രണ്ടാം വരവില്‍ രാഹുലിന് വെല്ലുവിളികള്‍.... എളുപ്പമല്ല കാര്യങ്ങള്‍, മറികടക്കണം, കോണ്‍ഗ്രസ് ലക്ഷ്യം!!

ദില്ലി: കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധിയുടെ മാറ്റത്തോടെ തിരിച്ചുവരവിന്റെ പാതയിലാണ്. എന്നാല്‍ അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചെത്താന്‍ അഞ്ച് മാസം മാത്രം ശേഷിക്കെ രാഹുലിന് കാര്യങ്ങള്‍ അത്ര എളുപ്പമല്ല. സംഘടനയുടെ താഴെ തട്ട് മുതല്‍ മേല്‍ത്തട്ട് വരെ പടര്‍ന്നിരിക്കുന്ന ശക്തികേന്ദ്രമാണ് സീനിയര്‍ ഗ്യാങ്. ഇവര്‍ രാഹുലിന്റെ നീക്കങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. സോണിയക്കാണ് ഇതിലൂടെ കടുത്ത സമ്മര്‍ദമുണ്ടാവുക. അഹമ്മദ് പട്ടേല്‍ അടക്കമുള്ളവരുടെ നിലനില്‍പ്പിന്റെ പ്രശ്‌നം കൂടിയാണിത്. രാഹുലിന് ഇനി നേരിടാനുള്ളത് ഇവരെയാണ്. ബാലന്‍സിംഗ് എന്നത് രാഹുലിന് മുമ്പ് ചെയ്ത് ശീലമുള്ള കാര്യവുമല്ല. അതുകൊണ്ട് സംഘടനാ അഴിച്ചുപണി വളരെ കഠിനമായ കാര്യമാണ്.

രാഹുലിനെ്റ വരവ്

രാഹുലിനെ്റ വരവ്

രാഹുലിന്റെ തിരിച്ചുവരവ് ഇപ്പോള്‍ തന്നെ പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയായിരിക്കുകയാണ്. സോണിയാ ഗാന്ധി തന്നെ തഴഞ്ഞതോടെ സീനിയര്‍ ടീം അടുത്ത തന്ത്രമൊരുക്കുകയാണ്. അതായത് പാര്‍ട്ടിയിലെ ജൂനിയര്‍ ഗ്യാങിനെ ഓരോ ഉത്തരവാദിത്തങ്ങളില്‍ തളച്ചിടുകയാണ് ചെയ്യുന്നത്. ദീര്‍ഘകാല പദവികളായിരിക്കും ഇത്. രാഹുല്‍ വന്നാലും ഇത് മാറ്റാന്‍ സാധിക്കില്ല. ഇക്കാര്യം രാഹുലിനെ യുവ നേതാക്കള്‍ അറിയിച്ചിട്ടുണ്ട്. പക്ഷേ ഇപ്പോള്‍ കാര്യങ്ങള്‍ സോണിയാ ഗാന്ധിയുടെ കൈയ്യിലായത് കൊണ്ട് ഇത് തടയുക രാഹുലിന് എളുപ്പമല്ല.

സീനിയര്‍ നേതാക്കള്‍ സൗഹൃദത്തിനില്ല

സീനിയര്‍ നേതാക്കള്‍ സൗഹൃദത്തിനില്ല

എന്ത് വന്നാലും പാര്‍ട്ടിയിലെ അധികാര സ്ഥാനത്തിനായിട്ടാണ് സീനിയര്‍ നേതാക്കളുടെ ശ്രമം. ഏകെ ആന്റണിയെ പോലുള്ളവര്‍ സ്വയം വിട്ടുനില്‍ക്കാമെന്ന നിലപാടിലാണ്. പക്ഷേ രാഷ്ട്രീയ നയരൂപീകരണത്തിലടക്കം തങ്ങളില്ലാതെ ജൂനിയേഴ്‌സിന് ഒന്നും ചെയ്യാനാവില്ലെന്നാണ് ഇവര്‍ ഉന്നയിക്കുന്നത്. അതേസമയം ഇവര്‍ക്കൊന്നും ജനപിന്തുണയില്ലെന്ന് രാഹുല്‍ ചൂണ്ടിക്കാണിക്കുന്നു. അഹമ്മദ് പട്ടേലൊക്കെ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ചിട്ട് തന്നെ വര്‍ഷങ്ങളായി. യുവനേതാക്കള്‍ പലതവണ രാഹുലിന്റെ അഭ്യര്‍ത്ഥന പ്രകാരം ഇവരുമായി സൗഹൃത്തിന് ശ്രമിച്ചെങ്കിലും അതും തള്ളുകയായിരുന്നു.

സീനിയേഴ്‌സിന്റെ ചരിത്രം

സീനിയേഴ്‌സിന്റെ ചരിത്രം

ഇപ്പോള്‍ സീനിയര്‍ നേതാക്കളായിരിക്കുന്നവര്‍ 22 വര്‍ഷം മുമ്പ് പാര്‍ട്ടിയില്‍ യുവനേതാക്കളായി ആധിപത്യം നേടിയവരാണ്. അഹമ്മദ് പട്ടേല്‍, കമല്‍നാഥ്, ഗുലാം നബി ആസാദ്, ദിഗ് വിജയ് സിംഗ്, അംബിക സോണി എന്നിവര്‍ ചേര്‍ന്നാണ് സീതാറാം കേസരിയെ പുറത്താക്കുന്നത്. 1998ല്‍ സോണിയയെ അധ്യക്ഷയാക്കിയതും ഇവരാണ്. പാര്‍ട്ടിയില്‍ നിന്ന് ശരത് പവാറിനെ പുറത്താക്കിയതും ഇവര്‍ തന്നെയാണ്. താരിഖ് അന്‍വര്‍, പിഎ സംഗ്മ, എന്നിവരെല്ലാം മുമ്പ് സോണിയയുടെ വിദേശ പൗരത്വമായിരുന്നു ചോദ്യം ചെയ്തിരുന്നത്. ഇവരെ പുറത്താക്കി 20 വര്‍ഷത്തോളം സോണിയയെ പാര്‍ട്ടിയുടെ നെടുംതൂണായി മാറ്റിയത് ഇപ്പോഴത്തെ സീനിയേഴ്‌സാണ്. അതുകൊണ്ടാണ് സോണിയക്ക് കൈവിടാന്‍ മടി.

രാഹുലിന്റെ വെല്ലുവിളി

രാഹുലിന്റെ വെല്ലുവിളി

ഇത്രയും ശക്തമായ ടീമിനെ താഴെയിറക്കുക രാഹുലിനെ സംബന്ധിച്ച് ഏറ്റവും വലിയ വെല്ലുവിളിയാണ്. 20 വര്‍ഷത്തിലധികം പാര്‍ട്ടിയിലെ അധികാര കേന്ദ്രമായിരുന്നവര്‍ അവരുടെ ചെറുപ്പക്കാലം കൂടി ആലോചിക്കണം എന്നാണ് രാഹുല്‍ ആവശ്യപ്പെടുന്നത്. ഈ സിസ്റ്റത്തെ രാഹുല്‍ തീര്‍ത്തും വെറുക്കുന്നുണ്ട്. ഉപാധ്യക്ഷന്‍ ആയത് മുതല്‍ ഇവര്‍ക്കെതിരെ രാഹുല്‍ പലപ്പോഴായി രംഗത്ത് വന്നിട്ടുണ്ട്. ഒരുപക്ഷേ അമിത് ഷാ മോദി കൂട്ടുകെട്ടിനേക്കാള്‍ രാഹുല്‍ ഇവരെ വെറുക്കുന്നുണ്ടാവുമെന്ന് കോണ്‍ഗ്രസിലെ യുവനേതാക്കള്‍ പറയുന്നു. ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിക്ക് മൈലേജ് ഉണ്ടാക്കുകയാണ് ഈ ഘട്ടത്തില്‍ രാഹുല്‍ പ്രാധാന്യം നല്‍കുന്നത്.

അണിയറയില്‍ കളിച്ചത് സുര്‍ജേവാല

അണിയറയില്‍ കളിച്ചത് സുര്‍ജേവാല

രാഹുലിന്റെ വരവിനായി കോണ്‍ഗ്രസിന്റെ അകത്തളത്തില്‍ എല്ലാ കളികളും നടത്തിയത് രണ്‍ദീപ് സുര്‍ജേവാലയാണ്. കഴിഞ്ഞ ഒരുവര്‍ഷത്തോളം രാഹുലിന്റെ തിരിച്ചുകൊണ്ടുവരാന്‍ സുര്‍ജേവാല എല്ലാ അടവും പയറ്റിയിരുന്നു. സുര്‍ജേവാല രാഹുലിന്റെ ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്. നേരത്തെ രാഹുലിന് മടങ്ങിവരാന്‍ ആഗ്രഹമില്ലെന്ന സന്ദീപ് ദീക്ഷിതിന്റെ പ്രസ്താവനകളെ സുര്‍ജേവാല ശക്തമായി വിമര്‍ശിച്ചിരുന്നു. സന്ദീപ് സോഷ്യല്‍ മീഡിയ കമന്റുകള്‍ ഇടുന്നതിന് പകരം പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ദില്ലിയില്‍ ജയിക്കുമായിരുന്നെന്നും സുര്‍ജേവാല പറഞ്ഞിരുന്നു.

തിരഞ്ഞെടുപ്പ് വിജയങ്ങളില്ല

തിരഞ്ഞെടുപ്പ് വിജയങ്ങളില്ല

രാഹുല്‍ തിരഞ്ഞെടുപ്പ് വിജയം വേണമെന്ന് വാശിപിടിക്കുന്നതിന് പ്രധാന കാരണം തന്റെ ടീമിനെ കുറിച്ചുള്ള ആശങ്കയാണ്. കെസി വേണുഗോപാലിന്റെ കാര്യമെടുക്കാം. ഇത്തവണ ആലപ്പുഴയില്‍ അദ്ദേഹം മത്സരിക്കാന്‍ പോലും തയ്യാറായില്ല. ഇപ്പോള്‍ രാജ്യസഭയിലേക്കാണ് അദ്ദേഹം മത്സരിക്കുന്നത്. സുര്‍ജേവാല തന്നെ കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പും തോറ്റ നേതാവാണ്. മാധ്യമങ്ങളെ കോണ്‍ഗ്രസിന് എതിരാക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചതും സുര്‍ജേവാലയാണ്. അദ്ദേഹം നല്ല സംഘാടകന്‍ ആയത് കൊണ്ടാണ് രാഹുലിന്റെ ടീമില്‍ ഇടംപിടിച്ചത്. ഇവര്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങേണ്ടത് രാഹുലിന്് അത്യാവശ്യമാണ്. അതിനായി തിരഞ്ഞെടുപ്പ് ചുമതലകളും നല്‍കും.

ടീമിന് കെട്ടുറപ്പുണ്ടോ?

ടീമിന് കെട്ടുറപ്പുണ്ടോ?

തിരിച്ചുവരവില്‍ രാഹുല്‍ കൊണ്ടുവന്ന ടീമിന് കെട്ടുറപ്പുണ്ടോ എന്ന് സീനിയേഴ്‌സ് ചോദിക്കുന്നു. രോഹന്‍ ഗുപ്തയെ സോഷ്യല്‍ മീഡിയ അധ്യക്ഷനാക്കിയത് ഇപ്പോഴും സീനിയേഴ്‌സിന് ദഹിച്ചിട്ടില്ല. ദിവ്യ സ്പന്ദന ഇടഞ്ഞതാണ് പ്രശ്‌നമായത്. സുപ്രിയ ശ്രീനാഥ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് തോറ്റവരാണ്. ഗൗരവ് ല്ലഭ് മാത്രമാണ് അത്യാവശ്യം തീപ്പൊരിയുള്ള നേതാവ്. പക്ഷേ വല്ലഭും ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് തോറ്റയാളാണ്. ഇനി പ്രവീണ്‍ ചക്രവര്‍ത്തിയുടെ കാര്യമെടുത്താല്‍, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഹുലിന് ഏറ്റവും വലിയ തിരിച്ചടിയുണ്ടാക്കി കൊടുത്തത് അദ്ദേഹമാണ്. ചൗക്കീദാര്‍ ചോര്‍ എന്ന പ്രചാരണ മുദ്രാവാക്യം പ്രവീണ്‍ ചക്രവര്‍ത്തിയുടെ സംഭാവനയാണ്. തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ തിരിച്ചടിയായത് ഈ മുദ്രാവാക്യമായിരുന്നു. ഇത് പല സര്‍വേകളിലും തെളിഞ്ഞിരുന്നു.

സീനിയേഴ്‌സ് പറയുന്നത്

സീനിയേഴ്‌സ് പറയുന്നത്

രാഹുലുമായി ഒരു പ്രശ്‌നവുമില്ലെന്ന് സീനിയേഴ്‌സ് പറയുന്നു. പി ചിദംബരവും മനീഷ് തിവാരിയും കോണ്‍ഗ്രസിന്റെ പുതിയ ടീമിലുണ്ട്. ഇവരാരും രാഹുല്‍ വിഭാഗത്തിലുള്ള നേതാക്കളല്ലെന്ന് ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. എന്തിനേറെ പറയുന്നു പ്രിയങ്ക ഗാന്ധി പോലും ഈ ടീമില്‍ ഇല്ല. അതുകൊണ്ട് രാഹുല്‍ ആരെയും ഒഴിവാക്കിയെന്ന് പറയാനാവില്ലെന്നും ഇവര്‍ പറയുന്നു. 2020ല്‍ കോണ്‍ഗ്രസ് രൂപീകരിക്കുന്ന മൂന്നാമത്തെ കമ്മിറ്റിയാണ് ഇതെന്നും സീനിയേഴ്‌സ് പറയുന്നു. അഹമ്മദ്പട്ടേല്‍, രാജീവ് സതാവ്, എന്നിവരെ പോലുള്ളവര്‍ ആ കമ്മിറ്റിയിലുണ്ടായിരുന്നുവെന്ന് ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.

വേണ്ടിയിരുന്നത് ഇവര്‍

വേണ്ടിയിരുന്നത് ഇവര്‍

പാര്‍ട്ടിക്കുള്ളില്‍ കൃത്യമായ രാഷ്ട്രീയ ബോധമുള്ളവര്‍ ഒഴിവാക്കപ്പെട്ടെന്ന് കോണ്‍ഗ്രസിലെ ജൂനിയര്‍-സീനിയര്‍ ടീം പറയുന്നുണ്ട്. ശശി തരൂരിനെ എന്തുകൊണ്ട് ഉള്‍പ്പെടുത്തിയില്ല എന്നാണ് ചോദ്യം. അഖിലേന്ത്യാ പ്രൊഫഷണല്‍ കോണ്‍ഗ്രസിന്റെ ചെയര്‍മാന്‍ കൂടിയാണ് അദ്ദേഹം. അസംഘടിത തൊഴിലാളി യൂണിയന്‍ കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ ചെയര്‍മാനാണ് അരവിന്ദ് സിംഗാണ് ഒഴിവാക്കപ്പെട്ട മറ്റൊരു പ്രമുഖന്‍. സിംഗ് ഉണ്ടായിരുന്നെങ്കില്‍ അന്യസംസ്ഥാന തൊഴിലാളികളുടെ പ്രശ്‌നം ഈ കമ്മിറ്റിക്ക് പഠിച്ചെടുക്കാന്‍ എളുപ്പമാകുമായിരുന്നു. കിസാന്‍ കോണ്‍ഗ്രസിന്റെ ചെയര്‍മാന്‍ നാനാ പടോളെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇതും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ഒന്നുമറിയാത്ത വല്ലഭ്, സുപ്രിയ, ഗുപ്ത എന്നിവരെ നീക്കണമെന്നാണ് ആവശ്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+