കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്ക്ഡൗണിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ വീണ്ടും; 'ലോക മഹായുദ്ധ കാലഘട്ടത്തേക്കാള്‍ മോശം'

Google Oneindia Malayalam News

ദില്ലി: കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യയില്‍ ലോക്ക്ഡൗണ്‍ നടപ്പിലാക്കിയ രീതി ലോക മഹായുദ്ധ കാലഘട്ടത്തേക്കാള്‍ മോശമായിട്ടാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ലോക്ക്ഡൗണിനെതിരെ രാഹുല്‍ ഗാന്ധിയുള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കള്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ഒരു സജ്ജീകരണവുമില്ലാതെയാണ് കേന്ദ്രസര്‍ക്കാര്‍ ദേശീയാടിസ്ഥാനത്തില്‍ അടച്ചിടല്‍ പ്രഖ്യാപിച്ചതെന്നായിരുന്നു പ്രതിപക്ഷ വിമര്‍ശനം. ഇതിന് ആക്കം കൂട്ടുന്നതാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം.

ഓണ്‍ലൈന്‍ കൂടികാഴ്ച്ച

ഓണ്‍ലൈന്‍ കൂടികാഴ്ച്ച

രാജ്യത്തെ കൊവിഡ് പ്രതിസന്ധിയും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയും സംബന്ധിച്ച് ബജാജ് ഓട്ടോ മനേജിംഗ് ഡയറക്ടര്‍ രാജീവ് ബജാജുമായി നടത്തിയ ഓണ്‍ലൈന്‍ കൂടികാഴ്ച്ചയിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതില്‍ സര്‍ക്കാര്‍ പൂര്‍ണ്ണ പരാജയമായിരുന്നുവെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.

 ലോകമഹായുദ്ധത്തേക്കാള്‍ മോശം

ലോകമഹായുദ്ധത്തേക്കാള്‍ മോശം

ലോക്ക്ഡൗണ്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ രീതി ലോകമഹായുദ്ധകാലഘട്ടത്തേക്കാള്‍ മോശമായിരിക്കും. ലോകമഹായുദ്ധ കാലത്ത് പോലും ലോകം ഇങ്ങനെ പൂട്ടിയിരിക്കുകയാണെന്ന് ഞാന്‍ കരുതുന്നില്ല. ഇത് വളരെ അപൂര്‍വ്വവും വിനാശകരവുമായ ഒരു പ്രതിഭാസമാണെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. രാജ്യത്തെ സാധാരണക്കാരുടെ ആത്മവിശ്വാസം നഷ്ടപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

പുതിയ നിര്‍ദേശം

പുതിയ നിര്‍ദേശം

ദരിദ്രരേയും കുടിയേറ്റ തൊഴിലാളികളേയും ലോക്ക്ഡൗണ്‍ മോശമായി ബാധിച്ചു. അവര്‍ക്ക് പോകാന്‍ ഒരിടമില്ലായിരുന്നു. കൊവിഡ് പ്രതിരോധനത്തിനായി കേന്ദ്രസര്‍ക്കാര്‍ ഇതായിരുന്നില്ല ചെയ്യേണ്ടതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഒരു നിര്‍ദേശത്തോടെയായിരുന്നു രാഹുല്‍ ഇക്കാര്യം പറഞ്ഞത്.

 കേന്ദ്രസര്‍ക്കാര്‍ പിന്മാറി

കേന്ദ്രസര്‍ക്കാര്‍ പിന്മാറി

കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് സഹായം നല്‍കി അവരെ പ്രാപ്തമാക്കുകയും പോരാട്ടം മുഖ്യമന്ത്രിമാര്‍ക്ക് കൈമാറുകയും ചെയ്യണമായിരുന്നു. എന്നാല്‍ സംഭവിച്ചത് മറിച്ചാണ്. കേന്ദ്രസര്‍ക്കാര്‍ ഇതില്‍ നിന്നും പിന്മാറി. ഒരു പാടി വൈകിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഇത് വിജയം കാണാത്തൊരു ലോക്ക്ഡൗണ്‍ ആണ്.

ഇതുപോലൊരു ലോക്ക്ഡൗണ്‍ കണ്ടിട്ടില്ല

ഇതുപോലൊരു ലോക്ക്ഡൗണ്‍ കണ്ടിട്ടില്ല

ലോക്ക്ഡൗണില്‍ ഇളവുകള്‍ അനുവദിക്കും തോറും രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. ഒപ്പം ഇന്ത്യയില്‍ വളരെ നിര്‍ദയമായ രീതിയിലാണ് ലോക്ക്ഡൗണ്‍ നടപ്പിലാക്കിയതെന്ന് രാഹുല്‍ ബജാജ് അഭിപ്രായപ്പെട്ടു. ഇതുപോലൊരു ലോക്ക്ഡൗണിനെ കുറിച്ച് താന്‍ ഇതുവരെ കേട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

മെഹുവ മൊയിത്ര

മെഹുവ മൊയിത്ര

ലോക്ക്ഡൗണ്‍ വിവിധ ഇളവുകളോടെ ജൂണ്‍ 30 വരെ നീട്ടിയതിന് പിന്നാലെ കേന്ദ്രസര്‍ക്കാരിനെ പരിഹസിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മെഹുവ മൊയിത്ര രംഗത്തെത്തിയിരുന്നു. അഞ്ച് ഘട്ടങ്ങളായിലുള്ള ലോക്ക്ഡൗണില്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശങ്ങളെ വിമര്‍ശിച്ചായിരുന്നു എംപി രംഗത്തെത്തിയത്.

Recommended Video

cmsvideo
Speak Up India! Congress launches campaign to target Modi Amid Covid 19‌ | Oneindia Malayalam
ലോക്ക് ഡൗണ്‍

ലോക്ക് ഡൗണ്‍

ലോക്ക്ഡൗണ്‍-1: നിങ്ങള്‍ക്ക് ഒന്നും തന്നെ ചെയ്യാന്‍ കഴിയില്ല, ലോക്ക്ഡൗണ്‍-2: നിങ്ങള്‍ക്ക് ഇത് ചെയ്യാന്‍ കഴിയും പക്ഷെ അത് ചെയ്യാന്‍ കഴിയില്ല, ലോക്ക്ഡൗണ്‍-3: നിങ്ങള്‍ക്ക് അത് ചെയ്യാന്‍ കഴിയും പക്ഷെ അത് ചെയ്യാന്‍ കഴിയില്ല, ലോക്ക്ഡൗണ്‍-4: നിങ്ങള്‍ക്ക് ഇതോ അതോ ചെയ്യാന്‍ കഴിയും എന്നാല്‍ ഇതോ അതോ ചെയ്യാന്‍ കഴിയില്ല, ലോക്ക്ഡൗണ്‍-5: നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് ചെയ്യൂ ഞങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ല.എന്നായിരുന്നു മെഹുവ മൊയിത്രയുടെ ട്വീറ്റ്. അഞ്ചാംഘട്ട ലോക്ക്ഡൗണ്‍ ഇന്ന് ആണ് ആരംഭിക്കുന്നത്. ജൂണ്‍ 30 വരെയാണ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നത്.

https://malayalam.filmibeat.com/news/jayasurya-s-video-about-his-characters-trending-062479.html

English summary
Rahul Gandhi Again Slams Centre For Lockdown In India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X