കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയങ്കയോടോ സോണിയയോടോ? ആരോടാണ് മനസ് തുറക്കാറുള്ളത്, രാഹുലിന്‍റെ മറുപടി ഇങ്ങനെ

  • By
Google Oneindia Malayalam News

രാഹുല്‍ തന്‍റെ സഹോദരന്‍ മാത്രമല്ല, തന്‍റെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയാണെന്നായിരുന്നു പ്രിയങ്ക ഗാന്ധി പറഞ്ഞത്. പലപ്പോഴും തന്‍റെ സഹോദരിയോടുള്ള ആത്മബന്ധം എന്താണെന്ന് രാഹുല്‍ തന്നെ പല അഭിമുഖങ്ങളിലും തുറന്ന് പറഞ്ഞിട്ടുമുണ്ട്.

<strong>14 ആംആദ്മി എംഎല്‍എമാര്‍ ബിജെപിയിലേക്ക്!! ദില്ലിയില്‍ അട്ടിമറി നീക്കവുമായി ബിജെപി</strong>14 ആംആദ്മി എംഎല്‍എമാര്‍ ബിജെപിയിലേക്ക്!! ദില്ലിയില്‍ അട്ടിമറി നീക്കവുമായി ബിജെപി

ഇപ്പോള്‍ അമ്മ സോണിയാ ഗാന്ധിയോടെ അതോ സഹോദരി പ്രിയങ്കയോടാണോ കാര്യങ്ങള്‍ തുറന്ന് സംസാരിക്കാറുള്ളതെന്ന ചോദ്യത്തിന് മറുപടി പറയുകയാണ് രാഹുല്‍.ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് രാഹുലിന്‍റെ രസകരമായ മറുപടികള്‍, വിശദാംശങ്ങളിലേക്ക്

 പ്രിയങ്കയും രാഹുലും

പ്രിയങ്കയും രാഹുലും

തിരഞ്ഞെടുപ്പ് പ്രചരണ വേദികളില്‍ എല്ലാം തന്നെ പ്രിയങ്ക ഗാന്ധി രാഹുല്‍ എന്ന സഹോദരനെ കുറിച്ച് വാചാലയാകാറുണ്ട്. രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട് ലോക്സഭാ മണ്ഡലത്തില്‍ പ്രചരണത്തിന് എത്തിയപ്പോള്‍ രാഹുല്‍ ഗാന്ധിയെ കുറിച്ച് പറഞ്ഞ വാക്കുകള്‍ ശ്രദ്ധനേടിയിരുന്നു.

 അഭിമുഖത്തില്‍

അഭിമുഖത്തില്‍

ഇപ്പോള്‍ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തന്‍റെ സഹോദരിയെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് രാഹുല്‍ ഗാന്ധി. അമ്മ സോണിയാ ഗാന്ധിയോടാണോ സഹോദരി പ്രിയങ്ക ഗാന്ധിയോടാണോ കാര്യങ്ങള്‍ ആദ്യം പറയാറുള്ളതെന്നായിരുന്നു ചോദ്യം.

 തുറന്ന് പറഞ്ഞ്

തുറന്ന് പറഞ്ഞ്

രണ്ട് പേരോടും ഒരുപോലെ കാര്യങ്ങള്‍ തുറന്ന് പറയാറുണ്ട് എന്നായിരുന്നു രാഹുലിന്‍റെ മറുപടി. അമ്മ സോണിയ തനിക്ക് സഹോദരിയെ പോലെയാണ്, സഹോദരി അമ്മ കൂടിയാണ്, ഇരുവരും തന്‍റെ ശക്തിയാണ്, അവര്‍ വ്യത്യസ്തരല്ല, രാഹുല്‍ പറഞ്ഞു.

 മറുപടി ഇങ്ങനെ

മറുപടി ഇങ്ങനെ

പ്രിയങ്ക എന്തുകൊണ്ട് രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ വൈകിയെന്ന ചോദ്യത്തിന് രാഹുലിന്‍റെ മറുപടി ഇങ്ങനെ, പ്രിയങ്ക തന്നെയാണ് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് ആദ്യം തിരുമാനിച്ചത്. അവരുടെ കുട്ടികള്‍ നന്നേ ചെറുതായിരുന്നു.

 രാഷ്ട്രീയത്തിലേക്ക്

രാഷ്ട്രീയത്തിലേക്ക്

ഇപ്പോള്‍ കുട്ടികള്‍ വലുതായി, അതുകൊണ്ട് അവര്‍ തന്നെയാണ് ഇപ്പോള്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ തിരുമാനിച്ചത്. രാഷ്ട്രീയത്തില്‍ ചിലതൊക്കെ ചെയ്യാനുണ്ടെന്ന് അവര്‍ക്ക് തോന്നിക്കാണുമെന്നും രാഹുല്‍ പറഞ്ഞു.

 അമേഠിയോ വയനാടോ

അമേഠിയോ വയനാടോ

വയനാടോ അമേഠിയോ എന്ന ചോദ്യത്തിന് അത് തിരുമാനിച്ചിട്ടില്ലെന്നായിരുന്നു മറുപടി. അമേഠിയില്‍ തോല്‍ക്കുമെന്ന ഭയം ഉള്ളത് കൊണ്ടല്ല വയനാട്ടില്‍ മത്സരിച്ചതെന്നും രാഹുല്‍ ഗാന്ധി അഭിമുഖത്തില്‍ പറഞ്ഞു.

 ഏത് മണ്ഡലം

ഏത് മണ്ഡലം

ഇത്തവണ വയനാട്ടിലും അമേഠിയിലും മത്സരിക്കുന്ന രാഹുല്‍ ജയിച്ചാല്‍ ഏത് മണ്ഡലം നിലനിര്‍ത്തുമെന്ന ചോദ്യം നേരത്തേ ഉയര്‍ന്നിരുന്നു.വയനാട് നിലനിര്‍ത്തി അമേഠി സഹോദരി പ്രിയങ്കയ്ക്ക് നല്‍കുമെന്നായിരുന്നു ചില അഭ്യൂഹങ്ങള്‍ പരന്നത്.

 തൂത്തെറിയും

തൂത്തെറിയും

അധികാരത്തില്‍ വരുമോയെന്ന ചോദ്യത്തിന് അതില്‍ യാതൊരു സംശയവും ഇല്ലെന്നായിരുന്നു രാഹുലിന്‍റെ മറുപടി. ഇത്തവണ ബിജെപി അധികാരത്തില്‍ ഏറില്ല, അതേസമയം തങ്ങള്‍ അധികാരത്തില്‍ വരും.

 പ്രവചിക്കാന്‍ പറ്റില്ല

പ്രവചിക്കാന്‍ പറ്റില്ല

സഖ്യമായോ ഒറ്റയ്ക്കാണോ എന്നൊന്നും പ്രവചിക്കാന്‍ ഇപ്പോള്‍ പറ്റില്ല. പക്ഷേ മോദി ഇത്തവണ ജയിക്കില്ല, കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുപിഎ അധികാരത്തില്‍ വരും.

English summary
rahul gandhi about sonia and priyanka gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X