കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനീസ് കയ്യേറ്റത്തെക്കുറിച്ചുളള റിപ്പോർട്ട് അപ്രത്യക്ഷം, കേന്ദ്രത്തിനെതിരെ രാഹുലും കോൺഗ്രസും!

Google Oneindia Malayalam News

ദില്ലി: കിഴക്കന്‍ ലഡാക്കിലെ ചൈനീസ് കടന്നുകയറ്റം സംബന്ധിച്ച് പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് നീക്കം ചെയ്തതിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ്. ഇന്ത്യന്‍ പ്രദേശത്ത് ചൈനീസ് സൈന്യം കടന്ന് കയറി എന്ന് സമ്മതിക്കുന്ന റിപ്പോര്‍ട്ടാണ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കപ്പെട്ടതിന് പിറകെ അപ്രത്യക്ഷമായതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

തുടര്‍ന്നാണ് രാഹുല്‍ ഗാന്ധി അടക്കമുളള കോണ്‍ഗ്രസ് നേതാക്കള്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി രംഗത്ത് വന്നിരിക്കുന്നത്. ചൈന ഇന്ത്യന്‍ ഭൂപ്രദേശത്ത് കടന്ന് കയറ്റം നടത്തിയിട്ടുണ്ടെന്ന് തുടക്കം മുതല്‍ ആരോപിക്കുന്നുണ്ട് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി കള്ളം പറയുകയാണ് എന്നും രാഹുല്‍ ആവര്‍ത്തിച്ച് ആരോപിക്കുകയുണ്ടായി. പ്രതിരോധ മന്ത്രാലയം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച രേഖ പങ്കുവെച്ച രാഹുല്‍ ഗാന്ധി, എന്തിനാണ് പ്രധാനമന്ത്രി നുണ പറയുന്നതെന്ന് ചോദിച്ചു.

rg

ചൈനയുടെ പേര് പറയാനുളള ധൈര്യം പോലും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇല്ലെന്ന് രാഹുല്‍ ഗാന്ധി പരിഹസിച്ചു. ചൈനയെ നേരിടുന്നത് പോയിട്ട് പേര് പറയാനുളള ധൈര്യം പോലും ഇല്ല. ചൈന നമ്മുടെ മണ്ണില്‍ കടന്ന് കയറിയിട്ടില്ലെന്ന് പറയുന്നത് കൊണ്ടോ വെബ് സൈറ്റില്‍ നിന്ന് രേഖകള്‍ നീക്കം ചെയ്യുന്നത് കൊണ്ടോ യാഥാര്‍ത്ഥ്യം ഇല്ലാതാകില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

 രാജസ്ഥാനിൽ പേടിക്കാനില്ലെന്ന് കോൺഗ്രസ്, നീക്കങ്ങൾ തകൃതി, ഇളകി ബിജെപി, വസുന്ധര രാജെ ദില്ലിക്ക്! രാജസ്ഥാനിൽ പേടിക്കാനില്ലെന്ന് കോൺഗ്രസ്, നീക്കങ്ങൾ തകൃതി, ഇളകി ബിജെപി, വസുന്ധര രാജെ ദില്ലിക്ക്!

കോണ്‍ഗ്രസ് വക്താവ് അജയ് മാക്കനും പ്രധാനമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത് എത്തി. വെബ്‌സൈറ്റില്‍ നിന്നും രേഖകള്‍ നീക്കം ചെയ്യുന്നതിലൂടെ പ്രധാനമന്ത്രിയെ സംരക്ഷിക്കുകയാണോ പ്രതിരോധ മന്ത്രാലയം ലക്ഷ്യമിടുന്നത് എന്ന് അജയ് മാക്കന്‍ ചോദിച്ചു. നമ്മുടെ അതിര്‍ത്തി കടന്ന് ആരും വന്നിട്ടില്ലെന്നും ആരും നമ്മുടെ ഭൂമി കയ്യേറിയിട്ടില്ലെന്നും നമ്മുടെ പോസ്റ്റുകള്‍ പിടിച്ചടക്കിയിട്ടില്ലെന്നുമാണ് ഇതുവരെ പ്രധാനമന്ത്രി പറഞ്ഞുകൊണ്ടിരുന്നത്. എന്നാല്‍ പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലെ രേഖകകളില്‍ ജൂണ്‍ മാസത്തിലെ നീക്കങ്ങളെ കുറിച്ച് പറയുന്നു. ഇപ്പോഴത് നീക്കം ചെയ്തിരിക്കുന്നു. മോദിയെ രക്ഷിക്കാനാണോ ഈ നീക്കമെന്ന് അജയ് മാക്കന്‍ ചോദിച്ചു.

പൃഥ്വിരാജും ഇന്ദ്രജിത്തും ആർഎസ്എസ് ശാഖയിൽ പോയവരെന്ന് ജന്മഭൂമി, പ്രതികരിക്കാതെ താരങ്ങൾപൃഥ്വിരാജും ഇന്ദ്രജിത്തും ആർഎസ്എസ് ശാഖയിൽ പോയവരെന്ന് ജന്മഭൂമി, പ്രതികരിക്കാതെ താരങ്ങൾ

കൊവിഡിന് കൊറോണിൽ മരുന്ന്, ബാബാ രാംദേവിന്റെ പതഞ്ജലിക്ക് പത്ത് ലക്ഷം പിഴ വിധിച്ച് മദ്രാസ് ഹൈക്കോടതികൊവിഡിന് കൊറോണിൽ മരുന്ന്, ബാബാ രാംദേവിന്റെ പതഞ്ജലിക്ക് പത്ത് ലക്ഷം പിഴ വിധിച്ച് മദ്രാസ് ഹൈക്കോടതി

English summary
Rahul Gandhi and Congress questions centre over MoD documents on Chinese intrusion
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X