കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് കാലത്തെ ഹീറോയായി രാഹുല്‍, സഹായമെത്തിച്ച എംപിമാരില്‍ മൂന്നാമത്, സ്‌നേഹമറിഞ്ഞ് വയനാട്!!

Google Oneindia Malayalam News

ദില്ലി: കൊവിഡ് കാലത്ത് ജനം ഏറ്റവുമധികം വലഞ്ഞ സമയമായിരുന്നു. എന്നാല്‍ ഏതൊക്കെ രാഷ്ട്രീയ നേതാക്കള്‍ അവരെ നന്നായി നോക്കി. ആ സര്‍വേ പുറത്തുവന്നു. രാഹുല്‍ ഗാന്ധി ആ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്. ഏറ്റവുമധികം സഹായമെത്തിച്ച നേതാക്കളിലാണ് അദ്ദേഹം ഉള്‍പ്പെട്ടിരിക്കുന്നത്. കോണ്‍ഗ്രസിന് ഇത് അഭിമാനിക്കാവുന്ന നേട്ടം കൂടിയാണിത്. ദില്ലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗവേണ്‍ ഐ സിസ്റ്റം സംഘടന നടത്തിയ സര്‍വേയിലാണ് രാഹുല്‍ ഗാന്ധി മൂന്നാമതെത്തിയത്.

Recommended Video

cmsvideo
വയനാടിന്റെ സ്വന്തം രാഹുല്‍ ഇന്ത്യയിലെ ഏറ്റവും മികച്ച എംപിമാരിലൊരാള്‍ | Oneindia Malayalam
1

ജനങ്ങളില്‍ നിന്ന് നേരിട്ട് വിവരങ്ങള്‍ ശേഖരിച്ചും കണക്കുകള്‍ പരിശോധിച്ചും നടന്ന സര്‍വേയിലാണ് രാഹുല്‍ മൂന്നാമത് എത്തിയത്. 25 എംപിമാരെയാണ് സര്‍വേയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇത് അവരെ കുറിച്ചുള്ള അഭിപ്രായത്തിന്റെ പേരിലാണ്. വയനാട്ടിലെ ആരോഗ്യ മേഖലയുടെ അടിസ്ഥാന സൗകര്യ വികസനം, ലോക്ഡൗണ്‍ സമയത്ത് ഇതര സംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ എന്നിവ സര്‍വേയില്‍ പറയുന്നുണ്ട്. രാഹുലിനെ ജനപ്രിയനാക്കിയതും ഇത്തരം നടപടികളാണ്.

ലോക്ഡൗണിന് ശേഷം രാഹുല്‍ ജില്ലാ ഭരണകൂടങ്ങളുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യം ഉറപ്പാക്കലായിരുന്നു പ്രധാന ലക്ഷ്യമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നു. മാസ്‌കുകളും സാനിറ്റൈസറുകളും തെര്‍മോമീറ്ററുകള്‍ വെന്റിലേറ്ററുകള്‍ എന്നിവ രാഹുല്‍ എത്തിച്ചിരുന്നു. ഇവയുടെ വല്ലാത്ത കുറവ് വയനാട്ടിലുണ്ടായിരുന്നു. കേരളത്തിനും വയനാട്ടിനും ഒരുപോലെ സഹായങ്ങള്‍ രാഹുല്‍ നല്‍കിയിരുന്നു. സംസ്ഥാനത്ത് കുടുങ്ങി കിടന്ന നിരവധി പേരെ രാഹുലിന്റെ സഹായത്തോടെ നാട്ടിലെത്തിക്കാന്‍ സാധിച്ചിരുന്നു. ഇക്കാര്യം വയനാട്ടിലെ വോട്ടര്‍മാരും സ്ഥിരീകരിക്കുന്നു.

ഒക്ടോബര്‍ ഒന്ന് മുതല്‍ ആരംഭിച്ചതാണ് സര്‍വേ. മണ്ഡലത്തില്‍ നനേരിട്ടെത്തി ജനങ്ങള്‍ക്കിടയിലുള്ള അഭിപ്രായവും അനുഭവസാക്ഷ്യവും ചേര്‍ത്താണ് ഇവ പട്ടിക തയ്യാറാക്കിയത്. അതേസമയം ഉജ്ജയിനില്‍ നിന്നുള്ള ബിജെപിയുടെ എംപി അനില്‍ ഫിറോജിയയാണ് പട്ടികയില്‍ ഒന്നാമതുള്ള എംപി. നെല്ലൂരില്‍ നിന്നുള്ള വൈഎസ്ആര്‍ കോണ്‍ഗ്രസ് എംപി അദല പ്രഭാകര റെഡ്ഡിയാണ് രണ്ടാം സ്ഥാനത്ത്. രാഹുലിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയിത്ര, ബിജെപിയില്‍ നിന്നുള്ള തേജസ്വി സൂര്യ എന്നിവരാണ് ഉള്ളത്.

ലോക്ഡൗണിന്റെ സമയത്ത് പലര്‍ക്കും ഭക്ഷ്യസാധനങ്ങള്‍ അടക്കം രാഹുല്‍ എത്തിച്ച് നല്‍കിയിരുന്നു. ധനപരമായ സഹായങ്ങളും, കമ്മ്യൂണിറ്റി കിച്ചണുകളും സജ്ജീകരിച്ചിരുന്നു. ആരും അതുകൊണ്ട് പട്ടിണി കിടക്കേണ്ടി വന്നില്ലെന്ന് വയനാട്ടിലെ വോട്ടര്‍മാരും വ്യക്തമാക്കി.

English summary
rahul gandhi among top 10 mp's who extended assistance to people during lockdown
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X