കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുടിയേറ്റ തൊഴിലാളികള്‍ മരിച്ചുവീഴുന്നതിന് ലോകം സാക്ഷിയാണ്; മോദി മാത്രം അറിഞ്ഞില്ല: രാഹുല്‍ ഗാന്ധി

Google Oneindia Malayalam News

ദില്ലി: കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ഇന്ത്യയില്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ മരണപ്പെട്ടപ്പെടുകയും തൊഴില്‍ നഷ്ടപ്പെടുകയും ചെയ്ത ഇതര സംസ്ഥാന തൊഴിലാളികളുടെ കണക്ക് രേഖപ്പെടുത്താത്ത കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുലിന്റെ വിമര്‍ശനം. കേന്ദ്രസര്‍ക്കാരിന്റെ പക്കല്‍ കണക്കുകള്‍ ഇല്ലാത്തതിനാല്‍ തന്നെ ലോക്ക്ഡൗണ്‍ കാലത്ത് കുടിയേറ്റ തൊഴിലാളികളൊന്നും മരണപ്പെട്ടിട്ടില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

സ്വിം സ്യൂട്ട് ചിത്രമിട്ട് സദാചാരവാദികൾക്ക് തകർപ്പൻ മറുപടി, അനശ്വര രാജന് പിന്തുണയുമായി റിമ കല്ലിങ്കൽസ്വിം സ്യൂട്ട് ചിത്രമിട്ട് സദാചാരവാദികൾക്ക് തകർപ്പൻ മറുപടി, അനശ്വര രാജന് പിന്തുണയുമായി റിമ കല്ലിങ്കൽ

'എത്ര കുടിയേറ്റ തൊഴിലാളികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്ന് കേന്ദ്രസര്‍ക്കാരിന് അറിയില്ല. എത്ര പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടുവെന്ന് കേന്ദ്രസര്‍ക്കാരിന് അറിയില്ല. അവരുടെ പക്കല്‍ കണക്കില്ലാത്തതിനാല്‍ ആരും മരണപ്പെട്ടില്ലേ?' എന്നും രാഹുല്‍ ഗാന്ധി ചോദിച്ചു.

rahul gandhi

ഇതിന്റെ ഏറ്റവും ദൂഷ്യമായ വശം ഇൗ കാര്യങ്ങളൊന്നും സര്‍ക്കാരിനെ ബാധിച്ചില്ലായെന്നതാണ്. ലോകം അവരുടെ മരണത്തിന് സാക്ഷിയാണ്. എന്നാല്‍ ഈ വാര്‍ത്തകള്‍ കേള്‍ക്കാത്തതായി മോദി സര്‍ക്കാര്‍ മാത്രമെയുള്ളൂവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ലോക്ക്ഡൗണില്‍ എത്ര കുടിയേറ്റ തൊഴിലാളികള്‍ മരിച്ചുവെന്നോ എത്രപേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടിട്ടുണ്ട് എന്നതിന്റെ ഔദ്യോഗിക കണക്ക് ലഭിച്ചിട്ടില്ലെന്ന് കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ കേന്ദ്ര തൊഴില്‍ വകുപ്പ് മന്ത്രി വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തുന്നത്.

Recommended Video

cmsvideo
കോണ്‍ഗ്രസില്‍ രാഹുലിന്റെ പുത്തന്‍ ചാണക്യതന്ത്രങ്ങള്‍ | Oneindia Malayalam

സോണിയാഗാന്ധിയുടെ ആരോഗ്യപരിശോധനക്കായി വിദേശത്തേക്ക് പോയിരിക്കുകയാണ് സോണിയയും രാഹുലും. ശനിയാഴ്ച്ചയായിരുന്നു ഇരുവരും ദില്ലിയില്‍ നിന്നും പുറപ്പെട്ടത്.

ബെംഗ്‌ളൂരു മയക്കുമരുന്ന് കേസില്‍ മുന്‍ മന്ത്രിയുടെ മകന്റെ വീട്ടില്‍ റെയിഡ്; അന്വേഷണം ഉന്നതരിലേക്ക്ബെംഗ്‌ളൂരു മയക്കുമരുന്ന് കേസില്‍ മുന്‍ മന്ത്രിയുടെ മകന്റെ വീട്ടില്‍ റെയിഡ്; അന്വേഷണം ഉന്നതരിലേക്ക്

'സെൻകുമാർ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു', ഫോൺകോളിന് പിറകെ നെട്ടോട്ടമോടി പോലീസ്! കണ്ടെത്തിയത്'സെൻകുമാർ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു', ഫോൺകോളിന് പിറകെ നെട്ടോട്ടമോടി പോലീസ്! കണ്ടെത്തിയത്

English summary
rahul gandhi against modi government over migrants death and job loss during corona pandemic
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X