കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്തിൽ കണ്ടത് ബിജെപിയുടെ 'രാഹു'ദശയുടെ തുടക്കം.. ഇനി കളി കർണാടകയിൽ!

  • By Desk
Google Oneindia Malayalam News

ഇന്ത്യൻ‌ രാഷ്ട്രീയം ഉറ്റുനോക്കിയ തിരഞ്ഞെടുപ്പായിരുന്നു 2017 ലെ ഗുജറാത്ത് നിയസഭ തിരഞ്ഞെടുപ്പ്. രാഹുൽ ഗാന്ധി സോണിയ ഗാന്ധിയിൽ നിന്ന് കോൺഗ്രസിന്റെ അധ്യക്ഷ പദവി ഏറ്റെടുത്തതിനു ശേഷം വരുന്ന ആദ്യ തിരഞ്ഞെടുപ്പ് ഫലമായിരുന്നു ഇത്. രാഹുൽ ഗാന്ധി പ്രഭാവം ഗുജറാത്തിൽ കണ്ടു എന്ന് തന്നെ പറഞ്ഞാൽ അതിൽ തെറ്റുണ്ടയാവില്ല. കോൺഗ്രസും ബിജെപിയും തമ്മിലുള്ള ഇഞ്ചോടിഞ്ച് പോരാട്ടം തന്നെയായിരുന്നു ഗുജറാത്തിൽ. ആദ്യ ഘട്ടങ്ങളിൽ ലീഡ് നില മാറി മറിയുകയായിരുന്നു.

നരേന്ദ്ര മോദി പ്രഭാവത്തിലും കോണ്‍ഗ്രസിന് അത്ര വലിയ നഷ്ടങ്ങള്‍ സംഭവിച്ചില്ല എന്ന് തന്നെ പറയേണ്ടി വരും. രാഹുൽ പ്രഭാവം ത്നനെയായിരുന്നു ഗുജറാത്തിൽ കണ്ടത്. ബിജെപിയുടേത് പേടിച്ചരണ്ട വിജയമായിരുന്നു. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സിദ്ധ രാമയ്യയുടെ കർണാടകയിലും രാഹുൽ പ്രഭാവം നല്ലപോലെ അലയടിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

കോൺഗ്രസ് ഗുജറാത്ത് അടക്കി വാണിരുന്നു

കോൺഗ്രസ് ഗുജറാത്ത് അടക്കി വാണിരുന്നു

ഒരു കാലത്ത് ഗുജറാത്ത് അടക്കി ഭരിച്ചിരുന്ന കോൺഗ്രസിന് ഗുജറാത്ത് കൈവിട്ടുപോകുകയായിരുന്നു. 28 വര്‍ഷം മുമ്പ് വരെ ഗുജറാത്ത് ഒറ്റയ്ക്ക് ഭരിച്ചിരുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ് ഗുജറാത്തിൽ ഭരണം നടത്തിയിരുന്നു. എന്നാൽ 1990 ല്‍ ജനതാദളിനൊപ്പം അധികാരം പങ്കിട്ടതിന് ശേഷം കോണ്‍ഗ്രസ്സിന് ഗുജറാത്തില്‍ നിലംതൊടാന്‍ സാധിച്ചിരുന്നില്ല. 143 സീറ്റ്വരെ നേടി ജയിച്ചിരുന്ന കോൺഗ്രസ് ഒരു സുപ്രഭാതത്തിൽ 33 സീറ്റ് നേടി പടു കുഴിയിൽ വീഴുകയായിരുന്നു.

കോൺഗ്രസ് കരകയറുന്നു

കോൺഗ്രസ് കരകയറുന്നു

1990 ജെഡിയ്‌ക്കൊപ്പം അധികാരം പങ്കിട്ട കോണ്‍ഗ്രസിന് പിന്നീട് ഗുജറാത്തില്‍ കാര്യമായി ഒരു നേട്ടവും കൈവരിക്കാന്‍ സാധിച്ചിരൂുന്നില്ല. എന്നാൽ അതിൽ നിന്ന് പതുക്കെ കരകയറാൻ കോൺഗ്രസിന് സാധിക്കുന്നുമുണ്ട്. 1990 ല്‍ 33 സീറ്റില്‍ ഒതുങ്ങിയ കോണ്‍ഗ്രസ് അടുത്ത തിരഞ്ഞെടുപ്പില്‍ 45 സീറ്റുകളുമായി നില മെച്ചപ്പെടുത്തി. 1998 ലെ തിരഞ്ഞെടുപ്പില്‍ 53 സീറ്റുകള്‍ നേടി. എന്നാൽ 2002 ല്‍ ചെറിയ ഒരു ഇടിവ് നേരിട്ട് 51 ആയി കുറഞ്ഞിരുന്നു.

പ്രചരണത്തിന് പ്രമുഖർ

പ്രചരണത്തിന് പ്രമുഖർ

നരേന്ദ്രമോദി ഏറ്റവും ശക്തനായി മാറിയത് 2012ലെ തിരഞ്ഞെടുപ്പിലായിരുന്നു. എന്നാൽ അപ്പോഴും കോൺഗ്രസ് മോശമല്ലാത്ത മത്സരം തന്നെയായിരുന്നു കാഴ്ചവെച്ചത്. 61 സീറ്റുകൾ വരെ നേടാൻ കോൺ‌ഗ്രസിന് സാധിച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങലിൽ തന്നെ ബിജെപിക്ക് കോൺഗ്രസിനോടുള്ള പേടി പ്രകടമായിരുന്നു. അതുകൊണ്ട് തന്നെയാണ് തിരഞ്ഞെടുപ്പ് പ്രചരണങ്ങൾ പ്രമുഖരെ തന്നെ ഗുജറാത്തിൽ എത്തിച്ചത്.

കോൺ‌ഗ്രസ് വൈകാതെ ഭരണത്തിലെത്തും

കോൺ‌ഗ്രസ് വൈകാതെ ഭരണത്തിലെത്തും

പ്രധാനമന്ത്രിയായിട്ടും ഈ തിരഞ്ഞെടുപ്പിലും മോദി തന്നെയായരുന്നു തിരഞ്ഞെടുപ്പ് പ്രചരണത്തിന് മുന്നിൽ നിന്ന് നയിച്ചത്. എതിര്‍പക്ഷത്ത് രാഹുല്‍ ഗാന്ധിയും ജിഗിനേഷ് മേവാനിയും ഹാര്‍ദ്ദിക് പട്ടേലും കൈകോര്‍ക്കാൻ രാഹുൽസ ഗാന്ധി കാണിച്ച മിടുക്ക് ഗുജറാത്തിൽ കോൺഗ്രസ് അധികം വൈകാതെ അധികാരത്തിലെത്തുമെന്നതിന്റെ സൂചനകൾ തന്നെയാണ്.

അധ്യക്ഷനാകുമെന്ന അഭ്യൂഹം

അധ്യക്ഷനാകുമെന്ന അഭ്യൂഹം

രാഹുൽ ഗാന്ധി കോൺഗ്രസിന്റെ അധ്യക്ഷനാകുമെന്ന അഭ്യൂഹങ്ങൾക്കിടയിലായിരുന്നു ഗുജറാത്തിൽ തിര‍ഞ്ഞെടുപ്പ് പ്രചരണത്തിന് ചുക്കാൻ പിടിച്ചത്. തുടർന്ന് ബിജെപി വരുദ്ധരായ ജിഗ്നേഷ് മേവാനിയെയും ഹാർദിക്ക് പട്ടേലിനെയും കോൺഗ്രസിനൊപ്പം കൂട്ടുകയായിരുന്നു. ഗുജറാത്തിൽ രാഹുൽ ഗാന്ധി ചെയ്ത ബുദ്ധിപരമായ നീക്കമായിരുന്നു ഇത്.

കർണാടകയിൽ...

കർണാടകയിൽ...

സിദ്ധ രാമയ്യയുടെ കർണാടകയിലും പുതിയൊരു പ്രഭാവം തന്നെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം. കർണാടകയിലെ കോൺഗ്രസ് ഭരണം നിലനിർത്താൻ തന്നെ കഴിയുമെന്ന് തന്നെ പ്രതീക്ഷിക്കാവുന്നതാണ്. കർണാടക പിടിച്ചെടുക്കാനുള്ള ബിജെപിയുടെ നീക്കത്തിന് രാഹുൽ ഗാന്ധിയുടെ വരവ് തിരിച്ചടിയാകും.

English summary
Rahul effect in Gujarat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X