കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുലിന്റെ അടുത്ത ലക്ഷ്യം ബീഹാര്‍..... നീക്കങ്ങള്‍ തുടങ്ങി... എന്‍ഡിഎ പൊളിയും!!

Google Oneindia Malayalam News

Recommended Video

cmsvideo
ബീഹാർ ലക്ഷ്യമാക്കി കോൺഗ്രസ്സ് | Oneindia Malayalam

പട്‌ന: മൂന്ന് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിരിക്കുകയാണ്. ഹിന്ദി ഹൃദയ ഭൂമിയിലാണ് ഈ നേട്ടമെന്നതാണ് പ്രധാന സന്തോഷം. ഇതിന് പിന്നാലെ ബീഹാറിലേക്കാണ് രാഹുല്‍ ഗാന്ധി ഇനി പോകാന്‍ ഒരുങ്ങുന്നത്. ഇവിടെ എന്‍ഡിഎയിലെ പ്രശ്‌നങ്ങളും രാഹുല്‍ വളരെ ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്. ഉപേന്ദ്ര കുശ്വാഹ പ്രതിപക്ഷ സഖ്യത്തിന്റെ ഭാഗമായി കഴിഞ്ഞത് രാഹുലിന്റെ കൂടി മിടുക്കാണ്.

അതേസമയം രാംവിലാസ് പാസ്വാനെയാണ് ഇനി രാഹുല്‍ ലക്ഷ്യമിടുന്നത്.അടുത്ത കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ രാഹുല്‍ സംസ്ഥാനത്തെത്തുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. അതേസമയം ഈ വരവ് ഏറ്റവും ആശങ്കപ്പെടുത്തുന്നത് ബിജെപിയെ ആണ്. മോദിയും അമിത് ഷായും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഉടനെ തന്നെ ബീഹാറിലേക്ക് എത്തുമെന്നാണ് സൂചന. അമിത് ഷായ്ക്ക് ഒറ്റയ്ക്ക് നീക്കങ്ങള്‍ നടത്താനാവുന്നില്ലെന്നും ആരോപണമുണ്ട്.

രാഹുലിന്റെ വരവ്

രാഹുലിന്റെ വരവ്

രാഹുല്‍ സംസ്ഥാനത്തെത്തുന്നത് തന്നെ എല്‍ജെപിക്ക് വേണ്ടിയാണ്. കുശ്വാഹ എന്‍ഡിഎ വിട്ടതാണ് രാഹുലിന് ആത്മവിശ്വാസമേകുന്നത്. കുശ്വാഹ ഇക്കാര്യങ്ങള്‍ രാംവിലാസ് പാസ്വാനുമായി സംസാരിച്ച് കഴിഞ്ഞു. യുപിഎ സര്‍ക്കാരില്‍ മന്ത്രിയായിരുന്നു എന്ന നേട്ടവും പാസ്വാനുണ്ട്. അദ്ദേഹത്തിന് കോണ്‍ഗ്രസിനോട് യാതൊരു എതിര്‍പ്പും ഇല്ലെന്ന് നേരത്തെ തന്നെ സൂചിപ്പിച്ചതാണ്. ഇത് അറിഞ്ഞ് കൊണ്ടാണ് രാഹുല്‍ എത്തുന്നത്.

രഹസ്യ കൂടിക്കാഴ്ച്ച

രഹസ്യ കൂടിക്കാഴ്ച്ച

രാംവിലാസ് പാസ്വാനും മകന്‍ ചിരാഗ് പാസ്വാനുമായി രാഹുല്‍ രഹസ്യ കൂടിക്കാഴ്ച്ച നടത്തുമെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്. ഇതിന് എല്ലാ കാര്യങ്ങളും ഒരുക്കുന്നത് കുശ്വാഹയാണ്. ഇത് എന്‍ഡിഎ തകര്‍ച്ചയുടെ വക്കിലാണെന്ന് പ്രചരിപ്പിക്കാന്‍ കോണ്‍ഗ്രസിനെ സഹായിക്കുന്നുമുണ്ട്. പാസ്വാന്റെ പാര്‍ട്ടിക്ക് ബിജെപി നല്‍കുന്നതിനേക്കാള്‍ കൂടുതല്‍ സീറ്റാണ് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്യുന്നത്. കുശ്വാഹയുടെ പാര്‍ട്ടിക്ക് സംസ്ഥാനത്ത് ആറ് ശതമാനം വോട്ട് ബാങ്കുണ്ട്. പാസ്വാനും കൂടി വന്നാല്‍ അത് വന്‍ നേട്ടത്തിന് വഴിയൊരുക്കും.

ചിരാഗ് പാസ്വാന്റെ പുകഴ്ത്തല്‍

ചിരാഗ് പാസ്വാന്റെ പുകഴ്ത്തല്‍

രാഹുലിനെ മൂന്ന് സംസ്ഥാനങ്ങളിലെ വിജയത്തില്‍ ചിരാഗ് പാസ്വാന്‍ അഭിനന്ദിച്ചിരുന്നു. രാഹുല്‍ ഗാന്ധിയില്‍ പോസിറ്റീവായിട്ടുള്ള മാറ്റമാണ് ഉണ്ടായിരിക്കുന്നതെന്ന് ചിരാഗ് പറഞ്ഞിരുന്നു. അദ്ദേഹം നേതാവായി വളര്‍ന്നെന്നായിരുന്നു പ്രഖ്യാപനം. ഇത് ബിജെപിയെ ശരിക്കും പ്രതിരോധത്തിലാക്കിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് പറയുന്നത് കാറ്റ് മാറി വീശുന്നത് അവര്‍ മനസ്സിലാക്കിയെന്നാണ്. 2019ല്‍ മോദി വീഴുമെന്ന് തന്നെയാണ് എല്‍ജെപി സൂചിപ്പിക്കുന്നത് എന്ന് കോണ്‍ഗ്രസ് എംപി രഞ്ജിത്ത് രഞ്ജന്‍ പറഞ്ഞു.

പാസ്വാന് എതിര്‍പ്പ്

പാസ്വാന് എതിര്‍പ്പ്

ബിജെപിയുടെ നയങ്ങളോട് പാസ്വാന് കടുത്ത എതിര്‍പ്പുണ്ട്. ദളിതുകള്‍ക്കെതിരായ അക്രമങ്ങള്‍ കുറയ്ക്കാന്‍ മോദിക്കായില്ലെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍. മറ്റൊന്ന് കഴിഞ്ഞ തവണ മത്സരിച്ചതിനേക്കാള്‍ സീറ്റ് ബിജെപി കുറച്ചതാണ്. ഇത്തവണ ആറ് സീറ്റാണ് ബിജെപി എല്‍ജെപിക്ക് നല്‍കുന്നത്. എട്ട് സീറ്റില്‍ വിജയിച്ച പാര്‍ട്ടിയാണ് എല്‍ജെപി. ഇത് ഒരിക്കലും സാധ്യമല്ലെന്ന് പാസ്വാന്‍ പറഞ്ഞു. കഴിഞ്ഞ തവണത്തെ അതേ സീറ്റ് ലഭിച്ചില്ലെങ്കില്‍ എന്‍ഡിഎ വിടുമെന്നാണ് അദ്ദേഹം സൂചിപ്പിക്കുന്നത്.

നിതീഷ് വരുമോ?

നിതീഷ് വരുമോ?

രാഹുല്‍ ശ്രമിക്കുന്നത് നിതീഷ് കുമാറിനെയും ഒപ്പം കൂട്ടാനാണ്. പക്ഷേ ബീഹാര്‍ കോണ്‍ഗ്രസ് ഘടകം അദ്ദേഹത്തിനോട് ക്ഷമിക്കാനാവില്ലെന്ന നിലപാടിലാണ്. ആര്‍ജെഡി ഈ സാധ്യതകളെല്ലാം തള്ളി കളയുന്നു. എന്നാല്‍ നിതീഷിനെ തിരിച്ചു കൊണ്ടുവരാമെന്നാണ് രാഹുലിന്റെ നിലപാട്. ബിജെപിയെ എതിര്‍ക്കണമെങ്കില്‍ നിതീഷും കൂടി വേണമെന്നാണ് രാഹുലിന്റെ നിലപാട്.

എന്‍ഡിഎയില്‍ വിള്ളല്‍

എന്‍ഡിഎയില്‍ വിള്ളല്‍

നിതീഷ് ബിജെപിയുടെ പ്രവര്‍ത്തനത്തില്‍ കടുത്ത അമര്‍ഷത്തിലാണ്. സംസ്ഥാനത്ത് വര്‍ഗീയ കലാപങ്ങളും അക്രമങ്ങളും ഉണ്ടാക്കി തന്റെ പ്രതിച്ഛായ തകര്‍ത്തത് ബിജെപിയാണെന്ന് നിതീഷ് പറഞ്ഞിരുന്നു. എന്നാല്‍ എന്‍ഡിഎ വിട്ട് ഒറ്റയ്‌ക്കോ അതല്ലെങ്കില്‍ മഹാസഖ്യത്തിന്റെ ഭാഗമാകുന്നതോ നിതീഷിന് എളുപ്പത്തില്‍ നടക്കുന്ന കാര്യമല്ല. അതേസമയം കോണ്‍ഗ്രസ് നിയമസഭാ തിരഞ്ഞെടുപ്പില്‍ നേടിയ വിജയം നിതീഷിന് വലിയ പ്രതീക്ഷ നല്‍കുന്നതാണ്.

ആര്‍ജെഡിയുടെ മുന്നറിയിപ്പ്

ആര്‍ജെഡിയുടെ മുന്നറിയിപ്പ്

ആര്‍ജെഡി നിതീഷിനെതിരെ കലിപ്പിലാണ്. അവരെ ഒപ്പം കൂട്ടിയാല്‍ സഖ്യം തകരുമെന്ന് തന്നെ തേജസ്വി യാദവ് രാഹുലിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പക്ഷേ 2019ല്‍ ബിജെപി തോറ്റാല്‍ നിതീഷിന് അത് വലിയ തിരിച്ചടിയാകും. അദ്ദേഹം പ്രതിപക്ഷ ഐക്യത്തിലേക്ക് വരാനുള്ള എല്ലാ മാര്‍ഗവും പരിശോധിക്കുന്നുണ്ട്. കോണ്‍ഗ്രസ് വൃത്തങ്ങളുമായി ചര്‍ച്ചയും ആരംഭിച്ചിട്ടുണ്ട്. ബീഹാറിലെ 40 സീറ്റില്‍ ഒന്നില്‍ പോലും ഇപ്പോള്‍ ബിജെപിക്ക് ജയസാധ്യതയില്ല. ഇതാണ് നിതീഷിനെ ഭയപ്പെടുത്തുന്ന ഘടകം.

9 മില്യണിന്റെ കര്‍ഷക വായ്പകള്‍ എഴുതി തള്ളും.... ഇത്തവണയും മുമ്പില്‍ കോണ്‍ഗ്രസ് തന്നെ!!9 മില്യണിന്റെ കര്‍ഷക വായ്പകള്‍ എഴുതി തള്ളും.... ഇത്തവണയും മുമ്പില്‍ കോണ്‍ഗ്രസ് തന്നെ!!

സോഷ്യല്‍ മീഡിയയെ പ്രചാരണ വേദിയാക്കി രാഹുല്‍ ഗാന്ധി..... 2019ല്‍ ഹൈടെക് തന്ത്രങ്ങള്‍!!സോഷ്യല്‍ മീഡിയയെ പ്രചാരണ വേദിയാക്കി രാഹുല്‍ ഗാന്ധി..... 2019ല്‍ ഹൈടെക് തന്ത്രങ്ങള്‍!!

English summary
rahul eyes sweep in bihar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X