കളിയിലെ മാന്യന് എളിമയുടെ പ്രതീകം; ആര്‍ക്കും തര്‍ക്കമില്ലാത്ത വന്‍ മതിലാണിപ്പോള് വൈറല്‍
ബെംഗളൂരു: ക്രീസിനോട് വിടപറഞ്ഞെങ്കിലും ഇന്നും സ്വഭാവത്തില്‍ യാതൊരു മാറ്റവുമില്ലാത്ത വ്യക്തിയാണ് ക്രിക്കറ്റ് ലോകത്തെ ഇന്ത്യയുടെ വന്മതില്. വളരെ കൃത്യമായി നിരീക്ഷിച്ച് ഉപകാരപ്പെടുന്ന പന്തുകള്‍ മാത്രം ബൗണ്ടറി കടത്തുന്ന ഇദ്ദേഹത്തിന്റെ മാസ്മരിക പ്രകടനം ഏറെ പ്രകീര്ത്തിക്കെപ്പട്ടതാണ്. പക്ഷേ ഇന്നും മാന്യതയുടെ പ്രതീകമായി നവമാധ്യമങ്ങള്‍ ദ്രാവിഡിനെ പുകഴ്ത്തുന്നു.

മക്കള്‍ക്കൊപ്പം ശാസ്ത്രമേള കാണാന്‍ എത്തി രാഹുല്‍ ദ്രാവിഡ് സാധാരണക്കാരെ പോലെ ക്യൂവില്‍ നില്ക്കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. അദ്ദേഹം എത്ര ലളിതമായാണ് സാഹചര്യങ്ങള്‍ വിലയിരുത്തുന്നതും പ്രതികരിക്കുന്നതുമെന്നതിന് ഉത്തമ ഉദാഹരണമായിരുന്നു ഈ ചിത്രങ്ങള്‍.
മാന്യന്മാരുടെ കളിയിലെ മാന്യനായ കളിക്കാരനായിരുന്നു രാഹുല്‍ ദ്രാവിഡ്. ലാളിത്യം അഴകാക്കിയ താരം. കളിക്കളത്തില്‍ മാത്രമല്ല, പുറത്തും അദ്ദേഹം അങ്ങനെ തന്നെ. മുമ്പ് ഓട്ടോയില്‍ യാത്ര ചെയ്ത രാഹുല്‍ ദ്രാവിഡന്റെ ഫോട്ടോകള്‍ വൈറലായിരുന്നു. മാന്യത മുഖമുദ്രയാക്കിയത് കൊണ്ടാകണം കളത്തിലും പുറത്തും അദ്ദേഹത്തിന് ശത്രുക്കള്‍ കുറവാണ്.
മക്കള്‍ പഠിക്കുന്ന സ്കൂളിലെ ശാസ്ത്ര മേള കാണാന്‍ വരി നില്ക്കുന്ന ദ്രാവിഡിന്റെ ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ചിത്രം എന്നെടുത്തതാണെന്ന് വ്യക്തമല്ല. നേരത്തെ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യന്‍ ടീം 372 റണ്‍സിന് കാനഡയെ തോല്‍പ്പിച്ചപ്പോള്‍ കനേഡിയന്‍ താരങ്ങളെ ആശ്വസിപ്പിച്ച ദ്രാവിഡിന്റെ വാക്കുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications