കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വയനാട്ടില്‍ മത്സരിക്കാന്‍ 'സമ്മതം മൂളി' രാഹുല്‍ ഗാന്ധി? പക്ഷേ

  • By
Google Oneindia Malayalam News

വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമോയെന്ന ചര്‍ച്ച മുറുകുകയാണ്. ഇന്ന് അന്തിമ തിരുമാനം ഉണ്ടാകുമെന്നാണ് കരുതുന്നത്. കേരള ഘടകം നേതാക്കള്‍ രാഹുലിന്‍റെ സ്ഥാനാര്‍ത്ഥിത്വത്തിനായി ശക്തമായ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. ഇന്ന് ചേരുന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ രാഹുലിന്‍റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് അന്തിമ തിരുമാനം ഉണ്ടാകും.

അതേസമയം യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയുടെ വീട്ടില്‍ വെച്ച് നടന്ന ചര്‍ച്ചയില്‍ വയനാട് മത്സരിക്കാന്‍ രാഹുല്‍ സമ്മതിച്ചതായെന്നാണ് സൂചന. പക്ഷേ ഇക്കാര്യങ്ങള്‍ രാഹുലിന്‍റെ മനംമാറ്റത്തിന് കാരണമായേക്കും എന്നാണ് കരുതപ്പെടുന്നത്.

 രാഹുലിനായി പ്രവര്‍ത്തകര്‍

രാഹുലിനായി പ്രവര്‍ത്തകര്‍

രാഹുല്‍ ഗാന്ധി മത്സരിക്കുമോയെന്ന് ഉറ്റുനോക്കുകയാണ് കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. രാഹുല്‍ വന്നാല്‍ അത് കേരളം മാത്രമല്ല തമിഴ്നാടും കര്‍ണാടകവും പാര്‍ട്ടിയുടെ കൈക്കലാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് മുന്നോട്ട് വെയ്ക്കുന്നത്.

 സോണിയയുടെ വീട്ടില്‍

സോണിയയുടെ വീട്ടില്‍

ഇന്ന് ദില്ലിയില്‍ ചേരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും. അതേസമയം യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയുടെ വീട്ടില്‍ നടന്ന ചര്‍ച്ചയില്‍ രാഹുല്‍ വയനാട്ടില്‍ മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചെന്നാണ് വിവരം. ഇന്ന് ചേരിന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചചെയ്യും.

 മനംമാറാന്‍ സാധ്യത

മനംമാറാന്‍ സാധ്യത

പിന്നീട് പ്രവര്‍ത്തക സമിതി തിരുമാനങ്ങള്‍ തിരഞ്ഞെടുപ്പ് സമിതി യോഗം ചേര്‍ന്ന് അന്തിമ തിരുമാനം കൈക്കൊളളും. പ്രകടന പത്രികയ്ക്കും യോഗത്തില്‍ അംഗീകാരം നല്‍കും. അതേസമയം വയനാടില്‍ രാഹുല്‍ അനുകൂല നിലപാട് സ്വീകരിച്ചെങ്കിലും രാഹുലിന്‍റെ മനം മാറാന്‍ സാധ്യത ഉണ്ടെന്നാണ് കോണ്‍ഗ്രസിനോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

 എതിര്‍പ്പ് പ്രകടിപ്പിച്ചു

എതിര്‍പ്പ് പ്രകടിപ്പിച്ചു

ഇടതുപാര്‍ട്ടികളാണ് രാഹുല്‍ വയനാട് മത്സരിക്കുന്നതിനോട് എതിര്‍പ്പ് പ്രകടിപ്പിച്ചിരിക്കുന്നത്. രാഹുല്‍ വയനാട് നിന്ന് പിന്‍മാറിയില്ലേങ്കില്‍ അത് ദേശീയ തെറ്റായ സന്ദേശം നല്‍കുമെന്ന് ഇടതുപക്ഷത്തെ നേതാക്കള്‍ ആവര്‍ത്തിക്കുന്നത്.

 മുഖ്യശത്രു

മുഖ്യശത്രു

രാഹുല്‍ മത്സരിക്കുന്നത് വഴി ബിജെപിയല്ല സിപിഎമ്മാണ് യഥാര്‍ത്ഥ ശത്രുവെന്ന തോന്നല്‍ സൃഷ്ടിക്കാന്‍ ഇത് കാരണമാകുമെന്നും ഇടതു നേതാക്കള്‍ കുറ്റപ്പെടുത്തുന്നു. സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ളയും ഇതേ കാര്യം ആവര്‍ത്തിച്ച് കോണ്‍ഗ്രസിനെ വിമര്‍ശിച്ചിരുന്നു.

 പേടിച്ചോടി

പേടിച്ചോടി

അതേസമയം രാഹുല്‍ വയനാട് മത്സരിച്ചാല്‍ അമേഠിയില്‍ പരാജയം ഭയന്നാണെന്ന ബിജെപി വിമര്‍ശനത്തിന് ശക്തി പകരുമെന്നും ചില മുതിര്‍ന്ന നേതാക്കള്‍ പറയുന്നു. ശത്രു പക്ഷത്ത് ബിജെപി സ്ഥാനാര്‍ത്ഥിയുള്ള മണ്ഡലങ്ങളില്‍ മത്സരിക്കുന്നതാണ് രാഷ്ട്രീയപരമായി നേട്ടമുണ്ടാക്കുകയെന്നാണ് നേതാക്കളുടെ നിര്‍ദ്ദേശം.

 വാദമുയര്‍ത്തി നേതാക്കള്‍

വാദമുയര്‍ത്തി നേതാക്കള്‍

മണ്ഡലത്തിനായി എഐ ഗ്രൂപ്പുകള്‍ നടത്തിയ തര്‍ക്കമാണ് അധ്യക്ഷന്‍റെ സ്ഥാനാര്‍ത്ഥിത്വം ചര്‍ച്ചയാകാന്‍ കാരണം. മുസ്ലീം പ്രാതിനിധ്യം ചര്‍ച്ചയായതും തിരിച്ചടിയായി കണക്കാക്കപ്പെടുന്നുണ്ട്. അതുകൊണ്ട് തന്നെ രാഹുല്‍ മത്സരിക്കേണ്ടെന്ന നിലപാടാണ് ചില നേതാക്കള്‍ ഉയര്‍ത്തുന്നത്.

 ഉമ്മന്‍ചാണ്ടിക്കെതിരെ

ഉമ്മന്‍ചാണ്ടിക്കെതിരെ

അതിനിടെ രാഹുലിന്‍റെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് എഐസിസി ജനറല്‍ സെക്രട്ടറിയും മുന്‍മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ അതൃപ്തി ഉയര്‍ന്ന് തുടങ്ങി. ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തി അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിച്ചത് ഉമ്മന്‍ ചാണ്ടിയാണെന്നാണ് ചിലരുടെ വിമര്‍ശനം.

 10 മണ്ഡലങ്ങള്‍

10 മണ്ഡലങ്ങള്‍

രാഹുല്‍ ഗാന്ധിക്ക് മത്സരിക്കാനായി രാജ്യത്തെ 10 മണ്ഡലങ്ങള്‍ കോണ്‍ഗ്രസ് പരിഗണിച്ചിരുന്നത്രേ. ഇതില്‍ ഏറ്റവും സുരക്ഷിത മണ്ഡലങ്ങളില്‍ മത്സരിപ്പിക്കാനായിരുന്നു പാര്‍ട്ടി നീക്കം. വയനാടിയിരുന്നു അന്തിമമായി ആലോചിച്ചതും.

 എഐസിസി നിലപാട്

എഐസിസി നിലപാട്

സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് നേരത്തേ തന്നെ ​എഐസിസി നിലപാട് എടുത്തു. ഐ,എ ഗ്രൂപ്പ് തര്‍ക്കങ്ങള്‍ ഉയര്‍ന്നപ്പോള്‍ വയനാട് ഒഴിച്ചിട്ട് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കാന്‍ കെപിസിസിയെ എഐസിസി നിര്‍ദ്ദേശിച്ചിരുന്നത്രേ.
ആരുടേയും പേര് വയനാട്ടില്‍ നിന്ന് നിര്‍ദ്ദേശിക്കരുതെന്നായിരുന്നത്രേ എഐസിസിയുടെ നിര്‍ദ്ദേശം.

Recommended Video

cmsvideo
വയനാട് സീറ്റിനെ കുറിച്ച് മിണ്ടാട്ടമില്ലാതെ രാഹുൽ | Oneindia Malayalam
 അനാവശ്യ വിവാദം

അനാവശ്യ വിവാദം

എന്നാല്‍ പാര്‍ട്ടി പ്രഖ്യാപിക്കും മുന്‍പ് തന്നെ വയനാട്ടില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത് തിരിച്ചടിയായെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം രാഹുല്‍ വയനാട്ടിലും അമേഠിയിലും മത്സരിക്കുമെന്നും വയനാട്ടില്‍ ജയിച്ചാല്‍ വയനാട് നിലനിര്‍ത്തി അമേഠി പ്രിയങ്ക ഗാന്ധിയ്ക്കായി വിട്ട് നല്‍കുമെന്നുമാണ് ചില റിപ്പോര്‍ട്ടുകള്‍.

English summary
Rahul gandhi agreed to contest from wayanad?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X