Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രധാനമന്ത്രി നുണ പറയുന്നു, ചൈനീസ് പ്രശ്നത്തിൽ രാജ്യത്തെ വഞ്ചിക്കുന്നെന്ന് രാഹുൽ ഗാന്ധി!

ദില്ലി: ചൈനയുമായുളള അതിര്‍ത്തി പ്രശ്‌നത്തില്‍ കേന്ദ്രത്തിന് എതിരെ വിമര്‍ശനം ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി. ചൈനയുമായുളള വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിരന്തരം കള്ളം പറയുകയാണ് എന്നും രാജ്യത്തെ വഞ്ചിക്കുകയാണ് എന്നുമാണ് രാഹുല്‍ ഗാന്ധി തുറന്നടിച്ചത്. സോണിയാ ഗാന്ധി വിളിച്ച് ചേര്‍ത്ത കോണ്‍ഗ്രസ് എംപിമാരുടെ യോഗത്തിലാണ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിക്കെതിരെ രംഗത്ത് വന്നത്.

രാജ്യത്തിന്റെ സുരക്ഷയും അതിര്‍ത്തിയും ദുര്‍ബലപ്പെടുത്തുന്ന ഒന്നിനേയും കോണ്‍ഗ്രസ് പിന്തുണയ്ക്കില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. രാജ്യത്തെ കൊവിഡ് പ്രതിസന്ധി അടക്കമുളള സമകാലിക രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് വേണ്ടിയാണ് കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി പാര്‍ട്ടി എംപിമാരുടെ യോഗം വിളിച്ച് ചേര്‍ത്തത്. കൊവിഡും ചൈനയും അടക്കമുളള വിഷയങ്ങള്‍ പാര്‍ട്ടി എത്തരത്തില്‍ കൈകാര്യം ചെയ്യണം എന്നതാണ് യോഗത്തില്‍ ചര്‍ച്ചയായത്.

rg

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടും രാഹുല്‍ ഗാന്ധി കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തി. രാജ്യത്തെ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും കൊവിഡ് പ്രതിരോധത്തിന് സഹായം ആവശ്യം വന്നപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ മുഖം തിരിച്ച് നടന്നു എന്നാണ് രാഹുല്‍ ഗാന്ധിയുടെ ആരോപണം. ചൈനയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി കളവ് പറയുന്നത് തുടരുകയാണ്. അതൊരു രാഷ്ട്രീയ പ്രശ്‌നം അല്ല എന്നാണ് പ്രധാനമന്ത്രി പറയുന്നത്.

കഴിഞ്ഞ മാസം കിഴക്കന്‍ ലഡാക്കില്‍ ഉണ്ടായ ആക്രമണത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചതിന് ശേഷം രാഹുല്‍ ഗാന്ധി തുടര്‍ച്ചയായി കേന്ദ്ര സര്‍ക്കാരിനെ കടന്നാക്രമിച്ച് കൊണ്ടിരിക്കുകയാണ്. ചൈനയ്ക്ക് ഇന്ത്യന്‍ ഭൂമി പ്രധാനമന്ത്രി അടിയറവ് വെച്ചിരിക്കുകയാണ് എന്നാണ് രാഹുല്‍ ഗാന്ധി ആരോപിക്കുന്നത്. ചൈന കടന്ന് കയറുകയോ ഇന്ത്യന്‍ പ്രദേശം പിടിച്ചെടുക്കുകയോ ചെയ്തിട്ടില്ല എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാദത്തെ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് കടന്നാക്രമിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+