Get Updates
Get notified of breaking news, exclusive insights, and must-see stories!

നേരിട്ടിട്ടുള്ളതില്‍വെച്ച് ഏറ്റവും മികച്ച ബൗളര്‍ ആരാണെന്ന് വെളിപ്പെടുത്തി ദ്രാവിഡ്

മഗ്രാത്ത് മികച്ച ബൗളറാണ്. ഓഫ് സൈഡിന് പുറത്ത് തനിക്കുള്ള മികവ് മഗ്രാത്തിനോളം മറ്റാരും ചോദ്യം ചെയ്തിരുന്നില്ല.

മുംബൈ: ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായാണ് ദ്രാവിഡ് അറിയപ്പെടുന്നത്. വന്‍മതിലെന്ന വിശേഷണമുള്ള ദ്രാവിഡിനെ പുറത്താക്കുക ഏതൊരു ബൗളറുടെയും വെല്ലുവിളിയായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ദ്രാവിഡ് താന്‍ നേരിട്ടിട്ടുള്ളതില്‍ ഏറ്റവും മികച്ച ബൗളര്‍ ആരാണെന്ന് കഴിഞ്ഞദിവസം വെളിപ്പെടുത്തി.

ഓസ്‌ട്രേലിയയുടെ ഏറ്റവും മികച്ച ബൗളര്‍മാരിലൊരാളായി വിലയിരുത്തപ്പെടുന്ന ഗ്ലെന്‍ മഗ്രാത്ത് ആണ് തനിക്ക് ഏറ്റവും ബുദ്ധിമുട്ടുണ്ടാക്കിയ ബൗളറെന്നാണ് മുംബൈയില്‍ നടന്ന ഒരു ചടങ്ങിനിടെ ദ്രാവിഡ് വെളിപ്പെടുത്തയത്. അക്കാലത്ത് ഏറ്റവും മികച്ച ടീം ഓസ്‌ട്രേലിയയായിരുന്നു. മഗ്രാത്ത് ഏറ്റവും മികച്ച ബൗളറായിരുന്നെന്നും ദ്രാവിഡ് പറഞ്ഞു.

rahul-dravid

മഗ്രാത്ത് മികച്ച ബൗളറാണ്. ഓഫ് സൈഡിന് പുറത്ത് തനിക്കുള്ള മികവ് മഗ്രാത്തിനോളം മറ്റാരും ചോദ്യം ചെയ്തിരുന്നില്ല. എതിരാളിക്കെതിരെ ബുദ്ധിപൂര്‍വം പന്തെറിയുന്ന അപൂര്‍വം ബൗളര്‍മാരിലൊരാളാണ് മഗ്രാത്ത്. രാവിലത്തെ ഒരു മണിക്കൂറോ വൈകിട്ട് കളി അവസാനിക്കുന്നതിന് മുമ്പോ എപ്പോഴായാലും മഗ്രാത്തിനെതിരെ കളിക്കുന്നത് വെല്ലുവിളിയാണ്.

മികച്ച സ്ഥിരതയും പന്തില്‍ നിയന്ത്രണവുമുള്ള ബൗളറാണ് മഗ്രാത്തെന്നും ദ്രാവിഡ് പറയുന്നു. മികച്ച പേസും ഏതു പിച്ചിലും ബൗണ്‍സും ഉണ്ടാക്കിയെടുക്കാന്‍ മഗ്രാത്തിന് സാധിക്കും. മഗ്രാത്തിനേക്കാള്‍ മികച്ച ബൗളറെ താന്‍ നേരിട്ടിട്ടില്ലെന്നും ദ്രാവിഡ് പറഞ്ഞു. 124 ടെസ്റ്റുകളില്‍ നിന്നായി 563 വിക്കറ്റും 250 ഏകദിനത്തില്‍ നിന്നും 381 വിക്കറ്റും മഗ്രാത്ത് സ്വന്തമാക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+