കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്ക്ഡൗണ്‍ കൊറോണക്കെതിരെയല്ല മറിച്ച് ദരിദ്രര്‍ക്കെതിരായ ആക്രമണമെന്ന് രാഹുല്‍ ഗാന്ധി

Google Oneindia Malayalam News

ദില്ലി: കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ഇന്ത്യയില്‍ തുടര്‍ച്ചയായി മൂന്ന് മാസം ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ രാജ്യത്തെ പാവങ്ങളെ ആക്രമിക്കാനായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അതിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കുന്നത് അസംഘടിത മേഖലയിലാണെന്നും രാഹുല്‍ വിമര്‍ശിച്ചു.

വീഡിയോ സന്ദേശത്തിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. പാര്‍ലമെന്റ് മണ്‍സൂണ്‍ കാല സമ്മേളനം ആരംഭിക്കാനിരിക്കെയാണ് രാഹുലിന്റെ പരാമര്‍ശം.

'നാവു കൊണ്ടും ലിംഗം കൊണ്ടും സ്ത്രീകളെ അധിഷേപിക്കുന്നവര്‍ അനാഥരല്ല, നിങ്ങള്‍ക്കൊരു നേതാവുണ്ട്''നാവു കൊണ്ടും ലിംഗം കൊണ്ടും സ്ത്രീകളെ അധിഷേപിക്കുന്നവര്‍ അനാഥരല്ല, നിങ്ങള്‍ക്കൊരു നേതാവുണ്ട്'

'ലോക്ക്ഡൗണ്‍ കൊറോണക്കെതിരായ ആക്രമണം ആയിരുന്നില്ല. അത് ഇന്ത്യയിലെ ദരിദ്രര്‍ക്കെതിരായ ആക്രമണം ആയിരുന്നു. യുവാക്കളുടെ ഭാവിയുടെ മേലുള്ള ആക്രമണം ആയിരുന്നു. തൊഴിലാളികളുടേയും കര്‍ഷകരുടേയും ചെറുകിട വ്യാപാരികളുടേയും മേലുള്ള ആക്രമണം ആയിരുന്നു. അസംഘടിത മേഖലക്ക് മേലുള്ള ആക്രമണമായിരുന്നു. നമ്മള്‍ ഇത് മനസിലാക്കേണ്ടതുണ്ട്. ഈ ആക്രമണത്തിനെതിരെ നമ്മളെല്ലാവരും നിലകൊള്ളണം. ' ബുധനാഴ്ച്ച രാവിലെ പുറത്തിറക്കിയ വീഡിയോ സന്ദേശത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.

corona

ലോക്ക്ഡൗണിന് ശേഷം നിയന്ത്രണങ്ങളില്‍ ഇളവ് വന്നപ്പോള്‍ രാജ്യത്തെ പാവപ്പെട്ടവരെ സഹായിക്കേണ്ടത് അത്യാവശ്യമാണെന്ന് കോണ്‍്ഗ്രസ് പല തവണ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ന്യായ് സ്‌കീം പോലുള്ള പദ്ധതികള്‍ നടപ്പിലാക്കേണ്ടതുണ്ട്. പണം നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കേണ്ടതുണ്ട്. എന്നാല്‍ അവര്‍ ചെയ്തില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. രാജ്യത്തിന്റെ അവസ്ഥ ടൈറ്റാനിക്ക് സമാനമാണെന്നും രാഹുല്‍ഗാന്ധി പറഞ്ഞിരുന്നു. രാജ്യത്ത് തൊഴിലില്ലായ്മയും കടന്ന് കയറ്റങ്ങളും സാമ്പത്തിക പ്രതിസന്ധിയുമെല്ലാം നിലനില്‍ക്കുമ്പോള്‍ ഇന്ത്യ മഞ്ഞ് കൂനയില്‍ ഇടിച്ച് തകര്‍ന്ന ടൈറ്റാനിക് കപ്പല്‍ പോലെയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Recommended Video

cmsvideo
List of modi made disasters in india | Oneindia Malayalam

കോണ്‍ഗ്രസ് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്യുകയും ഏറ്റവും മുന്‍തൂക്കം നല്‍കുകയും ചെയ്ത പദ്ധതിയായിരുന്നു ന്യായ് സ്‌കീം. അതേസമയം ലോക്ക്ഡൗണ്‍ ഇളവുകള്‍ ഘട്ടംഘട്ടമായി പ്രഖ്യാപിക്കുമ്പോഴും രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയര്‍ന്നുവരുന്ന സാഹചര്യമാണ്. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 89706 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയില്‍ കൊവിഡ് ബാധിതര്‍ 43 ലക്ഷം കടന്നിരിക്കുകയാണ്. 4370129 പേര്‍ക്കാണ് ഇതുവരേയും ഇന്ത്യയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. അതില്‍ 897394 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്.

ആ നടിമാരുടെ ചിത്രങ്ങള്‍ ബിജെപി പുറത്തുവിട്ടു; കോണ്‍ഗ്രസിനോട് ഒരു ചോദ്യവും... എന്തുപറയുന്നു?ആ നടിമാരുടെ ചിത്രങ്ങള്‍ ബിജെപി പുറത്തുവിട്ടു; കോണ്‍ഗ്രസിനോട് ഒരു ചോദ്യവും... എന്തുപറയുന്നു?

'മാണിയുടെ വീട്ടിൽ നോട്ടെണ്ണുന്ന മെഷ്യൻ ഉണ്ടെന്ന് പറഞ്ഞവർ'! ഇടത്തോട്ട് ചായുന്ന ജോസിനെതിരെ രോഷം!'മാണിയുടെ വീട്ടിൽ നോട്ടെണ്ണുന്ന മെഷ്യൻ ഉണ്ടെന്ന് പറഞ്ഞവർ'! ഇടത്തോട്ട് ചായുന്ന ജോസിനെതിരെ രോഷം!

English summary
Rahul Gandhi alleged that Lockdown was an attack against poor and youth
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X