കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് രാജ്യം ഭരിക്കും!! രണ്ട് സംസ്ഥാനങ്ങളില്‍ തിളങ്ങണം; തന്ത്രം മെനഞ്ഞ് രാഹുല്‍, ദൂതരെ വിട്ടു

Google Oneindia Malayalam News

ദില്ലി: ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുക എന്ന ലക്ഷ്യം മാത്രമാണ് കോണ്‍ഗ്രസിന്. 2014ലെ ബിജെപിയുടെ പ്രകടനം സസൂക്ഷ്മം പഠനവിധേയമാക്കി കോണ്‍ഗ്രസ്. ഇതില്‍ നിന്ന് വ്യക്തമാകുന്ന ഒരു കാര്യം, രണ്ടു സംസ്ഥാനങ്ങളാണ് ബിജെപിയെ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പ്രധാനമായും സഹായിച്ചത്.

ഈ രണ്ടിടത്തും ബിജെപിയെ പരാജയപ്പെടുത്താന്‍ സാധിച്ചാല്‍ കോണ്‍ഗ്രസിന് മുന്നേറാം. കോണ്‍ഗ്രസിന് ശക്തമായ വേരോട്ടമുണ്ടായിരുന്ന സംസ്ഥാനങ്ങളാണ് ഇവ രണ്ടും. കോണ്‍ഗ്രസ് പിന്നോട്ടടിച്ചതാണ് ബിജെപിയുടെ മുന്നേറ്റത്തിന് വഴിയൊരുക്കിയത്. രാഹുല്‍ ഗാന്ധിയുടെ ദൂതന്‍മാര്‍ ഈ സംസ്ഥനങ്ങളിലെ ചെറുകക്ഷികളുമായി ചര്‍ച്ച തുടങ്ങിക്കഴിഞ്ഞു. വിവരങ്ങള്‍ ഇങ്ങനെ....

 ഈ രണ്ട് സംസ്ഥാനങ്ങള്‍

ഈ രണ്ട് സംസ്ഥാനങ്ങള്‍

2014ലെ തിരഞ്ഞെടുപ്പില്‍ ബിജെപി അപ്രതീക്ഷിത മുന്നേറ്റം നടത്തിയ സംസ്ഥാനങ്ങളാണ് ഉത്തര്‍ പ്രദേശും ബിഹാറും. ഈ രണ്ട് സംസ്ഥാനങ്ങള്‍ തന്നെയാണ് കോണ്‍ഗ്രസ് ഇത്തവണ ലക്ഷ്യമിടുന്നത്. ഈ രണ്ട് സംസ്ഥാനങ്ങളില്‍ നിന്നായി നൂറ് സീറ്റോളമാണ് ബിജെപി സ്വന്തമാക്കിയിരുന്നത്.

പഴയ പ്രതാപം തിരിച്ചുപിടിക്കണം

പഴയ പ്രതാപം തിരിച്ചുപിടിക്കണം

ബിജെപിക്ക് അധികാരത്തിലെത്താന്‍ പ്രധാനമായും സഹായം ചെയ്ത സംസ്ഥാനങ്ങളാണ് യുപിയും ബിഹാറും. ഇവിടെയാകട്ടെ കോണ്‍ഗ്രസിന് ശക്തമായ സ്വാധീനവുമുണ്ട്. ഈ സാഹചര്യത്തില്‍ പഴയ പ്രതാപം തിരിച്ചുപിടിക്കുക മാത്രമാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. അതിനുള്ള വഴിയാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്.

പ്രത്യേക ദൂതന്‍മാര്‍ എത്തി

പ്രത്യേക ദൂതന്‍മാര്‍ എത്തി

രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശ പ്രകാരം പ്രത്യേക ദൂതന്‍മാര്‍ രണ്ട് സംസ്ഥാനങ്ങളിലുമെത്തിയിട്ടുണ്ട്. സാധ്യമായ പാര്‍ട്ടികളുമായെല്ലാം സഖ്യസാധ്യത ആരായുകയാണിവര്‍. യുപിയില്‍ അഖിലേഷിന്റെ എസ്പി, മായാവതിയുടെ ബിഎസ്പി, അജിത് സിങിന്റെ ആര്‍എല്‍ഡി എന്നിവരുമായിട്ടാണ് ചര്‍ച്ചകള്‍.

കുഴക്കുന്ന കാര്യങ്ങള്‍

കുഴക്കുന്ന കാര്യങ്ങള്‍

എസ്പി, ബിഎസ്പി, ആര്‍എല്‍ഡി കക്ഷികള്‍ നിലവില്‍ ഒരു മുന്നണിയായി ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടാനാണ് സാധ്യത. ഈ സഖ്യത്തിലേക്ക് കോണ്‍ഗ്രസ് കൂടി എത്തിയാല്‍ ശക്തി ഇരട്ടിയാകും. യുപി പോലെയല്ല ബിഹാറിലെ കാര്യം. ബിഹാറിലെ മതേതര കക്ഷികള്‍ രണ്ടുതട്ടിലാണ്. അത് കോണ്‍ഗ്രസിനെ കുഴക്കുന്നു.

ഒരിക്കലും യോജിക്കില്ല

ഒരിക്കലും യോജിക്കില്ല

നിതീഷ് കുമാറിന്റെ ജെഡിയു, ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡി എന്നിവയാണ് ബിഹാറിലെ പ്രധാന കക്ഷികള്‍. ഈ രണ്ട് പാര്‍ട്ടികളുമായും കോണ്‍ഗ്രസ് സഖ്യത്തിന് ശ്രമിക്കുന്നുണ്ട്. ജെഡിയുവും ആര്‍ജെഡിയും ഒരിക്കലും യോജിക്കാത്ത സാഹചര്യമാണവിടെ. അതാണ് കോണ്‍ഗ്രസിന് തിരിച്ചടി.

ജെഡിയുവുമായി ചര്‍ച്ച

ജെഡിയുവുമായി ചര്‍ച്ച

ഈ പ്രശ്‌നങ്ങള്‍ മുന്‍കൂട്ടി കണ്ടാണ് കോണ്‍ഗ്രസ് നേരത്തെ ചര്‍ച്ചകള്‍ക്ക് തുടക്കിട്ടത്. രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശപ്രകാരം ദില്ലിയില്‍ നിന്ന് പട്‌നയിലെത്തിയ നേതാക്കള്‍ ജെഡിയു നേതാക്കളുമായിട്ടാണ് ആദ്യം ചര്‍ച്ച നടത്തുന്നത്. ആര്‍ജെഡി നേരത്തെ കോണ്‍ഗ്രസ് സഖ്യത്തിന് തയ്യാറായിട്ടുണ്ട്.

ഭിന്നത പരിഹരിക്കണം

ഭിന്നത പരിഹരിക്കണം

നേരത്തെ ആര്‍ജെഡിയും ജെഡിയുവും ഒരുമിച്ചായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമാണ് സഖ്യം വിട്ടതും ജെഡിയു ബിജെപിക്കൊപ്പം പോയതും. ഇതിലുള്ള അരിശം ആര്‍ജെഡിക്ക് ഇതുവരെ തീര്‍ന്നിട്ടില്ല. ഇവര്‍ക്കിടയിലെ ഭിന്നത പരിഹരിക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം.

 40 ല്‍ 23 നേടി ബിജെപി

40 ല്‍ 23 നേടി ബിജെപി

ജെഡിയു, ആര്‍ജെഡി, കോണ്‍ഗ്രസ് എന്നീ കക്ഷികളുടെ സഖ്യമുണ്ടാക്കാന്‍ സാധിച്ചാല്‍ ബിഹാറില്‍ ബിജെപിക്ക് കനത്ത തിരിച്ചടിയാകും. ബിഹാറില്‍ 40 ലോക്‌സഭാ മണ്ഡലങ്ങളാണുള്ളത്. ഇതില്‍ 23 സീറ്റുകളില്‍ കഴിഞ്ഞതവണ ബിജെപി ജയിച്ചിരുന്നു. ഈ സീറ്റുകള്‍ തിരിച്ചുപിടിക്കുകയാണ് വിശാല സഖ്യത്തിന്റെ ലക്ഷ്യം.

80ല്‍ 71 നേടി ബിജെപി

80ല്‍ 71 നേടി ബിജെപി

ഉത്തര്‍ പ്രദേശില്‍ 80 ലോക്‌സഭാ സീറ്റുകളാണുള്ളത്. ഇതില്‍ 71 സീറ്റുകളില്‍ ബിജെപിയാണ് കഴിഞ്ഞതവണ ജയിച്ചത്. പിന്നീട് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് രണ്ട് ലോക്‌സഭാ സീറ്റുകള്‍ നഷ്ടമായി. നിലവില്‍ 69 സീറ്റുകളിലാണ് ബിജെപിയുള്ളത്.

ഗുലാം നബി ആസാദിന്റെ സംഘം

ഗുലാം നബി ആസാദിന്റെ സംഘം

യുപിയില്‍ ഗുലാം നബി ആസാദിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് നേതാക്കളാണ് ചര്‍ച്ചയ്ക്ക് തുടക്കമിട്ടിട്ടുള്ളത്. അഖിലേഷ്, മായാവതി, അജിത് സിങ് എന്നിവരുമായിട്ടാണ് ചര്‍ച്ച. കര്‍ണാടകയില്‍ ജെഡിഎസുമായി സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസിനെ സഹായിച്ചത് ഗുലാം നബി ആസാദിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു.

ചര്‍ച്ച രണ്ടുതരത്തില്‍

ചര്‍ച്ച രണ്ടുതരത്തില്‍

ഗുലാം നബി ആസാദ് പ്രധാന നേതാക്കളുമായിട്ടാണ് ചര്‍ച്ച നടത്തുന്നത്. അതേസമയം, പ്രാദേശിക നേതാക്കളുമായി ചര്‍ച്ച നടത്താന്‍ മറ്റൊരു പ്രത്യേക സമിതിയെ കോണ്‍ഗ്രസ് നിയോഗിച്ചിട്ടുണ്ട്. രണ്ട് തലത്തില്‍ നടക്കുന്ന ചര്‍ച്ച ഫലം കാണുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.

സീറ്റുവിഭജനം എന്ന പൊല്ലാപ്പ്

സീറ്റുവിഭജനം എന്ന പൊല്ലാപ്പ്

യുപിയില്‍ സഖ്യം സാധ്യമായാല്‍ തന്നെ സീറ്റ് വിഭജനമാണ് പ്രധാന തലവേദനയാകുക. 65 സീറ്റുകള്‍ എസ്പിയും ബിഎസ്പിയും ആവശ്യപ്പെട്ടിട്ടുണ്ട്. ബാക്കി 15 സീറ്റുകള്‍ കോണ്‍ഗ്രസിനും ആര്‍എല്‍ഡിക്കും കൈമാറാണെന്നാണ് എസ്പി നേതാക്കള്‍ പറയുന്നത്. ഇത് കോണ്‍ഗ്രസ് അംഗീകരിച്ചിട്ടില്ല.

 ജെഡിയു വന്നാല്‍ ധാരണ പൊളിയും

ജെഡിയു വന്നാല്‍ ധാരണ പൊളിയും

സീറ്റ് വിഭജനത്തില്‍ എസ്പിയും ബിഎസ്പിയും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. ബിഹാറില്‍ കോണ്‍ഗ്രസും ആര്‍ജെഡിയും സീറ്റ് വിഭജനം ഏകദേശ ധാരണയിലെത്തിയിട്ടുണ്ട്. എന്നാല്‍ ജെഡിയു കൂടി ഈ സഖ്യത്തിലേക്ക് വന്നാല്‍ നിലവിലെ ധാരണ പൊളിച്ചെഴുതേണ്ടി വരും.

ആരെ എടുത്താലും...

ആരെ എടുത്താലും...

ലാലു, മകന്‍ തേജസ്വി യാദവ് എന്നിവരുമായി കോണ്‍ഗ്രസ് ചര്‍ച്ച നടത്തി. രാംവിലാസ് പാസ്വാന്റെ എല്‍ജെപി, ഉപേന്ദ്ര കുശ്വാഹയുടെ ആര്‍എല്‍എസ്പി എന്നിവരെ സഖ്യത്തിലെടുക്കാന്‍ തയ്യാറാണ് എന്ന്് ഇരുവരും സമ്മതിച്ചു. എന്നാല്‍ ജെഡിയുവുമായി സഖ്യം വേണ്ടെന്നാണ് അവരുടെ നിലപാട്. ചര്‍ച്ചയിലൂടെ ആര്‍ജെഡി നിലപാട് മയപ്പെടുത്താനാണ് കോണ്‍ഗ്രസ് ശ്രമം.

കോണ്‍ഗ്രസ് നീക്കം പൊളിക്കാന്‍ ശ്രമം; തെലങ്കാനയില്‍ കളിമാറുന്നു, നിയമസഭ പിരിച്ചുവിടും!! ബിജെപിയുംകോണ്‍ഗ്രസ് നീക്കം പൊളിക്കാന്‍ ശ്രമം; തെലങ്കാനയില്‍ കളിമാറുന്നു, നിയമസഭ പിരിച്ചുവിടും!! ബിജെപിയും

English summary
Rahul Gandhi aides begin backchannel talks for alliances in Uttar Pradesh, Bihar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X