കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യം; പാകിസ്താനെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

Google Oneindia Malayalam News

ദില്ലി: കാശ്മീര്‍ വിഷയത്തില്‍ പാകിസ്താനെതിരെ ആഞ്ഞടിച്ച് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കാശ്മീര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനോട് വിയോജിപ്പുണ്ട്. എന്നാല്‍ കാശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണ്. പാകിസ്താന്‍ എന്നല്ല മറ്റൊരു വിദേശ രാജ്യങ്ങളും വിഷയത്തില്‍ ഇടപെടേണ്ടെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

 rahulkashmir

വിവിധ വിഷയങ്ങളില്‍ ഞാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടിയോട് വിയോജിക്കുന്നു. എന്നാല്‍ ഒരു കാര്യം വ്യക്തമായി തന്നെ പറയാം. കാശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ്. പാകിസ്താന്‍ ഉള്‍പ്പെടെയുള്ള ഒരു വിദേശ രാജ്യത്തിനും അതില്‍ ഇടപെടേണ്ട കാര്യമില്ല' രാഹുല്‍ ട്വീറ്റ് ചെയ്തു. ജമ്മുകാശ്മീരില്‍ ആക്രമണങ്ങള്‍ നടക്കുകയാണ്. തീവ്രവാദത്തെ പിന്തുണയ്ക്കുന്ന പാകിസ്കാനാണ് ആക്രമണങ്ങള്‍ക്ക് കാരണമെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.

ജമ്മു കശ്മീരിന് പ്രത്യേക അവകാശങ്ങള്‍ നല്‍കുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതിന് ശേഷം കേന്ദ്രസര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനമായിരുന്നു രാഹുല്‍ ഗാന്ധി ഉയര്‍ത്തിയത്. അതേസമയം കാശ്മീര്‍ വിഷയത്തെ ചൊല്ലി കോണ്‍ഗ്രസില്‍ ഭിന്നത ഉടലെടുത്തിരുന്നു. മുതിര്‍ന്ന നേതാക്കളായ ഗുലാം നബി ആസാദ്, പി ചിദംബരം എന്നിവര്‍ വിഷയത്തില്‍ കടുത്ത നിലപാട് സ്വീകരിച്ചപ്പോള്‍ നേതൃത്വത്തെ തന്നെ ഞെട്ടിച്ച് കൊണ്ട് രാജ്യസഭ ചീഫ് വിപ്പ് ഭുവനേശ്വര്‍ കലിത കോണ്‍ഗ്രസ് നിലപാടില്‍ പ്രതിഷേധിച്ച് രാജിവെച്ചിരുന്നു. പാര്‍ട്ടി നിലപാട്
ആത്മഹത്യാപരമാണെന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്.

'മോദി തുടങ്ങി ഞങ്ങള്‍ പൂര്‍ത്തീകരിക്കും'! ഇന്ത്യയിലേക്കുള്ള വ്യോമപാത അടയ്ക്കാന്‍ പാകിസ്താന്‍'മോദി തുടങ്ങി ഞങ്ങള്‍ പൂര്‍ത്തീകരിക്കും'! ഇന്ത്യയിലേക്കുള്ള വ്യോമപാത അടയ്ക്കാന്‍ പാകിസ്താന്‍

ഹരിയാണയിലെ യുവനേതാവ് ദീപേന്ദര്‍ ഹൂഡ, മുന്‍ എംപി ജ്യോതി മിര്‍ദ, റായ്ബറേലിയില്‍ നിന്നുള്ള എംഎല്‍എയായ അദിത് സിംഗ്, മുതിര്‍ന്ന നേതാവ് ജനാര്‍ദ്ദന്‍ ത്രിവേദി എന്നീ നേതാക്കളും കേന്ദ്രസര്‍ക്കാരിനെ അഭിനന്ദിച്ചും കോണ്‍ഗ്രസ് നിലപാടിനെ വിമര്‍ശിച്ചും രംഗത്തെത്തിയിരുന്നു.

അതേസമയം കഴിഞ്ഞ ദിസം കാശ്മീരിലെ സ്ഥിതിഗതികള്‍ അറിയാന്‍ അവിടെയെത്തിയ രാഹുല്‍ ഉള്‍പ്പെട്ട സംഘത്തെ വിമാനത്താവളത്തില്‍ നിന്ന് പുറത്ത് ഇറങ്ങാന്‍ അധികൃതര്‍ അനുവദിച്ചിരുന്നില്ല. ഇതോടെ കാശ്മീരിലെ സ്ഥിതിഗതികള്‍ സാധാരണ നിലയിലല്ലെന്നും ഭയപ്പെടുത്തന്നതാണെന്നും രാഹുല്‍ പ്രതികരിച്ചിരുന്നു.

 'മഠത്തെ അനുസരിച്ചില്ലെങ്കില്‍ സി.അനുപമയുടെ ജഡവും കിണറ്റില്‍ കാണാനിടയാകും എന്ന ഭയം കാണും' 'മഠത്തെ അനുസരിച്ചില്ലെങ്കില്‍ സി.അനുപമയുടെ ജഡവും കിണറ്റില്‍ കാണാനിടയാകും എന്ന ഭയം കാണും'

English summary
Rahul gandhi against pakistan on Kashmir issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X