കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യം കോവിഡ് പ്രതിസന്ധിയിൽ, കേന്ദ്രം പോരാടുന്നത് ട്വിറ്ററിന്റെ ബ്ലൂ ടിക്കിനുവേണ്ടി: രാഹുൽ ഗാന്ധി

മോദി സർക്കാർ ബ്ലൂ ടിക്കിനായുള്ള പോരാട്ടത്തിലായതിനാൽ വാക്സിൻ ആവശ്യമുള്ളവർ സ്വയം പര്യപ്തരാവേണ്ടി വരുമെന്നും രാഹുൽ

Google Oneindia Malayalam News

ന്യൂഡൽഹി: ട്വിറ്ററിനെതിരായ പ്രതിഷേധങ്ങളിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്ത് കോവിഡ് വാക്സിൻ ക്ഷാമത്തിനിടയിലും കേന്ദ്ര സർക്കാർ പോരാടുന്നത് ട്വിറ്ററിന്റെ ബ്ലൂ ടിക്കിനുവേണ്ടിയാണെന്ന് രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. മോദി സർക്കാർ ബ്ലൂ ടിക്കിനായുള്ള പോരാട്ടത്തിലായതിനാൽ വാക്സിൻ ആവശ്യമുള്ളവർ സ്വയം പര്യപ്തരാവേണ്ടി വരുമെന്നും രാഹുൽ പറഞ്ഞു.

rahul gandhi

ഉപരാഷ്​ട്രപതി വെങ്കയ്യ നായിഡുവി​ന്റെയും ആർഎസ്​എസ്​ അധ്യക്ഷൻ മോഹൻ ഭാഗവതി​ന്റെയും ട്വിറ്റർ ഹാൻഡിലുകളിലെ ബ്ലൂടിക്ക് വെരിഫിക്കേഷൻ ഒഴിവാക്കിയത് വിവാദമായിരുന്നു. ട്വിറ്റർ അടക്കമുലൃള്ള സമൂഹമാധ്യമങ്ങളിൽ ട്വിറ്ററിനെതിരെ വിമർശനവുമായി രംഗത്തെത്തി. ഒരു വ്യക്തിയുടെയോ സ്ഥാപനത്തി​െൻറയോ അക്കൗണ്ട് ആധികാരികമാണെന്ന് സൂചിപ്പിക്കുന്നതിനാണ്​ ട്വിറ്റർ നീല വെരിഫിക്കേഷൻ ബാഡ്​ജ് നൽകുന്നത്​​​.

എന്നാൽ ജനുവരി 22 ന്​ നിലവിൽ വന്ന ട്വിറ്ററിന്‍റെ പുതിയ വെരിഫിക്കേഷൻ പോളിസി അനുസരിച്ച് ആറ് മാസത്തിൽ കൂടുതൽ ഉപയോഗിക്കാതിരുന്നാലോ, അക്കൗണ്ടിൽ നൽകിയിരിക്കുന്ന വിവരങ്ങൾ അപൂർണമാണെങ്കിലോ ആ അക്കൗണ്ടി​ന്റെ വേരിഫിക്കേഷൻ നഷ്ടമാവുകയും ബ്ലൂടിക്ക്​ അപ്രത്യക്ഷമാവുകയും ചെയ്യും.വെങ്കയ്യ നായിഡുവി​ന്റെയും മോഹൻ ഭാഗവതി​ന്റെയും ട്വിറ്റർ ഹാൻഡിലുകൾക്ക് സംഭവിച്ചതും അത് തന്നെയാണ്.

ഗ്ലാമറസ് ലുക്കിൽ സാക്ഷി ദ്വിവേദി; പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

Recommended Video

cmsvideo
ആശ്വാസ വാർത്ത ...വാക്സിനെടുത്ത ശേഷം കോവിഡ് വന്നവരിൽ മരണമില്ല

English summary
Rahul Gandhi against center government on twitter blue thick controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X