• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കര്‍ഷക സമരം;നരേന്ദ്ര മോദിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രാഹുലും പ്രിയങ്കയും

ന്യൂ ഡല്‍ഹി; കര്‍ഷക പ്രക്ഷോഭത്തില്‍ മോദി സര്‍ക്കാരിനെ ആഞ്ഞടിച്ച്‌ കോണ്‍ഗ്രസ്‌ ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ,രാഹുല്‍ ഗാന്ധിയും. 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്‌' എന്ന പ്രസ്‌താവനക്ക്‌ മറുപടിയെന്നോണമാണ്‌ പ്രിയങ്കയുടെ വാക്കുകള്‍.

കര്‍ഷകരുടെ ശബ്ദത്തെ അടിച്ചമര്‍ത്തുകയാണ്‌, അവരെ വെള്ളത്തില്‍ കുതിര്‍ക്കുന്നു. റോഡുകളെല്ലാം അവരെ തടയുന്നതിനായി കുഴിക്കുന്നു. എന്നാല്‍ താങ്ങുവിലക്കുള്ള നിയമപരമായ അവകാശമുണ്ടെന്ന്‌ അവര്‍ക്ക്‌ കാണിച്ചു കൊടുക്കാനോ അവരോട്‌ പറയാനോ സര്‍ക്കാര്‍ തയാറാകുന്നില്ല .ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്‌ എന്നതില്‍ ആകുലനായ നരേന്ദ്ര മോദി എന്തുകൊണ്ട്‌ ഒരു രാജ്യം ഒരു പെരുമാറ്റ രീതി എന്നത്‌ നടപ്പിലാക്കാന്‍ കഴിയുന്നില്ല പ്രയങ്ക ട്വിറ്ററില്‍ കുറിച്ചു.

സര്‍ക്കാരിനെതിരെ രൂക്ഷ പ്രതികരണവുമായി കോണ്‍ഗ്രസ്‌ നേതാവ്‌ രാഹുല്‍ ഗാന്ധിയും രംഗത്തു വന്നു. സത്യം എക്കാലവും അഹങ്കാരത്തെ തോല്‍പ്പിക്കുമെന്ന്‌ മോദി മനസ്സിലാക്കണം. സത്യത്തിനായുള്ള പോരാട്ടത്തില്‍ കര്‍ഷകരെ തടയാന്‍ ലോകത്തെ ഒരു സര്‍ക്കാരിനും കഴിയില്ല. കര്‍ഷകരുടെ ആവശ്യങ്ങള്‍ മോദി സര്‍ക്കാര്‍ അംഗീകരിച്ച്‌ കരി നിയമങ്ങള്‍ പിന്‍വലിക്കണം ഇത്‌ ഒരു തുടക്കം മാത്രമാണെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

താരങ്ങള്‍ സിനിമയില്‍ തന്നെ അഭിനയിക്കുക, തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനോട് യോജിപ്പില്ലെന്ന് വിനയ് ഫോർട്ട്

കര്‍ഷക പ്രക്ഷോഭത്തിനെ അടിച്ചമര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ സമീപനത്തിനെതിരെ രാജ്യ വ്യാപകമായി വലിയ രീതിയിലുള്ള വിമര്‍ശനങ്ങളാണ്‌ ഉയര്‍ന്നത്‌. ഇന്നലെയും ഇന്നുമായി നിരവധി തവണയാണ്‌പ്രക്ഷോഭവുമായി രാജ്യ തലസ്ഥാനത്തേക്ക്‌ നീങ്ങിയ കര്‍ഷകര്‍ക്കെതിരേ പൊലീസ്‌ ആക്രമണം ഉണ്ടാകുന്നത്‌. ഇന്ന്‌ ദില്ലി യിലേക്ക്‌ പ്രവേശിക്കാന്‍ തുടങ്ങിയ കര്‍ഷകര്‍ക്കെതിരേ വിലിയ രീതിയിലുള്ള ആക്രമണമാണ്‌ ദില്ലി പൊലീസ്‌ അഴിച്ചു വിട്ടത്‌. കര്‍ഷകര്‍ പിന്‍വാങ്ങുന്നില്ലെന്ന്‌ ഉറപ്പായതോടെ കര്‍ഷകര്‍ക്ക്‌ ദില്ലിയിലേക്ക്‌ പ്രവേശിക്കാന്‍ പൊലീസ്‌ അനുമതി നല്‍കിയിരുന്നു

,സംസ്ഥാനത്ത് ഇന്ന് 3966 പേര്‍ക്ക് കൊവിഡ്, 4544 പേർക്ക് രോഗമുക്തി, 23 കൊവിഡ് മരണങ്ങൾ കൂടി

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക ബില്ലിനെയിരെയാണ്‌ രാജ്യത്തെ കര്‍ഷകര്‍ ചേര്‍ന്ന്‌ ദില്ലി ചലോ മാര്‍ച്ച്‌ സംഘടിപ്പിച്ചിരിക്കുന്നത്‌. ഉത്തര്‍ പ്രദേശ്‌ , പഞ്ചാബ്‌, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളിലേ കര്‍ഷകരാണ്‌ ദില്ലിയിലേക്ക്‌ മാര്‍ച്ച്‌ നടത്തുന്നത്‌.നേരത്തെ ഡിസംബര്‍ മൂന്നിന്‌ കര്‍ഷകരുമായി ചര്‍ച്ച നടത്താമെന്ന്‌ കേന്ദ്രം അറിയിച്ചെങ്കിലും പ്രക്ഷോഭവുമായി മുന്നോട്ട്‌ പോകാന്‍ കര്‍ഷകര്‍ തീരുമാനിക്കുകയായിരുന്നു.

വളപട്ടണത്ത് ലീഗും കോൺഗ്രസും നേർക്ക് നേർ; യുഡിഎഫിന് നെഞ്ചിടിപ്പ്.. സിപിഎമ്മിന് ചിരി

English summary
Rahul Gandhi And Priyanka Gandhi criticized Modi for farmers protest,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X