുൽ‍ സ്റ്റിയറിംഗ് കമ്മറ്റിയിലേയ്ക്ക് നാമനിർദേശം ചെയ്തിട്ടുള്ളത്.

rahul-29

നേരത്തെയുള്ള ചില അംഗങ്ങൾക്കൊപ്പം പുതിയ ആളുകളെക്കൂടി ഉൾപ്പെടുത്തിക്കൊണ്ടായിരിക്കും പുതിയ വര്‍ക്കിംഗ് കമ്മറ്റിയ്ക്ക് രൂപം നൽകുക. അതേ സമയം രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, മുൻ‍ പ്രതിരോധ മന്ത്രി എകെ ആന്റണി, ആനന്ദ് ശർമ, പി ചിദംബരം, സോണിയാ ഗാന്ധിയുടെ പൊളിറ്റിക്കൽ‍ സെക്രട്ടറി അഹമ്മദ് പട്ടേൽ‍ എന്നിവർ കോൺഗ്രസിന്റെ പുതിയ വര്‍ക്കിംഗ് കമ്മറ്റിയിൽ ഇടംപിടിക്കുമെന്നാണ് ന്യൂസ് 18 റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്.

English summary
Two months after formally taking charge as the Congress President, Rahul Gandhi has started to give final shape to his team.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X