കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതിയ കാര്‍ഷിക നിയമങ്ങള്‍ രാജ്യത്തെ കര്‍ഷക മേഖലയെ തകര്‍ക്കുമെന്ന്‌ രാഹുല്‍ ഗാന്ധി

Google Oneindia Malayalam News

ന്യൂഡല്‍ഹി; കര്‍ഷക സമരവുമായി ബന്ധപ്പെട്ട്‌ പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്‌ നേതാവ്‌ രാഹുല്‍ ഗാന്ധി രാജ്യം ഭരിക്കുന്നത്‌ പ്രധാനമന്ത്രിയോട്‌ അടുപ്പമുള്ള മുന്നോ നാലോ ആളുകള്‍ ചേര്‍ന്നാണെന്ന്‌ അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ത്യന്‍ കര്‍ഷക മേഖലയെ തകര്‍ക്കാനാണ്‌ പുതിയ കേന്ദ്ര സര്‍ക്കാര്‍ പുതിയ കര്‍ഷക നിയമങ്ങള്‍ കൊണ്ടുവന്നതെന്നും. കര്‍ഷക മേഖലയെ പ്രധാനമന്ത്രിയുടെ അടുപ്പക്കാര്‍ക്ക്‌ തീറെഴുതിക്കൊടുക്കാനാണ്‌ പുതിയ കാര്‍ഷിക ബില്ലുകള്‍ വഴി നരേന്ദമോദി സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. എന്നാല്‍ ഇന്ത്യയിലെ കോടിക്കണക്കിന്‌ വരുന്ന ജനങ്ങള്‍ ഇതനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ കര്‍ഷകരുടെ ദുരിതാവസ്ഥ പരാമര്‍ശിക്കുന്ന 'ഖേതി കാ ഖൂന്‍' എന്ന ലഘുപുസ്‌തകം ഡല്‍ഹിയിലെ കോണ്‍ഗ്രസ്‌ ആസ്ഥാനത്ത്‌ പ്രകാശനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

rahul

കേന്ദ്രം കാര്‍ഷിക നിയമങ്ങളെ കുറിച്ച്‌ രാജ്യത്തെ തെറ്റിധരിപ്പിക്കുകയാണെന്നും രാഹുല്‍ ആരോപിച്ചു. ാെരു ദുരന്തം ചുരുളഴിഞ്ഞുകൊണ്ടിരിക്കുകയാണെന്നും കര്‍ഷക പ്രതിഷേധത്തെ പരാമര്‍ശിച്ച്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ പോരാട്ടം കര്‍ഷകര്‍ക്ക്‌ വേണ്ടി മാത്രമുള്ളതല്ലെന്നും രാജ്യത്തിന്റെ ഭാവിയായ യുവാക്കള്‍ക്ക്‌ കൂടിയുള്ളതാണെന്നും രാഹുല്‍ പറഞ്ഞു.
രാജ്യത്ത്‌ ഒരു ദുരന്തം ചുരുളഴിഞ്ഞുകൊണ്ടിരിക്കുകയാണ്‌. സര്‍ക്കാര്‍ വിഷയത്തെ അവഗണിക്കാനും രാജ്യത്തെ തെറ്റിധരിപ്പിക്കാനും ശ്രമിക്കുകയാണ്‌. ദുരന്തത്തിന്റെ ഒരു ഭാഗമെന്ന നിലയില്‍ കര്‍ഷകര്‍ക്ക്‌ വേണ്ടി മാത്രമല്ല താന്‍ സംസാരിക്കുന്നത്‌. ഇത്‌ യുവാക്കള്‍ക്കും പ്രധാനപ്പെട്ടതാണ്‌ ഇത്‌ ഇന്നിനെക്കുറിച്ചുള്ളതല്ല. നിങ്ങളുടെ ഭാവിയെക്കുറിച്ചുള്ളതാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
താന്‍ കര്‍ഷകരെ പിന്തുണയ്‌ക്കുന്നു. നമുക്കുവേണ്ടി പോരാടുന്നതിനാല്‍ ഓരോരുത്തരും കര്‍ഷകരെ പിന്തുണക്കണമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ പിനവലിക്കുക എന്ന ഒരേയൊരു പരിഹാരം മാത്രമാണ്‌ വിഷയത്തിനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Recommended Video

cmsvideo
കർഷകരോടാ കളി.. 26ന് രാജ്യത്തെ നടുക്കുന്ന ട്രാക്ടർ പ്രയോഗം

റിപ്പബ്ലിക്കന്‍ ചാനല്‍ മേധാവി അര്‍ണാബിന്‌ എങ്ങനെയാണ്‌ രഹസ്യവിവരം ചോര്‍ന്നുകിട്ടിയതെന്ന്‌ ഇതുമായി ബന്ധപ്പെട്ട വിവാദത്തോട്‌ പ്രതികരിച്ച്‌ കൊണ്ട്‌ രാഹുല്‍ഗാന്ധി ചോദിച്ചു. അര്‍ണബ്‌ ഗോസ്വാമിയുടെ വാട്‌സ്‌ആപ്പ്‌ ചാറ്റുകള്‍ പുറത്തായതുമായി ബന്ധപ്പെട്ട വിവാദത്തിലാണ്‌ പ്രതികരണം. വിവരം അര്‍ണബിന്‌ അറിയാമെങ്കില്‍ പാക്കിസ്ഥാനും ഇത്‌ സംബന്ധിച്ച വിവരം കിട്ടിക്കാണുമെന്നും അദ്ദേഹം പറഞ്ഞു.

English summary
rahul gandhi against center and new farm bill
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X