കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡോക്ടറേറ്റ് വെറുതെ വേണ്ടെന്ന് ദ്രാവിഡ്! ബെംഗളൂരു സര്‍വകലാശാലയുടെ ബിരുദം സ്വീകരിച്ചില്ല

ബെംഗളൂരു സര്‍വകലാശാലയുടെ ഡോക്ടറേറ്റ് രാഹുല്‍ ദ്രാവിഡ് നിരസിച്ചു.ആദരിക്കുന്നതിന്‍റെ ഭാഗമായി ലഭിക്കുന്ന ബിരുദം സ്വീകരിക്കുന്നതിന് പകരം പഠിച്ച് തന്നെ ഡോക്ടറേറ്റ് നേടാനാണ് ദ്രാവിഡിന്റെ തീരുമാനം

  • By Gowthamy
Google Oneindia Malayalam News

ബെംഗളൂരു : ബെംഗളൂരു സര്‍വകലാശാലയുടെ ഡോക്ടറേറ്റ് മുന്‍ ഇന്ത്യന്‍ നായകന്‍ രാഹുല്‍ ദ്രാവിഡ് നിരസിച്ചു. ക്രിക്കറ്റിന് നല്‍കിയ മികച്ച സംഭാവനകള്‍ പരിഗണിച്ചാണ് ബെംഗളൂരു സര്‍വകലാശാല ദ്രാവിഡിനെ ഡോക്ടറേറ്റ് നല്‍കി ആദരിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ദ്രാവിഡ് ഇത് നിരസിക്കുകയായിരുന്നു.

ആദരിക്കുന്നതിന്‍റെ ഭാഗമായി ലഭിക്കുന്ന ബിരുദം സ്വീകരിക്കുന്നതിന് പകരം പഠിച്ച് തന്നെ ഡോക്ടറേറ്റ് നേടാനാണ് ദ്രാവിഡിന്റെ തീരുമാനം. സ്‌പോര്‍ട്‌സില്‍ ഗവേഷണം നടത്തി ഡോക്റ്ററേറ്റ് നേടുമെന്ന് ദ്രാവിഡ് അറിയിച്ചു.

rahul dravid

ഡോക്ടറേറ്റ് നല്‍കി ആദരിച്ചതിന് ദ്രാവിഡ് നന്ദി അറിയിച്ചതായി ബെംഗളൂരു യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ബി തിമ്മെ ഗൗഡ വ്യക്തമാക്കി. എല്ലാ ബഹുമാനത്തോടെയുമാണ് രാഹുല്‍ പുരസ്‌കാരം നിരസിച്ചതെന്നും അദ്ദേഹം പറയുന്നു.

ജനുവരി 27ന് നടക്കുന്ന യൂനിവേഴ്‌സിറ്റിയുടെ 52ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് ദ്രാവിഡിന് ഡോക്ടറേറ്റ് നല്‍കി ആദരിക്കാന്‍ തീരുമാനിച്ചത്. മൂന്നു പേരുടെ പേരാണ് ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചിരുന്നത്. ഇതില്‍ നിന്നാണ് ദ്രാവിഡിന്റെ പേര് തിരഞ്ഞെടുത്തത്.നേരത്തെ ഗുല്‍ബര്‍ഗ് യൂനിവേഴ്‌സിറ്റിയുടെ ഡോക്ടറേറ്റും രഹുല്‍ നിരസിച്ചിരുന്നു.

ഇന്‍ഡോറില്‍ ജനിച്ച രാഹുല്‍ ദ്രാവിഡ് ബെംഗളൂരുവിലാണ് കുട്ടിക്കാലം ചിലവഴിച്ചത്. സെന്‍റ് ജോസഫ് സ് ബോയ്സ് ഹൈസ്കൂള്‍, സെന്‍റെ ജോസഫ് കോളേജ് ഓഫ് കൊമേഴ്സ് എന്നിവിടങ്ങളിലായിരുന്നു അദ്ദേഹത്തിന്‍റെ വിദ്യാഭ്യാസം. എംബിഎയ്ക്ക് തയ്യാറെടുക്കുമ്പോഴായിരുന്നു ദേശീയ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

സച്ചിന് ശേഷം ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ ടെസ്റ്റ് കളിച്ച താരമാണ് രാഹുല്‍ ദ്രാവിഡ്. 164 മാച്ചുകളില്‍ നിന്ന് 13288 റണ്‍സാണ് ദ്രാവിഡിന്റെ സമ്പാദ്യം. 1996ലാണ് ദ്രാവിഡ് അന്താരാഷ്ട്ര ക്രിക്കറ്റിലേക്കെത്തിയത്. 2012ലാണ് അദ്ദേഹം വിരമിച്ചത്. നിലവില്‍ ഇന്ത്യന്‍ അണ്ടര്‍19 ടീം കോച്ചാണ് ദ്രാവിഡ്.

English summary
Former India captain Rahul Dravid on Wednesday turned down the honorary doctorate Bangalore University wanted to confer on him.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X