മോദിക്കെതിരെ ധൂര്‍ത്ത് ആരോപണവുമായി രാഹുല്‍ ഗാന്ധി
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു കുര്‍ത്ത ധരിച്ചത് അദ്ദേഹത്തിന് ഒരു തലവേദനയായി എന്നു പറഞ്ഞാല്‍ മതിയല്ലോ. ബരാക് ഒബാമയും മോദിയും കൂടിക്കാഴ്ച നടത്തിയപ്പോള്‍ മോദി ധരിച്ച വസ്ത്രത്തെക്കുറിച്ച് വിവാദങ്ങള്‍ പൊട്ടിപുറപ്പെട്ടിരുന്നു. വീണ്ടും വിവാദങ്ങള്‍ ഉണ്ടാക്കുകയാണ് മോദിയുടെ വസ്ത്രം. രാഹുല്‍ ഗാന്ധിയാണ് മോദിയുടെ വസ്ത്രത്തെക്കുറിച്ചുള്ള ആരോപണവുമായി ഇപ്പോള്‍ രംഗത്തുവന്നിരിക്കുന്നത്.
ഒബാമ-മോദി കൂടിക്കാഴ്ചയില്‍ മോദി പത്ത് ലക്ഷം വിലവരുന്ന വസ്ത്രമാണ് ധരിച്ചതെന്നാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞിരിക്കുന്നത്. മോദിക്കെതിരെ ധൂര്‍ത്ത് ആരോപണവുമായാണ് രാഹുല്‍ ഇപ്പോള്‍ രംഗത്തിറങ്ങിയിരിക്കുന്നത്.

രാജ്യത്തെ കള്ളപ്പണം തിരിച്ചെത്തിക്കുമെന്ന് ജനങ്ങള്‍ക്ക് വാഗ്ദാനം നല്‍കി അധികാരത്തില്‍ കയറിയ ആളാണ് നരേന്ദ്രമോദി. ഈ വാഗ്ദാനം പോലും പാലിക്കാത്ത മോദി ധൂര്‍ത്ത് കാണിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു.
അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുമായുള്ള കൂടിക്കാഴ്ചയിലാണ് മോദി അദ്ദേഹത്തിന്റെ പേര് ആയിരം തവണ എഴുതിയ സ്യൂട്ട് ധരിച്ചത്. നരേന്ദ്ര ദാമോദര്‍ദാസ് എന്ന് സ്വര്‍ണ നിറത്തില്‍ ഇംഗ്ലീഷിലാണ് പേര് എഴുതിയിരിക്കുന്നത്. മോദിയുടെ വസ്ത്രത്തെക്കുറിച്ച് വര്‍ണ്ണിച്ചും പ്രതികൂലിച്ചും മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.












Click it and Unblock the Notifications