കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധിയെ പിന്തുണച്ചത് കര്‍ഷകര്‍.... വിജയത്തിന് കാരണം ഈ പ്രഖ്യാപനം!!

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് തങ്ങളുടെ സ്വന്തം പ്രകടനം വിലയിരുത്തല്‍ ആരംഭിച്ചു. പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒരേ സ്വരത്തില്‍ പറയുന്നത് രാഹുല്‍ ഗാന്ധിയെ കുറിച്ചാണ്. കര്‍ഷകര്‍, മധ്യവര്‍ഗം എന്നിവര്‍ രാഹുലിനെ ഏറ്റെടുത്തുവെന്നാണ് പ്രാദേശിക തലത്തില്‍ നിന്ന് ലഭിച്ച റിപ്പോര്‍ട്ടുകള്‍. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇവിടെയുള്ള 28 സീറ്റില്‍ 20 സീറ്റ് വരെ നേടാനുള്ള സാധ്യതയും ഇവര്‍ ഉന്നയിക്കുന്നു. ഇനി കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനവും രാഹുലിന്റെ ഇടക്കിടെയുള്ള വരവും കോണ്‍ഗ്രസിനെ കൂടുതല്‍ ശക്തമാക്കുമെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം കോണ്‍ഗ്രസ് ഒരു തരത്തിലും മുന്നേറ്റം നടത്താത്ത ഇടങ്ങളില്‍ പോലും രാഹുലിന്റെ സാന്നിധ്യം പാര്‍ട്ടിക്ക് ഗുണം ചെയ്‌തെന്നാണ് വിലയിരുത്തല്‍. അടുത്ത പത്ത് ദിവസത്തിനുള്ളില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ കോണ്‍ഗ്രസ് തയ്യാറാക്കിയിട്ടുണ്ടെന്നും സൂചനയുണ്ട്. കമല്‍നാഥിന്റെ സത്യപ്രതിജ്ഞയ്ക്ക് ശേഷം ഇത് പ്രഖ്യാപിക്കും. ഭരണത്തിന്റെ ബലത്തില്‍ സംഘടനാ പ്രവര്‍ത്തനം ശക്തമാക്കാനാണ് രാഹുലിന്റെ നിര്‍ദേശം.

രാഹുലിന്റെ റാലികള്‍

രാഹുലിന്റെ റാലികള്‍

രാഹുല്‍ സംസ്ഥാനത്ത് നടത്തിയ റാലികള്‍ കോണ്‍ഗ്രസിനെ വിജയിപ്പിക്കുന്നതില്‍ സ്വാധീനം ചെലുത്തിയെന്ന് പ്രവര്‍ത്തകര്‍ പറയുന്നു. പ്രധാനമായും കര്‍ഷക മേഖലകളില്‍ രാഹുല്‍ നടത്തിയ പ്രഖ്യാപനങ്ങള്‍ക്ക് നഗര മേഖലയില്‍ പോലും വലിയ സ്വീകാര്യതയാണ് ഉണ്ടാക്കിയത്. രാഹുല്‍ മോദിക്ക് തുല്യമായ ഒരു വിജയ ഫോര്‍മുലയായി മധ്യപ്രദേശില്‍ പ്രവര്‍ത്തിച്ചെന്ന് ഉറപ്പാണ്. അല്ലെങ്കില്‍ 58 സീറ്റുള്ള പാര്‍ട്ടി 114 സീറ്റില്‍ എത്തില്ലെന്ന് ഉറപ്പാണ്.

കര്‍ഷകര്‍ ഏറ്റെടുത്തു....

കര്‍ഷകര്‍ ഏറ്റെടുത്തു....

ദീര്‍ഘകാലമായി സര്‍ക്കാരില്‍ നിന്ന് എന്തെങ്കിലും സഹായം ലഭിക്കുന്നതിനായി കാത്തിരിക്കുകയായിരുന്നു. എന്നാല്‍ ശിവരാജ് സിംഗ് ചൗഹാനും നരേന്ദ്ര മോദിയും യാതൊരു കാര്യങ്ങളും കര്‍ഷകര്‍ക്കായി പ്രഖ്യാപിച്ചിരുന്നില്ല. നിരന്തരമായി ഉന്നയിക്കുന്ന സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ നടപ്പാക്കാതിരുന്നതിലുള്ള രോഷവും കര്‍ഷകര്‍ക്കുണ്ടായിരുന്നു. എന്നാല്‍ വായ്പ എഴുതി തള്ളുമെന്ന രാഹുലിന്റെ പ്രഖ്യാപനം കോണ്‍ഗ്രസിന്റെ പ്രചാരണത്തില്‍ വഴിത്തിരിവാകുകയായിരുന്നു. കര്‍ഷകര്‍ ഈ പ്രഖ്യാപനത്തെ ഏറ്റെടുക്കുകയായിരുന്നു.

വിപണിയെ സ്വാധീനിച്ചു....

വിപണിയെ സ്വാധീനിച്ചു....

കര്‍ഷകര്‍ രാഹുലിന്റെ പ്രഖ്യാപനം ഏറ്റെടുത്ത് വായ്പ അടയ്ക്കുന്നതും കൃഷി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതും താല്‍ക്കാലികമായി നിര്‍ത്തി. ഇതോടെ വിപണിയില്‍ വന്‍ പ്രതിസന്ധി ഉണ്ടായി. ഇതോടെയാണ് സംസ്ഥാനത്തിന്റെ എല്ലാ മേഖലയിലും രാഹുലിന്റെ പ്രഖ്യാപനം സ്വാധീനം ചെലുത്താന്‍ തുടങ്ങിയത്. കര്‍ഷകര്‍ ഇതിന് പരമാവധി പിന്തുണ നല്‍കുകയും ചെയ്തു. ഇത് ആരെയും പ്രത്യേകം പിന്തുണയ്ക്കാത്ത വോട്ടര്‍മാരെ കോണ്‍ഗ്രസിന് അനുകൂലമാക്കുകയും ചെയ്തു.

കുത്തനെ ഇടിഞ്ഞു

കുത്തനെ ഇടിഞ്ഞു

കര്‍ഷകര്‍ അരി ഉല്‍പ്പാദനം കുറച്ചതോടെ മധ്യപ്രദേശ് മാര്‍ക്‌ഫെഡാണ് പ്രതിസന്ധിയിലായത്. വെരും 67148 മെട്രിക് ടണ്‍ അരിയാണ് ഇത്തവണ ഇവിടെയെത്തിയത്. നവംബര്‍ 15നും ഡിസംബര്‍ എട്ടിനും ഇടയിലുള്ള കണക്കാണിത്. 2017ല്‍ ഇത് 4.30 ലക്ഷം മെട്രിക് ടണായിരുന്നു. നാലില്‍ ഒരു ഭാഗമാണ് ഇത്തവണ എത്തിയത്. ഈ കര്‍ഷകരെല്ലാം ബിജെപിക്കെതിരായി പ്രചാരണം നടത്തിയിരുന്നു. വോട്ടുകള്‍ കോണ്‍ഗ്രസിന് പോയതായി രാഷ്ട്രീയ കിസാന്‍ മസ്ദൂര്‍ മഹാസംഘും പറയുന്നു.

മന്ദ്‌സോറില്‍ വോട്ട് ഇടിഞ്ഞു

മന്ദ്‌സോറില്‍ വോട്ട് ഇടിഞ്ഞു

മന്ദ്‌സോറാണ് മധ്യപ്രദേശില്‍ ഏറ്റവും ശ്രദ്ധാകേന്ദ്രമായ മണ്ഡലം. ഇവിടെ എട്ട് സീറ്റാണ് ഉള്ളത്. ഇവിടെ നടന്ന കര്‍ഷക പ്രക്ഷോഭവും അതിലെ പോലീസ് വെടിവെപ്പില്‍ ആറുപേര്‍ കൊല്ലപ്പെട്ടതും ദേശീയ ശ്രദ്ധ നേടിയിരുന്നു. ഇവിടെ കോണ്‍ഗ്രസ് തൂത്തുവാരുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. പക്ഷേ പലയിടത്തും വോട്ട് ശതമാനം കുത്തനെ വര്‍ധിച്ചു. ഇവിടെ സുവര്‍സ മണ്ഡലം മാത്രമാണ് കോണ്‍ഗ്രസ് നിലനിര്‍ത്തിയത്. പക്ഷേ പരമ്പരാഗതമായി ബിജെപിക്ക് വോട്ട് ചെയ്യുന്ന മണ്ഡലത്തില്‍ വലിയ വിള്ളല്‍ വീഴ്ത്താന്‍ രാഹുലിന്റെ പ്രചാരണത്തിന് കഴിഞ്ഞു. ഇത് ബിജെപി നേതാക്കള്‍ തന്നെ സമ്മതിക്കുന്നു.

രാഹുലിനെ ഗൗരവത്തിലെടുത്തില്ല

രാഹുലിനെ ഗൗരവത്തിലെടുത്തില്ല

ബിജെപി രാഹുലിനെ ഗൗരവത്തില്‍ എടുക്കാതിരുന്നതും വലിയ ഘടകമായിരുന്നു. വായ്പ എഴുതി തള്ളുന്നത് വെറും ഗിമ്മിക്കാണെന്നായിരുന്നു ചൗഹാന്റെ പ്രസ്താവന. മറ്റ് സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസിന്റെ വാഗ്ദാന ലംഘനം ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം. എന്നാല്‍ കര്‍ഷകര്‍ അത്തരമൊരു പ്രഖ്യാപനത്തിന് കാത്തിരിക്കുകയായിരുന്നു എന്നതാണ് വാസ്തവം. ബിജെപി അവഗണിച്ച എല്ലാ വിഷയങ്ങളും രാഹുല്‍ ഘട്ടം ഘട്ടമായി ഉന്നയിച്ചതാണ് അദ്ദേഹത്തിനെ സ്വീകാര്യനാക്കിയത്.

മോദിയുടെ പ്രചാരണം ഏറ്റില്ല

മോദിയുടെ പ്രചാരണം ഏറ്റില്ല

രാഹുല്‍ മധ്യപ്രദേശിനെ ബാധിച്ച വിഷയങ്ങള്‍ ഗൗരവത്തോടെ അവതരിപ്പിച്ചപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വന്‍ പരാജയമായി. അദ്ദേഹം നെഹ്‌റു കുടുംബത്തെ ആക്രമിക്കുകയെന്ന സ്ഥിരം ശൈലിയാണ് പുറത്തെടുത്തത്. അതേസമയം രാഹുല്‍ കഴിഞ്ഞ 15 വര്‍ഷത്തെ ബിജെപി ഭരണത്തിന്റെ വീഴ്ച്ചകളും മോദി സര്‍ക്കാരിന്റെ ഇപ്പോഴത്തെ നടപടികളും സമന്വയിപ്പിച്ചാണ് പ്രചാരണം നടത്തിയത്. ഇത് നഗരമേഖലകളില്‍ കോണ്‍ഗ്രസിന്റെ വോട്ടിംഗ് ശതമാനം തന്നെ ഉയര്‍ത്താന്‍ കാരണമായി.

ആര്‍എസ്എസും കൈവിട്ടു

ആര്‍എസ്എസും കൈവിട്ടു

രാജ്യത്ത് ഏറ്റവും മികച്ച സംഘടനാ പ്രവര്‍ത്തനം ബിജെപിക്കുള്ളത് മധ്യപ്രദേശിലാണ്. അതിന് സഹായിച്ചത് ആര്‍എസ്എസാണ്. അവരുടെ കേഡര്‍മാര്‍ മികച്ച പ്രവര്‍ത്തനമാണ് ഇത്രയും കാലം ബിജെപിക്കായി നടത്തിയത്. എന്നാല്‍ ആര്‍എസ്എസിന്റെ കാര്‍ഷിക സംഘടനയടക്കം ഇത്തവണ ബിജെപി കൈവിട്ടു. അവര്‍ രാഹുലിനെ പിന്തുണയ്ക്കുകയും ചെയ്തു. പലയിടത്തും കോണ്‍ഗ്രസിന് വോട്ട് ചെയ്യാന്‍ വരെ അവര്‍ പ്രവര്‍ത്തകരോട് രഹസ്യമായി നിര്‍ദേശിച്ചിരുന്നു. രാഹുലിന്റെ ഹിന്ദുത്വ പ്രസ്താവനകളും ക്ഷേത്ര സന്ദര്‍ശനവും ആര്‍എസ്എസിന്റെ താല്‍പര്യത്തിന് കാരണമാവുകയായിരുന്നു.

ഇനിയാര്‍ക്കാണ് സംശയം; രാഹുലീയന്‍ തന്ത്രങ്ങളില്‍ വിജയിച്ചു കയറുന്ന കോണ്‍ഗ്രസ്, തീരുമാനങ്ങളിലെ കണിശതഇനിയാര്‍ക്കാണ് സംശയം; രാഹുലീയന്‍ തന്ത്രങ്ങളില്‍ വിജയിച്ചു കയറുന്ന കോണ്‍ഗ്രസ്, തീരുമാനങ്ങളിലെ കണിശത

അശോക് ഗെഹ്ലോട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രി! സച്ചിന്‍ പൈലറ്റ് ഉപമുഖ്യമന്ത്രിഅശോക് ഗെഹ്ലോട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രി! സച്ചിന്‍ പൈലറ്റ് ഉപമുഖ്യമന്ത്രി

English summary
rahul formula behind mp success
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X