കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭാരത് ജോഡോ യാത്ര മുടക്കില്ല; പാര്‍ലമെന്റ് സമ്മേളനത്തില്‍ രാഹുല്‍ അടക്കമുള്ളവര്‍ പങ്കെടുത്തേക്കില്ല

Google Oneindia Malayalam News

ന്യൂദല്‍ഹി: വരാനിരിക്കുന്ന പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ നിന്ന് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ജയറാം രമേശും ദിഗ്വിജയ സിംഗ് ഉള്‍പ്പെടെ ഉള്ള പാര്‍ട്ടിയുടെ നിരവധി മുതിര്‍ന്ന നേതാക്കള്‍ വിട്ടുനിന്നേക്കും. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പശ്ചാത്തലത്തിലാണ് നേതാക്കള്‍ പാര്‍ലമെന്റ് സമ്മേളനം ഒഴിവാക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധിയോടൊപ്പം ഈ നേതാക്കളും അവരുടെ പങ്കാളിത്തം തുടരും എന്നാണ് പ്രതീക്ഷിക്കുന്നത്. ഭാരത് ജോഡോ യാത്രയില്‍ നിന്ന് ശ്രദ്ധ മാറാന്‍ പാര്‍ട്ടി നേതൃത്വം ആഗ്രഹിക്കുന്നില്ലെന്നും അതിനാലാണ് മുതിര്‍ന്ന നേതാക്കള്‍ ശീതകാല സമ്മേളനം ഒഴിവാക്കി യാത്രയില്‍ തുടരാന്‍ തീരുമാനിച്ചത് എന്നുമാണ് വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ ഡി ടി വി റിപ്പോര്‍ട്ട് ചെയ്യുന്നത്.

1

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ബുധനാഴ്ചയാണ് ആരംഭിക്കുന്നത്. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സമ്മേളനം തുടങ്ങാന്‍ ഒരു മാസം വൈകിയിരുന്നു. അതേസമയം ഇന്ന് വൈകുന്നേരം നാല് മണിയ്ക്ക് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിര്‍ണായക യോഗം ചേരുന്നുണ്ട്. യോഗത്തില്‍ രാജ്യസഭയിലെ പ്രതിപക്ഷ നേതാവിനെ തീരുമാനിക്കാന്‍ സാധ്യതയുണ്ട്.

'റോബിന്‍ നിങ്ങളുടെ അരി വാങ്ങുന്ന ഒരു കണ്ടന്റ് മാത്രം.. നിങ്ങളുടെ കാര്യം നോക്കി പൊക്കോളൂ മിസ്റ്റര്‍'- മറുപടി'റോബിന്‍ നിങ്ങളുടെ അരി വാങ്ങുന്ന ഒരു കണ്ടന്റ് മാത്രം.. നിങ്ങളുടെ കാര്യം നോക്കി പൊക്കോളൂ മിസ്റ്റര്‍'- മറുപടി

2

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് രാജി ്‌വെച്ചിരുന്നു. ഈ സാഹചര്യത്തില്‍ പുതിയ പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കേണ്ടതുണ്ട്. അതേസമയം പ്രതിപക്ഷ നേതൃസ്ഥാനത്ത് ഈ ശീതകാല സമ്മേളനത്തില്‍ കൂടി മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ തുടര്‍ന്നേക്കും എന്ന് റിപ്പോര്‍ട്ട്. പകരം ആരെ പ്രതിപക്ഷ നേതാവാക്കണം എന്ന കാര്യത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ തീരുമാനമായിട്ടില്ല.

ഹിമാചലില്‍ കണക്കുകൂട്ടലെല്ലാം തെറ്റി ബിജെപി, വിചാരിച്ചതിലും വലിയ പണി കാത്തിരിക്കുന്നു?; അടിയന്തരയോഗംഹിമാചലില്‍ കണക്കുകൂട്ടലെല്ലാം തെറ്റി ബിജെപി, വിചാരിച്ചതിലും വലിയ പണി കാത്തിരിക്കുന്നു?; അടിയന്തരയോഗം

3

പാര്‍ട്ടിയുടെ സ്ട്രാറ്റജി ഗ്രൂപ്പ് യോഗമാണ് ഇന്ന് സോണിയ ഗാന്ധിയുടെ അധ്യക്ഷതയില്‍ ചേരുന്നത്. മറ്റ് മുതിര്‍ന്ന പാര്‍ട്ടി നേതാക്കളുമായി കൂടിയാലോചിച്ച് സോണിയ ഗാന്ധി ഇന്ന് പ്രതിപക്ഷ നേതാവിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളാനാണ് സാധ്യത. അതേസമയം കോണ്‍ഗ്രസ് ചിന്തന്‍ ശിബിരത്തിലെ തീരുമാനപ്രകാരം ഒരാള്‍ക്ക് ഒരു പദവി എന്ന നയത്തില്‍ കോണ്‍ഗ്രസ് നേതൃത്വം ഉറച്ചുനില്‍ക്കാന്‍ തീരുമാനിച്ചാല്‍ മറ്റാര്‍ക്കെങ്കിലും നറുക്ക് വീഴും.

കഷ്ടകാലം ഒഴിഞ്ഞു.. ഇന്ന് മുതല്‍ ഭാഗ്യകാലം, ആഗ്രഹിച്ചതെന്തും നടക്കും; ഈ രാശിക്കാരാണോ നിങ്ങള്‍?കഷ്ടകാലം ഒഴിഞ്ഞു.. ഇന്ന് മുതല്‍ ഭാഗ്യകാലം, ആഗ്രഹിച്ചതെന്തും നടക്കും; ഈ രാശിക്കാരാണോ നിങ്ങള്‍?

4

പി ചിദംബരം, ദിഗ് വിജയ് സിംഗ്, മുകുള്‍ വാസ്‌നിക്ക് എന്നിവരില്‍ ആരെങ്കിലും ആയിരിക്കും അങ്ങനെ എങ്കില്‍ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടേക്കുക. അതേസമയം പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ 16 പുതിയ ബില്ലുകള്‍ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിട്ടിട്ടുണ്ട്.

English summary
Rahul Gandhi and other congress leaders may skip parliament winter session amid bharat jodo yathra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X