ഉത്തര്‍പ്രദേശില്‍ പ്രിയങ്കയുടെ റോളെന്ത്.... രാഹുല്‍ നല്‍കുന്ന ഉത്തരം ഞെട്ടിക്കും!!
Recommended Video

ദില്ലി: കോണ്‍ഗ്രസില്‍ പ്രിയങ്കാ ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തോടെ വന്ന മാറ്റം വിശദീകരിച്ച് രാഹുല്‍ ഗാന്ധി. പ്രിയങ്കയ്ക്ക് എന്ത് റോളാണ് നല്‍കിയതെന്നും രാഹുല്‍ പറയുന്നു. കോണ്‍ഗ്രസ് ഇതുവരെ ദുര്‍ബലമായിരുന്ന സംസ്ഥാനങ്ങളിലെ പ്രകടനം ഏത് തരത്തിലായിരിക്കുമെന്നും രാഹുല്‍ പ്രവചിക്കുന്നുണ്ട്. അതേസമയം ഉത്തര്‍പ്രദേശില്‍ പ്രിയങ്ക ലക്ഷ്യമിടുന്ന നേട്ടങ്ങള്‍ എന്തൊക്കെയാണെന്നും അദ്ദേഹം വിശദീകരിക്കുന്നു.
പ്രിയങ്കയെ നിയമിച്ചതിലൂടെ പാര്‍ട്ടിയുടെ പെട്ടെന്നുള്ള നേട്ടമല്ല, മറിച്ച് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ഒരു മുന്നേറ്റമാണ് ലക്ഷ്യമിടുന്നതെന്ന് രാഹുല്‍ വ്യക്തമാക്കുന്നു. അതേസമയം കിസാന്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് മോദിക്കെതിരെയുള്ള പടയൊരുക്കവും രാഹുല്‍ ലക്ഷ്യമിടുന്നുണ്ട്. പാര്‍ട്ടിയുടെ നയങ്ങളും പ്രചാരണ രീതിയും ഏതൊക്കെ തരത്തിലായിരിക്കും എന്ന വ്യക്തമായ സൂചനയും രാഹുല്‍ നല്‍കുന്നുണ്ട്. പ്രിയങ്ക തുറുപ്പുച്ചീട്ടാണെന്ന കാര്യവും രാഹുല്‍ വിശദീകരിച്ചു.

ആദ്യ കൂടിക്കാഴ്ച്ച
രാഹുലുമായി ആദ്യ കൂടിക്കാഴ്ച്ചയാണ് പ്രിയങ്ക നടത്തിയത്. അമേരിക്കയില്‍ നിന്ന് വന്നതിന് പിന്നാലെ കഴിഞ്ഞ ദിവസമായിരുന്നു പ്രിയങ്ക രാഹുലിനെ കണ്ടത്. പ്രിയങ്ക ഇന്ന് വൈകീട്ട് പാര്‍ട്ടി പ്രവര്‍ത്തകരെ കാണും. ജോതിരാദിത്യ സിന്ധ്യ , കെസി വേണുഗോപാല്‍ എന്നിവരും കൂടിക്കാഴ്ച്ചയ്ക്ക് എത്തിയിരുന്നു. രണ്ട് മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ രാഹുലിന്റെ നിര്‍ദേശങ്ങളല്ല, മറിച്ച് തന്റെ തന്ത്രങ്ങളെ കുറിച്ചാണ് പ്രിയങ്ക സംസാരിച്ചത്. മിഷന്‍ യുപി എന്ന ഫോര്‍മുലയില്‍ 43 മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനാണ് പ്രിയങ്കയുടെ തീരുമാനം.

രാഹുല്‍ പറയുന്നത്
രാഹുല്‍ പ്രിയങ്കയെ നിയമിച്ചത് ദീര്‍ഘകാലാടിസ്ഥാനത്തിലാണ്. പ്രിയങ്ക യുപിയില്‍ മാത്രമല്ല, മറ്റ് സംസ്ഥാനങ്ങളില്‍ കൂടി പ്രചാരണത്തിന് ഇറക്കുമെന്ന് രാഹുല്‍ പറയുന്നു. പ്രിയങ്കയ്ക്ക് എല്ലാ സംസ്ഥാനങ്ങളിലും പോസിറ്റീവ് ഇമേജാണ് ഉള്ളത്. ഇത് ഉത്തര്‍പ്രദേശില്‍ ഗുണം ചെയ്യും. മറ്റ് സംസ്ഥാനങ്ങളില്‍ പ്രിയങ്കയുടെ പ്രചാരണങ്ങള്‍ ഫലിച്ചാല്‍ അത് യുപിയിലെ രാഷ്ട്രീയത്തെയും സ്വാധീനിക്കും. ദേശീയ തലത്തില്‍ പ്രിയങ്കയ്ക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന് രാഹുല്‍ പറഞ്ഞു.

നാല് സംസ്ഥാനങ്ങള്‍
നാല് സംസ്ഥാനങ്ങളില്‍ മിന്നുന്ന പ്രകടനം കോണ്‍ഗ്രസ് കാഴ്ച്ചവെക്കുമെന്ന് രാഹുല്‍ പറഞ്ഞു. അതിനുള്ള കാരണവും രാഹുല്‍ വ്യക്തമാക്കി. തമിഴ്‌നാട്, യുപി, ബീഹാര്‍, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളാണ് രാഹുല്‍ മുന്നേറ്റം പ്രവചിക്കുന്നത്. യുപിയില്‍ മികച്ച സംസ്ഥാന ഘടകത്തിനൊപ്പം മികച്ച നേതാക്കളുടെ സേവനവും എസ്പി ബിഎസ്പി സഖ്യത്തിന്റെ രഹസ്യമായ പിന്തുണയും രാഹുല്‍ പ്രതീക്ഷിക്കുന്നു. ബീഹാറില്‍ ആര്‍ജെഡിയുമായി ചേര്‍ന്ന് 40 മണ്ഡലങ്ങളിലും നേട്ടം ഉറപ്പാണെന്നും ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ച മേഖലകള്‍ മുമ്പ് ബിജെപിക്കൊപ്പം നിന്നതാണെന്നും രാഹുല്‍ പറയുന്നു.

തമിഴ്‌നാടും ബംഗാളും
കൃത്യമായ പ്ലാനാണ് രാഹുല്‍ ഈ രണ്ട് സംസ്ഥാനങ്ങളിലും ഉണ്ടാക്കിയിരിക്കുന്നത്. ഡിഎംകെ സഖ്യം ഗുണം ചെയ്യുമെന്നാണ് തമിഴ്‌നാട്ടിലെ ഒരുക്കങ്ങളില്‍ നിന്ന് രാഹുലിന് ലഭിച്ച റിപ്പോര്‍ട്ട്. പുതിയ സംസ്ഥാന അധ്യക്ഷനെയും പി ചിദംബരത്തെയും ഇതിനായിട്ടാണ് രാഹുല്‍ നിയോഗിച്ചത്. ബംഗാളില്‍ തൃണമൂലുമായി പ്രത്യക്ഷ സഖ്യമുണ്ടാവില്ല. പക്ഷേ തിരഞ്ഞെടുപ്പ് ധാരണ ഉണ്ടാക്കും. ആറ് സീറ്റുകളാണ് ബംഗാളില്‍ നിന്ന് കോണ്‍ഗ്രസ് ലക്ഷ്യം വെക്കുന്നത്. ബിജെപി ഉന്നമിടുന്ന 22 സീറ്റിലും മികച്ച സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്നും രാഹുല്‍ പറയുന്നു.

രണ്ട് കാര്യങ്ങള്‍
ഉത്തര്‍പ്രദേശില്‍ വിജയം ഉറപ്പിക്കാനാണ് പ്രിയങ്കയെ നിയോഗിച്ചത്. നിലവില്‍ അവര്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്ത് മറ്റൊരു കാര്യം കൂടി അവരെ ഏല്‍പ്പിച്ചിട്ടുണ്ട്. അത് പാര്‍ട്ടിയിലെ ഐക്യം ഉറപ്പിക്കലാണ്. പ്രവര്‍ത്തകരുടെ വിശ്വാസം നേടേണ്ടത് അത്യാവശ്യമാണ്. യുപിയില്‍ നിന്ന് കാലങ്ങളായി പ്രിയങ്കയുടെ വരവിനായി ആവശ്യമുണ്ടായിരുന്നു. യുപിയുടെ നേതാവായി പ്രിയങ്കയെ ഉറപ്പിക്കുക എന്നതാണ് രാഹുലിന്റെ ഗെയിം പ്ലാന്‍. 80 സീറ്റുള്ള സംസ്ഥാനത്ത് മേല്‍ക്കോയ്മ ലഭിച്ചാല്‍ അത് മറ്റ് പാര്‍ട്ടികള്‍ക്കെതിരെ മാനസികമായ മുന്‍തൂക്കം കോണ്‍ഗ്രസിന് നല്‍കും.

യുപിയില്‍ കളി കാര്യമാകുന്നു
പ്രിയങ്കയും ജോതിരാദിത്യ സിന്ധ്യയും ഇതുവരെ ഇതുവരെ ഉത്തര്‍പ്രദേശില്‍ സന്ദര്‍ശനം നടത്തിയിട്ടില്ല. ഇതാണ് തന്റെ മുന്നിലുള്ള വെല്ലുവിളിയെന്ന് രാഹുല്‍ സമ്മതിക്കുന്നുണ്ട്. പ്രിയങ്കയില്‍ നിന്ന് നിര്‍ദേശം ലഭിക്കാത്തതിനാല്‍ പ്രവര്‍ത്തനങ്ങള്‍ നിലച്ച അവസ്ഥയിലാണ്. ഗുലാം നബി ആസാദ് വിട്ടുനില്‍ക്കുകയാണ്. രാഹുലിന്റെ റാലി ഫെബ്രുവരിയില്‍ ഉണ്ട്. ഇതിന്റെ ചുമതല പ്രിയങ്കയ്ക്കാണ്. ഇതുവരെ അക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. രാഹുലിന്റെ റാലി ഫെബ്രുവരി പത്തിനാണ്. എന്നാല്‍ പ്രിയങ്ക വരാന്‍ വൈകിയത് കൊണ്ട് ഇത് മാറ്റേണ്ടി വരും.

കര്‍ഷകരെ അണിനിരത്തുന്നു
നരേന്ദ്ര മോദിക്കും യോഗി ആദിത്യനാഥിനുമെതിരെ കര്‍ഷകരെ അണിനിരത്താനാണ് പ്രിയങ്കയുടെ പ്ലാന്‍. ഇത് രാഹുല്‍ സ്ഥിരീകരിച്ചു. അഖിലേന്ത്യ കിസാന്‍ കോണ്‍ഗ്രസ് ഇതിന് തുടക്കം കുറിക്കും. ബജറ്റിലെ പ്രഖ്യാപനത്തിനെതിരെ 17 രൂപയുടെ ചെക്ക് പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് അയച്ചാണ് കോണ്‍ഗ്രസ് പ്രതിഷേധിക്കുന്നത്. പ്രിയങ്ക കര്‍ഷക റാലികളും ബൂത്ത് തല യോഗങ്ങളും ഇതിന് പിന്നാലെ ചേരുന്നുണ്ട്. ഓരോ ബൂത്തിലും പ്രിയങ്ക നേരിട്ടെത്തിയാണ് കാര്യങ്ങള്‍ തീരുമാനിക്കുക.












Click it and Unblock the Notifications