കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നെഹ്രു കുടുംബത്തിലെ അഞ്ചാം തലമുറക്കാരന്‍; രാഹുല്‍ ഗാന്ധിക്ക് 51 വയസ്, പ്രതിസന്ധി നിറഞ്ഞ യാത്ര

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് നേതാവും ലോക്‌സഭാ എംപിയുമായ രാഹുല്‍ ഗാന്ധിക്ക് ഇന്ന് 51 വയസ്. ഈ ദിവസം സേവനങ്ങള്‍ക്ക് വേണ്ടി മാറ്റിവച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. നെഹ്രു-ഗാന്ധി കുടുംബത്തിലെ അഞ്ചാം തലമുറക്കാരനാണ് രാഹുല്‍ ഗാന്ധി. രാജ്യം കണ്ട പ്രമുഖനായ അഭിഭാഷകന്‍ മോത്തിലാല്‍ നെഹ്രുവിന്റെ കുടുംബ പരമ്പര.

കുടുംബത്തിലെ ആദ്യ രാഷ്ട്രീയക്കാരന്‍ മോത്തിലാല്‍ നെഹ്രു ആയിരുന്നു. മകന്‍ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു. ഇദ്ദേഹത്തിന്റെ മകള്‍ ഇന്ദിര ഗാന്ധി രാജ്യം കണ്ട എക്കാലത്തെയും ശക്തയായ ഭരണകര്‍ത്താവ്. അവരുടെ മകന്‍ രാജീവ് ഗാന്ധിയും രാജ്യത്തിന്റെ സാരഥ്യം ഏറ്റെടുത്തു. ഇന്ദിരയും രാജീവും കൊല്ലപ്പെട്ടതും രാജ്യം മറക്കാത്ത ചരിത്രങ്ങള്‍. രാജീവിന്റെ മകന്‍ രാഹുല്‍ 1970 ജൂണ്‍ 19നാണ് ജനിച്ചത്. 51 പിന്നിടുന്ന രാഹുലിന്റെ ജീവിതത്തെ കുറിച്ച്....

ഇന്ത്യന്‍ വ്യോമസേനയുടെ പാസിംഗ് ഔട്ട് പരേഡ്, തെലങ്കാനയിലെ ഡുണ്ടിഗല്‍ അക്കാദമിയില്‍ നിന്നുള്ള ചിത്രങ്ങള്‍ കാണാം

ഇന്ദിര ഗാന്ധിയുടെ കാലത്ത്

ഇന്ദിര ഗാന്ധിയുടെ കാലത്ത്

നെഹ്രു മുതല്‍ രാജീവ് ഗാന്ധി വരെ ഇന്ത്യയുടെ ഭരണം ഗാന്ധി കുടുംബത്തിന്റെ നിയന്ത്രണത്തിലായിരുന്നു. 1969ല്‍ ഇന്ദിര ഗാന്ധിയുടെ കാലത്ത് കോണ്‍ഗ്രസ് പിളര്‍ന്നത് മുതല്‍ കോണ്‍ഗ്രസിന് നേരിയ ഇടര്‍ച്ച സംഭവിച്ചെങ്കിലും അധികാരത്തില്‍ നെഹ്രു കുടുംബത്തിന്റെ സാന്നിധ്യം ശക്തമായി തുടര്‍ന്നു. എന്നാല്‍ പതിയെ ഭിന്ന സ്വരങ്ങള്‍ ഉയരുകയും വിവിധ സംസ്ഥാനങ്ങളില്‍ ചെറുസംഘങ്ങള്‍ രൂപപ്പെടുകയും ചെയ്തു.

രാഹുലിന്റെ സ്‌കൂള്‍ വിദ്യാഭ്യാസം

രാഹുലിന്റെ സ്‌കൂള്‍ വിദ്യാഭ്യാസം

ദില്ലിയിലെ സെന്റ് കൊളംബിയ സ്‌കൂള്‍ ആണ് രാഹുല്‍ ഗാന്ധിയുടെ ആദ്യ കലാലയം. പിന്നീട് ഉത്തരാഖണ്ഡിലെ ഡെറാഡൂണിലുള്ള ദി ഡൂണ്‍ സ്‌കൂളിലേക്ക് മാറി. പിതാവ് രാജീവ് ഗാന്ധിയും ഈ സ്‌കൂളില്‍ പഠിച്ചിട്ടുണ്ട്. രാഹുലിന് 14 വയസുള്ളപ്പോഴാണ് മുത്തശ്ശി ഇന്ദിര ഗാന്ധി വെടിയേറ്റു മരിച്ചത്.

 സ്‌പോട്‌സ് ക്വാട്ട വഴി

സ്‌പോട്‌സ് ക്വാട്ട വഴി

ഇന്ദിര ഗാന്ധി കൊല്ലപ്പെടുന്നതുവരെ രാഹുല്‍ ഗാന്ധി സാധാരണ രീതിയില്‍ സ്‌കൂളില്‍ പോയിരുന്നു. പിന്നീട് കുടുംബത്തിന്റെ സുരക്ഷ വര്‍ധിപ്പിച്ചു. 1989 വരെ വീട്ടിലിരുന്ന് പഠിക്കേണ്ട സാഹചര്യമായി. സാഹചര്യം മാറിയപ്പോള്‍ 1989ല്‍ സ്‌പോര്‍ട്‌സ് ക്വാട്ട വഴി അദ്ദേഹം ദില്ലിയിലെ സെന്റ് സ്റ്റഫന്‍ കോളജില്‍ അഡ്മിഷന്‍ നേടി.

അമേരിക്കയിലേക്ക്

അമേരിക്കയിലേക്ക്

പിന്നീട് സാമ്പത്തിക ശാസ്ത്ര പഠനത്തിന് വേണ്ടി അമേരിക്കയിലെ ഹര്‍വാഡ് യൂണിവേഴ്‌സിറ്റിയിലേക്ക് പോയി. 1991ല്‍ പിതാവ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടതോടെ രാഹുലിന്റെ ജീവിതം വീണ്ടും പ്രതിസന്ധിയിലായി. സുരക്ഷ ശക്തമാക്കിതോടെ ജീവിതം കൂടുതല്‍ ഞെരുങ്ങി. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അമേരിക്കയില്‍ മറ്റൊരു സ്‌കൂളിലേക്ക് മാറി. 1994ലാണ് ബിരുദം നേടിയത്.

ബ്രിട്ടനിലേക്ക്

ബ്രിട്ടനിലേക്ക്

അമേരിക്കയിലെ പഠന ശേഷം ബ്രിട്ടനിലേക്ക് പോയി. ഇംഗ്ലണ്ടിലെ കേംബ്രിഡ്ജിലുള്ള ട്രിനിറ്റി കോളജില്‍ ചേര്‍ന്നു. ഡെവലപ്‌മെന്റ് സ്റ്റഡീസില്‍ ഇവിടെ നിന്നാണ് എംഫില്‍ നേടിയത്. സുരക്ഷാ കാരണങ്ങള്‍ പേരില്‍ അല്‍പ്പം മാറ്റിയതും ചരിത്രം. രാഹുല്‍, രാഹുല്‍ വിന്‍സി എന്നിങ്ങനെയാണ് അദ്ദേഹം അവിടെ അറിയപ്പെട്ടത്. ട്രിനിറ്റി കോളജില്‍ ജവഹര്‍ലാല്‍ നെഹ്രുവും രാജീവ് ഗാന്ധിയും പഠിച്ചിട്ടുണ്ട് എന്നത് മറ്റൊരു കാര്യം.

ജോലി ചെയ്ത കാലം

ജോലി ചെയ്ത കാലം

ലണ്ടനില്‍ മൂന്ന് വര്‍ഷം മോണിറ്റര്‍ ഗ്രൂപ്പ് എന്ന മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്‍സി കമ്പനിയില്‍ ജോലി ചെയ്തിരുന്നു രാഹുല്‍ ഗാന്ധി. ശേഷം മുംബൈയിലെ സാങ്കേതിക കാര്യങ്ങള്‍ക്കായുള്ള ബാക്കപ്പ്‌സ് സര്‍വീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയില്‍ ജോലി ചെയ്തു. 2002ല്‍ കമ്പനിയുടെ ഒരു ഡയറക്ടര്‍ രാഹുല്‍ ആയിരുന്നു.

രാഷ്ട്രീയത്തിലേക്ക്

രാഷ്ട്രീയത്തിലേക്ക്

2003ലാണ് രാഹുല്‍ ഗാന്ധി രാഷ്ട്രീയത്തിലിറങ്ങണമെന്ന തീരുമാനം കോണ്‍ഗ്രസ് നേതൃത്വം എടുക്കുന്നത്. കോണ്‍ഗ്രസിലെ യുവരക്തങ്ങള്‍ രാഹുല്‍ ടീം എന്നറിയപ്പെടാന്‍ തുടങ്ങി. ജ്യോതിരാദിത്യ സിന്ധ്യ, സച്ചിന്‍ പൈലറ്റ്, ജിതിന്‍ പ്രസാദ, മനീഷ് തിവാരി, അജയ് മാക്കന്‍, കുന്‍വര്‍ സിങ് എന്നിവരെല്ലാം അതില്‍പ്പെടും. സിന്ധ്യയും പ്രസാദയുമെല്ലാം ഇന്ന് ബിജെപിയിലാണ് എന്നത് വേറെ കാര്യം.

പ്രധാനമന്ത്രി പദത്തിലേക്ക് ചര്‍ച്ച

പ്രധാനമന്ത്രി പദത്തിലേക്ക് ചര്‍ച്ച

2004ല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ യുപിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണമെന്ന ചര്‍ച്ചകള്‍ വന്നിരുന്നു. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സോണിയ ഗാന്ധി പിന്‍മാറി. വിദേശ വനിത എന്ന ആരോപണം ചിലര്‍ അവര്‍ക്കെതിരെ ഉയര്‍ത്തുകയും ചെയ്തു. ഇക്കാലത്ത് രാഹുല്‍ അധികാരമേല്‍ക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും കുടുംബത്തിന്റെ വിശ്വസ്തനും പ്രശസ്ത സാമ്പത്തിക വിദഗ്ധനുമായ ഡോ. മന്‍മോഹന്‍സിങാണ് പ്രധാനമന്ത്രിയായത്. 2009ലും മന്‍മോഹന്‍ തന്നെ പ്രധാനമന്ത്രിയായി.

 അധ്യക്ഷ പദവി രാജിവച്ചു

അധ്യക്ഷ പദവി രാജിവച്ചു

പിന്നീട് രാജ്യത്ത് ബിജെപിയുടെ വളര്‍ച്ചയാണ് കണ്ടത്. രണ്ടാം മന്‍മോഹന്‍ സര്‍ക്കാരിന്റെ കാലത്ത് ഉയര്‍ന്ന അഴിമതികള്‍ ഇതിന് കരുത്തേകി. 2014ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കൂപ്പുകുത്തി. വെറും 44 സീറ്റിലാണ് ജയിച്ചത്. 2019ലും സമാനമായ അവസ്ഥ തന്നെയായി. ഇതിനിടെ രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷപദം ഏറ്റെടുത്തിരുന്നു എങ്കിലും 2019ലെ തോല്‍വിയുടെ പശ്ചാത്തലത്തില്‍ രാജിവച്ചു.

Recommended Video

cmsvideo
Focus back on Congress leadership drift, turmoil in party | Oneindia Malayalam
രാഹുലിന്റെ മുന്നിലെ വെല്ലുവിളി

രാഹുലിന്റെ മുന്നിലെ വെല്ലുവിളി

വയനാടിലും അമേഠിയിലും മല്‍സരിച്ച രാഹുല്‍ വയനാട്ടില്‍ മാത്രം ജയിച്ചു. അമേഠില്‍ തോറ്റത് നാണക്കേടായി. ഇനിയാര് കോണ്‍ഗ്രസിനെ നയിക്കുമെന്ന ചോദ്യം ബാക്കി നില്‍ക്കുമ്പോള്‍ എല്ലാവരുടെയും പ്രതീക്ഷ രാഹുല്‍ ഗാന്ധിയില്‍ തന്നെയാണ്. ബിജെപിക്കെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിക്കുന്ന രാഹുലിന് കോണ്‍ഗ്രസ് നേതാക്കളുടെ മതിയായ പിന്തുണ ലഭിക്കുന്നില്ല എന്ന ആക്ഷേപം ശക്തമാണ്. പാര്‍ട്ടിയിലെ ഭിന്നത പരിഹരിക്കലും ക്ഷീണം പിടിച്ച കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തലുമാണ് രാഹുലിന്റെ മുന്നിലെ വെല്ലുവിളി.

നടി മധുരിമയുടെ കിടിലന്‍ ഫോട്ടോ ഷൂട്ട്- ചിത്രങ്ങള്‍ കാണാം

English summary
Rahul Gandhi birthday; Congress MP's Life complete details here
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X