കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിക്ഷേപത്തട്ടിപ്പ്, രാഹുല്‍ ദ്രാവിഡിനും രക്ഷയില്ല...നഷ്ടമായത് നാലു കോടി, ഒടുവില്‍ പരാതിയുമായെത്തി!

20 കോടി നിക്ഷേപമുള്ള കമ്പനിയില്‍ നിന്ന് ഇതുവരെ തനിക്ക് 16 കോടി മാത്രമാണ് ലഭിച്ചതെന്ന് ദ്രാവിഡ് പറഞ്ഞു

Google Oneindia Malayalam News

ബംഗളൂരു: നിക്ഷേപത്തട്ടിപ്പുകള്‍ നാടുമുഴുവന്‍ വര്‍ധിക്കുമ്പോള്‍ മുന്‍ ഇന്ത്യന്‍ താരം രാഹുല്‍ ദ്രാവിഡും ആ കുരുക്കില്‍പ്പെട്ടിരിക്കുകയാണ്. ദ്രാവിഡില്‍ നിന്ന് നാലു കോടിയാണ് തട്ടിയെടുത്തിരിക്കുന്നത്. ബംഗളൂരുവിലെ പ്രമുഖ കമ്പനിയായ വെല്‍ത്ത് മാനേജ്‌മെന്റ് കമ്പനി വിക്രം ഇന്‍വെസ്റ്റാണ് ഇപ്പോള്‍ പ്രതിസ്ഥാനത്തുള്ളത്. ഇവരുടെ കമ്പനിയില്‍ ദ്രാവിഡ് 20 കോടി നിക്ഷേിപിച്ചിരുന്നു. ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്തായിരുന്നു ദ്രാവിഡില്‍ നിന്ന് ഇത്രയും തുക ഇവര്‍ കമ്പനിയില്‍ നിക്ഷേപിച്ചത്. എന്നാല്‍ ഇതില്‍ 16 കോടി ഇവര്‍ തിരിച്ച് നല്‍കിയെങ്കിലും ബാക്കി നാലു കോടി തരാതെ ദ്രാവിഡിനെ കബളിപ്പിക്കുകയാണെന്ന് അദ്ദേഹം പറയുന്നു.

ചെങ്ങന്നൂരിൽ സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു; സംഭവം ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ...ചെങ്ങന്നൂരിൽ സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു; സംഭവം ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ...

1

തുടര്‍ന്ന് ബംഗളൂരുവിലെ ഇന്ദിരാനഗര്‍ പോലീസ് സ്‌റ്റേഷനില്‍ ദ്രാവിഡ് പരാതി നല്‍കിയിട്ടുണ്ട്. അതേസമയം കമ്പനിക്കെതിരെ നിരവധി പരാതികള്‍ വേറെയും ഉയര്‍ന്നിട്ടുണ്ട്. പലരെയും ഇത്തരത്തില്‍ വിക്രം ഇന്‍വെസ്റ്റ് പറ്റിച്ചതായിട്ടാണ് സൂചന. 500 കോടിയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നും പോലീസ് പറയുന്നു. നേരത്തെ കേസുമായി ബന്ധപ്പെട്ട് രാഘവേന്ദ്ര ശ്രീനാഥ്, സൂത്രം സുരേഷ്, നരസിംഹമൂര്‍ത്തി, നാഗരാജ്, പ്രഹ്ലാദ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്ന് 800ലധികം പേരെ ഇവര്‍ പറ്റിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ സുരേഷ് ബംഗളൂരു പ്രമുഖ സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റാണ്. ഇയാള്‍ വഴിയാണ് പ്രമുഖ സ്‌പോര്‍ട്‌സ് താരങ്ങള്‍ തട്ടിപ്പില്‍ വീണുപോയതെന്ന് പോലീസ് പറഞ്ഞു.

2

ദ്രാവിഡിനെ കൂടാതെ ബാഡ്മിന്റണ്‍ താരം സൈന നേഹ്‌വാള്‍, ബാഡ്മിന്റണ്‍ ഇതിഹാസം പ്രകാശ് പദുക്കോണ്‍ എന്നിവര്‍ ഇവരുടെ കമ്പനിയില്‍ നിക്ഷേപിച്ചിരുന്നു. നേരത്തെ പിആര്‍ ബാലാജി എന്ന നിക്ഷേപകന്‍ തന്റെ 11 കോടിയിലധികം വരുന്ന പണം ഇവര്‍ തട്ടിയെടുത്തതായി കാണിച്ച് പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് നിരവധി പേര്‍ പരാതിയുമായി പോലീസില്‍ എത്തിയത്. നിക്ഷേപിക്കുന്ന തുകയ്ക്ക് 40 ശതമാനത്തിലധികം വാര്‍ഷിക റിട്ടേണ്‍ നല്‍കാമെന്ന് വാഗ്ദാനത്തില്‍ പലരും വീണുപോയതെന്നാണ് പോലീസ് പറയുന്നത്.

ആദ്യം സ്വന്തം രാഷ്ട്രീയ നിലപാട് വ്യക്തമാക്ക്.. എന്നിട്ട് രാഷ്ട്രീയത്തില്‍ കളിക്കാം..രജനിയോട് കമല്‍ആദ്യം സ്വന്തം രാഷ്ട്രീയ നിലപാട് വ്യക്തമാക്ക്.. എന്നിട്ട് രാഷ്ട്രീയത്തില്‍ കളിക്കാം..രജനിയോട് കമല്‍

കശ്മീര്‍ പ്രശ്‌നം വഷളാക്കി, സമ്പദ്‌മേഖലയെ തകര്‍ത്തു, നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ മന്‍മോഹന്‍ സിങ്കശ്മീര്‍ പ്രശ്‌നം വഷളാക്കി, സമ്പദ്‌മേഖലയെ തകര്‍ത്തു, നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ മന്‍മോഹന്‍ സിങ്

English summary
Rahul Dravid Files Complaint Against Bengaluru Ponzi Firm Says Yet to Get Rs 4 Crore Back
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X