കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെല്ലുവിളിച്ച് പത്താംക്ലാസുകാരി: പുഷ് അപ്പ് എടുത്തും നൃത്തം ചെയ്തും രാഹുൽ ഗാന്ധി

Google Oneindia Malayalam News

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പര്യടനം നടത്തുന്നതിനിടെ ജനങ്ങളുടെ മനം കവർന്ന് കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി. തമിഴ്നാട്ടിൽ രാഷ്ട്രീയ പൊതുയോഗങ്ങളിലും പൊതു പരിപാടികളിലും പങ്കെടുത്ത രാഹുൽ ഗാന്ധി കന്യാകുമാരി ജില്ലയിലെ ഒരു സ്കൂളിൽ വിദ്യാർത്ഥികൾക്കൊപ്പം നൃത്തം ചെയ്ത രാഹുൽ ഗാന്ധിയുടെ ദൃശ്യങ്ങളും ഇതിനകം തന്നെ സോഷ്യൽ മീഡിയയിലും വൈറലായിക്കഴിഞ്ഞിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെ ഓരോ പ്രകടനവും നിറഞ്ഞ കയ്യടിയോടെയാണ് വിദ്യാർത്ഥികൾ സ്വീകരിച്ചത്.

സര്‍പ്രൈസ് സ്ഥാനാര്‍ത്ഥികളുമായി ബിജെപിയുടെ സ്ഥാനാര്‍ത്ഥിപ്പട്ടിക; അമിത് ഷാ എത്തിയാല്‍ അന്തിമംസര്‍പ്രൈസ് സ്ഥാനാര്‍ത്ഥികളുമായി ബിജെപിയുടെ സ്ഥാനാര്‍ത്ഥിപ്പട്ടിക; അമിത് ഷാ എത്തിയാല്‍ അന്തിമം

തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലെ മുളകുമൂട് സെന്റ് ജോസഫ്സ് മെട്രിക്കുലേഷൻ സ്കൂളിലെത്തിയ രാഹുൽ ഗാന്ധിയെ പുഷ് അപ്പ് എടുക്കാൻ വെല്ലുവിളിച്ച് പത്താംക്ലാസ് കാരിയും സ്റ്റേജിലെത്തി. ഇതേ സ്കൂളിലെ വിദ്യാർത്ഥിയും ജൂഡോ താരവുമായ മെറോലിൻ ഷെനിഗയാണ് രാഹുലിനെ വെല്ലുവിളിച്ചത്. ഇതോടെ വെല്ലുവിളി സ്വീകരിച്ച രാഹുൽ അനായാസം പുഷ് അപ്പ് എടുക്കുകയും ചെയ്തു. ഒരു മിനിറ്റിൽ താഴെ സമയത്തിനുള്ളിൽ 15 പുഷ് അപ്പ് എടുക്കുക എന്നതായിരുന്നു വെല്ലുവിളി. ഒറ്റക്കൈകൊണ്ട് പുഷ് അപ്പ് എടുത്തുകൊണ്ടാണ് രാഹുൽ വെല്ലുവിളി അവസാനിപ്പിച്ചത്. സ്കൂളിലെ വിദ്യാർത്ഥികൾക്കൊപ്പം കൈകൾ കോർത്ത് നൃത്തം ചെയ്ത ശേഷം കൂടിയാണ് രാഹുൽ മടങ്ങിപ്പോയത്. ഇംഗ്ലീഷ് ഗാനത്തിനൊത്ത് രാഹുലിനും വിദ്യാർത്ഥികൾക്കും ഒപ്പം ചില കോൺഗ്രസ് നേതാക്കും സ്റ്റേജിലെത്തി നൃത്തം ചെയ്തിരുന്നു.

 rahul-16146

Recommended Video

cmsvideo
രാഹുലിന്റെ കടൽ യാത്ര, ചിലവിട്ടത് മണിക്കൂറുകൾ | Oneindia Malayalam

തമിഴ്‌നാട് ഇളക്കിമറിച്ച് രാഹുല്‍ ഗാന്ധി; കന്യാകുമാരിയിലെ തിരഞ്ഞെടുപ്പ് പ്രചാരണ ചിത്രങ്ങള്‍

കന്യാകുരമാരിക്കടുത്തുള്ള നാഗർകോവിലിലേക്കുള്ള യാത്രാ മധ്യേ വഴിയരികിൽ വാഹനം നിർത്തി പനനൊങ്ക് കഴിയ്ക്കുകയും ചെയ്താണ് രാഹുൽ മടങ്ങിയത്. ഇതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളുമെല്ലാം രാഹുൽ ഗാന്ധിയുടെ ഔദ്യോഗിക ട്വിറ്റർ പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. തിരഞ്ഞെടുപ്പ് മുന്നോടിയായി കേരളത്തിലെത്തിയ രാഹുൽ കൊല്ലത്ത് വെച്ച് മത്സ്യതൊഴിലാളികൾക്കൊപ്പം കടലിൽ പോയത് ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു. അതേ സമയം മത്സ്യതൊഴിലാളികളുടെ ജീവിതം അടുത്ത് നിന്നറിയുന്നതിന് വേണ്ടിയാണ് കടൽ യാത്ര സംഘടിപ്പിച്ചതെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.

കരിഷ്മ തന്നയുടെ ഗ്ലാമര്‍ ഫോട്ടോഷൂട്ട്

English summary
Rahul Gandhi accpets challenge of 15 year old girl and doing push ups
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X