ഡോക്ടറേറ്റ് വെറുതെ വേണ്ടെന്ന് ദ്രാവിഡ്! ബെംഗളൂരു സര്‍വകലാശാലയുടെ ബിരുദം സ്വീകരിച്ചില്ല
ബെംഗളൂരു സര്‍വകലാശാലയുടെ ഡോക്ടറേറ്റ് രാഹുല്‍ ദ്രാവിഡ് നിരസിച്ചു.ആദരിക്കുന്നതിന്റെ ഭാഗമായി ലഭിക്കുന്ന ബിരുദം സ്വീകരിക്കുന്നതിന് പകരം പഠിച്ച് തന്നെ ഡോക്ടറേറ്റ് നേടാനാണ് ദ്രാവിഡിന്റെ തീരുമാനം
ബെംഗളൂരു : ബെംഗളൂരു സര്‍വകലാശാലയുടെ ഡോക്ടറേറ്റ് മുന്‍ ഇന്ത്യന്‍ നായകന് രാഹുല്‍ ദ്രാവിഡ് നിരസിച്ചു. ക്രിക്കറ്റിന് നല്കിയ മികച്ച സംഭാവനകള്‍ പരിഗണിച്ചാണ് ബെംഗളൂരു സര്‍വകലാശാല ദ്രാവിഡിനെ ഡോക്ടറേറ്റ് നല്കി ആദരിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ദ്രാവിഡ് ഇത് നിരസിക്കുകയായിരുന്നു.
ആദരിക്കുന്നതിന്റെ ഭാഗമായി ലഭിക്കുന്ന ബിരുദം സ്വീകരിക്കുന്നതിന് പകരം പഠിച്ച് തന്നെ ഡോക്ടറേറ്റ് നേടാനാണ് ദ്രാവിഡിന്റെ തീരുമാനം. സ്പോര്‍ട്സില്‍ ഗവേഷണം നടത്തി ഡോക്റ്ററേറ്റ് നേടുമെന്ന് ദ്രാവിഡ് അറിയിച്ചു.

ഡോക്ടറേറ്റ് നല്കി ആദരിച്ചതിന് ദ്രാവിഡ് നന്ദി അറിയിച്ചതായി ബെംഗളൂരു യൂനിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ബി തിമ്മെ ഗൗഡ വ്യക്തമാക്കി. എല്ലാ ബഹുമാനത്തോടെയുമാണ് രാഹുല്‍ പുരസ്കാരം നിരസിച്ചതെന്നും അദ്ദേഹം പറയുന്നു.
ജനുവരി 27ന് നടക്കുന്ന യൂനിവേഴ്സിറ്റിയുടെ 52ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് ദ്രാവിഡിന് ഡോക്ടറേറ്റ് നല്കി ആദരിക്കാന്‍ തീരുമാനിച്ചത്. മൂന്നു പേരുടെ പേരാണ് ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചിരുന്നത്. ഇതില്‍ നിന്നാണ് ദ്രാവിഡിന്റെ പേര് തിരഞ്ഞെടുത്തത്.നേരത്തെ ഗുല്‍ബര്‍ഗ് യൂനിവേഴ്സിറ്റിയുടെ ഡോക്ടറേറ്റും രഹുല്‍ നിരസിച്ചിരുന്നു.
ഇന്‍ഡോറില്‍ ജനിച്ച രാഹുല്‍ ദ്രാവിഡ് ബെംഗളൂരുവിലാണ് കുട്ടിക്കാലം ചിലവഴിച്ചത്. സെന്റ് ജോസഫ് സ് ബോയ്സ് ഹൈസ്കൂള്‍, സെന്റെ ജോസഫ് കോളേജ് ഓഫ് കൊമേഴ്സ് എന്നിവിടങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം. എംബിഎയ്ക്ക് തയ്യാറെടുക്കുമ്പോഴായിരുന്നു ദേശീയ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
സച്ചിന് ശേഷം ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ ടെസ്റ്റ് കളിച്ച താരമാണ് രാഹുല്‍ ദ്രാവിഡ്. 164 മാച്ചുകളില്‍ നിന്ന് 13288 റണ്‍സാണ് ദ്രാവിഡിന്റെ സമ്പാദ്യം. 1996ലാണ് ദ്രാവിഡ് അന്താരാഷ്ട്ര ക്രിക്കറ്റിലേക്കെത്തിയത്. 2012ലാണ് അദ്ദേഹം വിരമിച്ചത്. നിലവില്‍ ഇന്ത്യന്‍ അണ്ടര്‍19 ടീം കോച്ചാണ് ദ്രാവിഡ്.
-
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
രാധിക ശരത് കുമാറിനെ പ്രതാപ് പോത്തൻ ഉപേക്ഷിക്കാൻ കാരണം, രണ്ടാം വിവാഹത്തിൽ നടിക്ക് സംഭവിച്ചത്; ആലപ്പി അഷ്റഫ് -
സന്തോഷ് പണ്ഡിറ്റിന് ഒരു മാസം വരുന്ന ചെലവ് ഇത്ര; കണക്ക് പങ്കുവെച്ച് താരം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; പാണക്കാട്ടെ തീരുമാനം ചോദ്യം ചെയ്ത് രണ്ടത്താണി, 'തങ്ങളെ കരുവാക്കി' -
വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എംകെ ഭാസ്കരൻ; എതിരാളി രമയോ വേണുവോ? കടുത്ത പോരാട്ടം ഉറപ്പ് -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
പ്രവാസികള്‍ക്ക് ആരോഗ്യ പരിരക്ഷ; 1 കോടി വരെ കവറേജുമായി നോര്‍ക്ക കെയര്‍, അവസാന തിയ്യതി അറിയാം -
ഒരു ഗ്രാമിന് 1.15 ലക്ഷം, പവന് 9.2 ലക്ഷം! മാന്ദ്യം കഴിഞ്ഞാല്‍ സ്വര്‍ണവില കുതിക്കുമെന്ന് കിയോസാക്കി -
പെരമ്പൂരില്‍ എസി ഓഫീസ്; വിജയ്ക്ക് മറ്റൊരു വെല്ലുവിളി, സംഗീതയുടെ ആസ്തി പരസ്യമാക്കുമോ -
അഹാന കൃഷ്ണയ്ക്ക് മോഹൻലാലിൻ്റെ അതേ കഴിവുണ്ട്..പാർവതിയും അഹാനയും വലിയ താരങ്ങളാകേണ്ടവർ';അപ്പ ഹാജ











Click it and Unblock the Notifications