കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാരിക്കേഡുകള്‍ എടുത്ത് മാറ്റി പ്രവര്‍ത്തകര്‍;വാഹനത്തിന് മുകളില്‍ കയറി രാഹുല്‍,5 പേര്‍ ഹത്രാസിലേക്ക്

Google Oneindia Malayalam News

ദില്ലി: ഹത്രാസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പുറപ്പെട്ട രാഹുല്‍ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും തടഞ്ഞ യുപി പൊലീസ് പിന്നീട് നിലപാട് മാറ്റി. ചര്‍ച്ചകള്‍ക്കൊടുവില്‍ 5 പേര്‍ക്ക് മുന്നോട്ട് പോവാന്‍ അനുമതി നല്‍കുകയായിരുന്നു രാഹുലിനും പ്രിയങ്കയ്ക്കും പുറമെ കെസി വേണുഗോപാല്‍, അധീര്‍ രഞ്ജന്‍, പിഎല്‍ പൂനിയ എന്നിവരാണ് ഹത്രാസിലേക്ക് പോവുന്നത്.

32 എംപിമാരും നേതൃത്വത്തിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം. കപില്‍ സിബല്‍, കെസി വേണുഗോപാല്‍ തുടങ്ങിയ നിരവധി നേതാക്കളും സംഘത്തിലുണ്ട്. കോണ്‍ഗ്രസ് സംഘത്തിന്‍റെ സന്ദര്‍ശനം കണക്കിലെടുത്ത് കനത്ത സുരക്ഷയായിരുന്നു നോയിഡ ടോള്‍ ഗേറ്റില്‍ പൊലീസ് കനത്ത സുരക്ഷായിരുന്നു ഒരുക്കിയിരുന്നത്. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ..

ആദ്യം തടഞ്ഞ പൊലീസ്

ആദ്യം തടഞ്ഞ പൊലീസ്

രാഹുല്‍ ഗാന്ധിയേയും സംഘത്തേയും ആദ്യം തടഞ്ഞ പൊലീസ് പിന്നീട് ചില ഉപാധികളോടെ രാഹുല്‍ ഗാന്ധിയേയും സംഘത്തേയും മുന്നോട്ട് പോവാന്‍ അനുവദിക്കുകയായിരുന്നു. ആദ്യം കടുംപിടുത്തും സ്വീകരിച്ച യുപി പൊലീസ് പിന്നീട് നിലപാടില്‍ അയവ് വരുത്തി 5 പേര്‍ക്ക് മുന്നോട്ട് പോവാന്‍ അനുമതി നല്‍കി.

പോകുന്നവരുടെ എണ്ണം

പോകുന്നവരുടെ എണ്ണം

രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉള്‍പ്പടെ അഞ്ചുപേരുടെ സംഘം ഹത്രാസിലേക്കേ പോയിക്കൊണ്ടിരിക്കുകയാണ്. ഹത്രാസിലെത്താനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി നേതാക്കള്‍ നിലയുറപ്പിച്ചതോടെ പൊലീസ് വഴങ്ങുകയായിരുന്നു. ആളുകളുടെ എണ്ണം സംബന്ധിച്ചും നിര്‍ദേശങ്ങള്‍ സംബന്ധിച്ചും ഇപ്പോള്‍ പൊലീസും നേതാക്കളും ചര്‍ച്ചകള്‍ തുടരുകയാണ്.

അഭിവാദ്യം ചെയ്ത് രാഹുല്‍

അഭിവാദ്യം ചെയ്ത് രാഹുല്‍

രാഹുലിന്‍റെ വരവിനോട് അനുബന്ധിച്ച് നൂറ് കണക്കിന് പ്രവര്‍ത്തകരും പ്രദേശത്ത് എത്തിയിരുന്നു. പൊലീസിന്‍റെ ബാരിക്കേഡുകള്‍ പ്രവര്‍ത്തകര്‍ എടുത്ത് മാറ്റിയത് സംഘര്‍ഷ സാധ്യത വര്‍ധിപ്പിച്ചിരുന്നു. ടോള്‍ ഗേറ്റില്‍ കാത്തിരുന്ന പ്രവര്‍ത്തകരെ രാഹുല്‍ ഗാന്ധി വാഹനത്തിന് മുകളില്‍ കയറി നിന്ന് അഭിവാദ്യം ചെയ്തു. പ്രവര്‍ത്തകരോട് പ്രകോപിതരാകരുതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

കഴിഞ്ഞ ദിവസം വന്നപ്പോള്‍

കഴിഞ്ഞ ദിവസം വന്നപ്പോള്‍

പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ കഴിഞ്ഞ ദിവസം ദില്ലിയില്‍ നിന്നും പുറപ്പെട്ട രാഹുല്‍ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും യമുന എക്സപ്ലേയില്‍ വെച്ച് പൊലീസ് സംഘം തടഞ്ഞിരുന്നു. വാക്കു തര്‍ക്കത്തിനിടെ രാഹുല്‍ ഗാന്ധിയെ പൊലീസ് പിടിച്ച് തള്ളിയത് വലിയ പ്രതിഷേധത്തിന് ഇടയാക്കുകയും ചെയ്തിരുന്നു. അറസ്റ്റിനെ തുടര്‍ന്ന അന്ന് ദില്ലിയിലേക്ക് തിരികെ വന്ന രാഹുല്‍ ഇന്ന് വീണ്ടും കൂടുംബത്തെ കാണുമെന്നുറപ്പിച്ച് ദില്ലിയില്‍ നിന്നും യാത്ര തിരിക്കുകയായിരുന്നു.

Recommended Video

cmsvideo
UP police threatened hathras girl's family
ആദ്യം സംശയം

ആദ്യം സംശയം

പ്രിയങ്ക ഗാന്ധി ഒടിച്ച വാഹനത്തിലായിരുന്നു രാഹുലിന്‍റെ യാത്ര . ഇരുവര്‍ക്കും പിന്നാലെ രണ്ട് വാഹനങ്ങളിലായാണ് എംപിമാര്‍ സഞ്ചരിച്ചിരുന്നത്. ഇത്തവണയും രാഹുല്‍ ഗാന്ധിയെ യുപിയിലേക്ക് കടത്തി വിടുമോ എന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനിന്നിരുന്നു. ഇതേതുടര്‍ന്നാണ് നോയിഡ അതിര്‍ത്തിയില്‍ പ്രവര്‍ത്തകരും വലിയ തോതില്‍ തമ്പടിച്ചത്.

30 ലേറെ സീറ്റുകളില്‍ ജയിക്കും; അടുത്ത തിരുവനന്തപുരം മേയറെ തീരുമാനിക്കുക ഒരുപക്ഷേ ഇവരാകും; വിജയരാഘവൻ30 ലേറെ സീറ്റുകളില്‍ ജയിക്കും; അടുത്ത തിരുവനന്തപുരം മേയറെ തീരുമാനിക്കുക ഒരുപക്ഷേ ഇവരാകും; വിജയരാഘവൻ

English summary
Rahul Gandhi and Priyanka Gandhi allowed to go to Hathras
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X