കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാര്‍ഖണ്ഡിലെ ആള്‍ക്കൂട്ട ആക്രമണം: മനുഷ്യത്വത്തിന് കളങ്കമെന്ന് രാഹുല്‍ ഗാന്ധി

  • By Desk
Google Oneindia Malayalam News

ദില്ലി: ജാര്‍ഖണ്ഡിലെ ആള്‍ക്കൂട്ട ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തെ അപലപിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഒരാളെ മര്‍ദ്ദിച്ച് കൊന്നൊടുക്കിയത് മനുഷ്യത്വത്തിന് കളങ്കമാണെന്ന് പറഞ്ഞ രാഹുല്‍ വിഷയത്തില്‍ ബിജെപിയുടെ നിശബ്ദതയെ ചോദ്യം ചെയ്യുകയും ചെയ്തു.

മഹാരാഷ്ട്രയിൽ ഇത് സുവർണാവസരം; അറ്റകൈ പ്രയോഗത്തിനൊരുങ്ങി ബിജെപി, മധ്യപ്രദേശ് ആവർത്തിക്കരുത്മഹാരാഷ്ട്രയിൽ ഇത് സുവർണാവസരം; അറ്റകൈ പ്രയോഗത്തിനൊരുങ്ങി ബിജെപി, മധ്യപ്രദേശ് ആവർത്തിക്കരുത്

ഒരു യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച് കൊല്ലുന്നത് മനുഷ്യത്വത്തിന് കളങ്കമാണ്. ആക്രമണത്തിനിരയായ യുവാവിനെ നാല് ദിവസം കസ്റ്റഡിയില്‍ വെച്ചത് ഞെട്ടിപ്പിക്കുന്നു. കേന്ദ്രത്തിലും സംസ്ഥാനത്തും ബിജെപി ഭരണത്തിലിരിക്കുമ്പോഴാണ് ഇങ്ങനെയൊരു സംഭവമുണ്ടായിരിക്കുന്നതെന്നും അവര്‍ പാലിക്കുന്ന നിശബ്ദത ചോദ്യം ചെയ്യപ്പെടണമെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.

rahul-gandhi-15466

നേരത്തെ, രാഷ്ട്രപതിയുടെ പ്രസംഗത്തെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെ ലോക്‌സഭയിലും പ്രതിപക്ഷ അംഗങ്ങള്‍ ആള്‍ക്കൂട്ട ആക്രമണ വിഷയം ഉന്നയിച്ചിരുന്നു. ഇത് ഭയത്തിന്റെ അന്തരീക്ഷം പ്രതിഫലിപ്പിക്കുന്നുവെന്നും 2014 നും 2019 നും ഇടയില്‍ വിദ്വേഷ കുറ്റകൃത്യങ്ങളുടെ പത്തിരട്ടി വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്നും തൃണമൂല്‍ എംപി മഹുവാ മൊയ്ത്ര ലോക്സഭയില്‍ പറഞ്ഞു.

''ഭരണത്തിന്റെ എല്ലാ തലങ്ങളിലും മനുഷ്യാവകാശങ്ങളോട് കടുത്ത അവഗണന വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. 2014 നും 2019 നും ഇടയില്‍ വിദ്വേഷ കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ പത്തിരട്ടി വര്‍ധനയുണ്ടായി. ഇത് ഒരു ഇ-കൊമേഴ്സ് സ്റ്റാര്‍ട്ട്അപ്പിന്റെ മൂല്യനിര്‍ണ്ണയം പോലെയാണ്, സര്‍. രാജ്യത്ത് ഭരണം നടത്തുന്ന ശക്തികള്‍ ഈ സംഖ്യ മുകളിലേക്ക് ഉയര്‍ത്തുക മാത്രമാണ് ചെയ്യുന്നത്'ശ്രീമതി മൊയ്ത്ര പറഞ്ഞു.

''പട്ടാപ്പകലാണ് പൗരന്മാരെ അതിക്രൂരമായി മര്‍ദ്ദിച്ച് കൊന്നൊടുക്കുന്നത് ക്ഷമിക്കുകയാണ്. കഴിഞ്ഞ വര്‍ഷം രാജസ്ഥാനിലെ പെഹ്ലു ഖാന്‍ മുതല്‍ ഇന്നലെ ഝാര്‍ഖണ്ഡിലെ അന്‍സാരി വരെ പട്ടിക അവസാനിക്കുന്നില്ല, ''അവര്‍ പറഞ്ഞു. ഓള്‍ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എ.ഐ.യു.ഡി.എഫ്) ബദ്രുദ്ദീന്‍ അജ്മലും ഈ വിഷയം സഭയില്‍ ഉന്നയിച്ചു.

English summary
Rahul Gandhi against mob lynching attack from Jharkhand
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X