കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യോഗിയെ മുള്‍മുനയില്‍ നിര്‍ത്തി രാഹുലും പ്രിയങ്കയും; വാഗ്ദാനം രാമരാജ്യം നടപ്പാക്കുന്നത് ഗുണ്ടാരാജ്

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ മാധ്യമപ്രവര്‍ത്തകന്‍ വിക്രം ജോഷിയുടെ മരണത്തില്‍ അനുശോചിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംഭവത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരേയും രാഹുല്‍ഗാന്ധി ശക്തമായി രംഗത്തെത്തി. രണ്ട് ദിവസം മുമ്പ് ദില്ലിയോട് ചേര്‍ന്നുള്ള ഗാസിയാബാദില്‍ വെച്ച വിക്രം ജോഷിയെ വെടിവെച്ച് കൊല്ലുകയായിരുന്നു.

Recommended Video

cmsvideo
Promised Ram rajya, delivered gunda rajya: Rahul Gandhi attacks UP govt | Oneindia Malayalam

ആള്‍ക്കൂട്ട ആക്രമണവും പൊലീസുകാരുടെ കൊലപാതകവും തുടര്‍ന്ന് ഗുണ്ടാ തലവനായ വികാസ് ദുബെ കൊല്ലപ്പെട്ടതും അടക്കമുള്ള സംഭവങ്ങള്‍ക്ക് പിന്നാലെ സംസ്ഥാനത്ത് തുടര്‍ച്ചയായി അക്രമസംഭവങ്ങളാണ് ഉണ്ടാവുന്നത്.

വെടിവെച്ച് കൊന്നു

വെടിവെച്ച് കൊന്നു

തിങ്കളാഴ്ച്ച ഗാസിയാബാദില്‍ വെച്ചായിരുന്നു മാധ്യമ പ്രവര്‍ത്തകനായ വിക്രം ജോഷിയെ അഞ്ചംഗ സംഘം വെടിവെക്കുന്നത്. വിക്രം തന്റെ രണ്ട് പെണ്‍മക്കള്‍ക്കൊപ്പം ബൈക്കില്‍ പോകവെ അഞ്ചംഗ സംഘം ഇവരെ തടയുകയും വെടിവെക്കുകയുമായിരുന്നു. അക്രമത്തില്‍ പരിക്കേറ്റ വിക്രം ഇന്നലെയായിരുന്നു മരണപ്പെടുന്നത്.

 രാമരാജ്യം

രാമരാജ്യം

സംഭവത്തില്‍ യോഗിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് രാഹുല്‍ ഗാന്ധി. 'തന്റെ മരുമകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തെ ചെറുത്തതിനാണ് മാധ്യമ പ്രവര്‍ത്തകനായ വിക്രം ജോഷി കൊല്ലപ്പെടുന്നത്. ധീരരായ കുടുംബത്തിന് എന്റെ അനുശോചനം അറിയിക്കുന്നു. അവര്‍ രാമരാജ്യമാണ് വാഗ്ദാനം ചെയ്തതെങ്കിലും ഗുണ്ടാ രാജ്യമാണ് നടപ്പാക്കുന്നത്.' രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

സിസിടിവി

സിസിടിവി

ജോഷിയെ അഞ്ചംഗ സംഘം അക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടുത്തുള്ള കെട്ടിടത്തിന്റെ സിസിടിവിയില്‍ പതിഞ്ഞിരുന്നു. ജോഷിയുടെ തലക്കായിരുന്നു വെടിയേല്‍ക്കുന്നത്. സംഭവത്തില്‍ മുഴുവന്‍ പ്രതികളും പിടിയിലായിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ പ്രകാരം രണ്ട് മക്കളുമൊത്ത് ബൈക്കില്‍ വരുന്ന ജോഷിയെ സംഘം വളഞ്ഞിട്ട് ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. ബൈക്ക് മറിഞ്ഞയുടന്‍ കുട്ടികള്‍ ഓടി രക്ഷപ്പെട്ടു.

 പരിഭ്രാന്തരായി

പരിഭ്രാന്തരായി

ജോഷിയെ വെടിവെക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നില്ല. ജോഷിയെ സംഘം വലിച്ച് കാറില്‍ കയറ്റുന്നത് കാണാം. പിന്നീട് കാറില്‍ നിന്നും ആക്രമിച്ചതാവാമെന്ന് കരുതുന്നു. ആക്രമണത്തിന് ശേഷം സംഘം ജോഷിയെ റോഡിലെക്കിട്ടതോടെ അടുത്തെത്തിയ മകള്‍ പരിഭ്രാന്തയായി നിലവിളിക്കുകയായിരുന്നു. റോഡിലൂടെ പോകുന്ന വാഹനങ്ങളോടെല്ലാം സഹായമഭ്യര്‍ത്ഥിച്ചതിന് പിന്നാലെ ഒരു സംഘം ഇവരെ ആശുപത്രിയില്‍ എത്തിക്കുകയായായിരുന്നു.

 പരാതിപെട്ടതിന്റെ അടുത്തദിനം

പരാതിപെട്ടതിന്റെ അടുത്തദിനം

മാധ്യമപ്രവര്‍ത്തകന്റെ അനന്തരവളെ ഒരു സംഘം ഉപദ്രവിച്ചിരുന്നു. ഇതിനെതിരെ പൊലീസില്‍ പരാതി നല്‍കി അടുത്ത ദിവസമാണ് മാധ്യമപ്രവര്‍ത്തകനെ വെടിവെച്ചത്. എന്നാല്‍ പരാതി പ്രകാരം ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. പെണ്‍കുട്ടിയോട് മോശമായി പെരുമാറിയ ആളുകള്‍ തന്നയാണ് മാധ്യമപ്രവര്‍ത്തകനെ ഉപദ്രവിച്ചതെന്ന് മാധ്യമ പ്രവര്‍ത്തകന്റെ സഹോദരന്‍ പറഞ്ഞിരുന്നു.

പ്രിയങ്കാഗാന്ധി

പ്രിയങ്കാഗാന്ധി

സംഭവത്തെ അപലപിച്ച് പ്രിയങ്കാഗാന്ധിയും രംഗത്തെത്തിയിരുന്നു. ദേശീയ തലസ്ഥാന മേഖലയില്‍ ഉള്‍പ്പെടുന്ന ഗാസിയാബാദിലെ ക്രമസമാധാന സാഹചര്യമാണിത്. സ്വന്തം അനന്തരവള്‍ നേരിട്ട അപമാനത്തെക്കുറിച്ച് പരാതിപ്പെട്ടപ്പോള്‍ കൊല്ലപ്പെട്ടിരിക്കുന്നു. ഇവിടെ എങ്ങനെയാണ് സാധാരണക്കാരന്‍ സുരക്ഷിതരായിരിക്കുകയെന്നും പ്രിയങ്കാഗാന്ധിയുടെ ചോദ്യം.

English summary
Rahul Gandhi Against UP Govt Over journalist Vikram Joshi's death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X