കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍ക്ക് വേണ്ടിയാണ് നിങ്ങള്‍ പണമുണ്ടാകുന്നത്? ഇത് ക്രൂരത; മോദി സര്‍ക്കാരിനെതിരെ രാഹുലും പ്രിയങ്കയും

  • By Desk
Google Oneindia Malayalam News

ദില്ലി: കൊറോണ പ്രതിസന്ധിയില്‍ രാജ്യം ഉഴലുമ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ ചില നടപടികള്‍ വിമര്‍ശനം നേരിടുന്നു. ജീവനക്കാരുടെ ഡിഎ വര്‍ധനവ് മരവിപ്പിച്ചതിന് പിന്നാലെ കേന്ദ്രം ഇന്ധന നികുതി കുത്തനെ വര്‍ധിപ്പിച്ചു. ലോകത്ത് ഏറ്റവും ഉയര്‍ന്ന അളവില്‍ ഇന്ധന നികുതി ചുമത്തുന്ന രാജ്യമായി മാറിയിരിക്കുന്നു ഇന്ത്യ. യൂറോപ്പും അമേരിക്കയുമെല്ലാം ഇക്കാര്യത്തില്‍ ഇന്ത്യയ്ക്ക് പിന്നിലാണ്.

പ്രതിസന്ധി സാഹചര്യത്തില്‍ കൂടുതല്‍ വരുമാനം കണ്ടെത്താനാണ് സര്‍ക്കാര്‍ നീക്കം. എന്നാല്‍ സാധാരണക്കാര്‍ക്ക് പ്രതിസന്ധി ഇരട്ടിയാക്കുന്നതാണിതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വളരെ രൂക്ഷമായ ഭാഷയിലാണ് മോദി സര്‍ക്കാരിനെതിരെ രംഗത്തുവന്നിരിക്കുന്നത്....

വിവാദ വിഷയം ഇതാണ്

വിവാദ വിഷയം ഇതാണ്

പെട്രോളിനും ഡീസലിനുമുള്ള എക്‌സൈസ് ഡ്യൂട്ടിയാണ് കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചിരിക്കുന്നത്. പെട്രോളിന് 10 രൂപയും ഡീസലിന് 13 രൂപയുമാണ് ലിറ്ററിന്‍മേലുള്ള നികുതി വര്‍ധന. ആഗോള വിപണിയില്‍ എണ്ണവില കുത്തനെ കുറഞ്ഞ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നികുതി ഉയര്‍ത്തുന്നത് എന്നതും എടുത്തുപറയേണ്ടതാണ്.

വില കുറയില്ലെന്ന് ഉറപ്പായി

വില കുറയില്ലെന്ന് ഉറപ്പായി

ആഗോള വിപണിയില്‍ വില കുറയുമ്പോള്‍ ഇന്ത്യന്‍ വിപണിയിലും കുറയേണ്ടതാണ്. ഇതിന്റെ നേട്ടം സാധാരണക്കാര്‍ക്ക് ലഭിക്കുക വില കുറയുമ്പോഴാണ്. അവശ്യ വസ്തുക്കളുടെ വില കുറയാനും ചരക്ക് കടത്ത് കൂലി കുറയാനുമെല്ലാം ഇത് സഹായിക്കും. പക്ഷേ, നികുതി വര്‍ധിപ്പിച്ചതിനാല്‍ വില കുറയില്ലെന്ന് ഉറപ്പായി.

അനീതിയും ക്രൂരതയും

അനീതിയും ക്രൂരതയും

കേന്ദ്രസര്‍ക്കാര്‍ നികുതി കൂട്ടിയതിനെതിരെയാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തുവന്നത്. രാജ്യം മൊത്തം പ്രതിസന്ധിയിലായ വേളയില്‍ നികുതി കൂട്ടിയത് അനീതിയും ക്രൂരതയുമാണെന്ന് രാഹുല്‍ പ്രതികരിച്ചു. വില കുറയ്ക്കുകയാണ് ചെയ്യേണ്ടിയിരുന്നത്. അതിന് പകരം വില കൂട്ടുകയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.

സഹോദരീ സഹോദരന്‍മാര്‍

സഹോദരീ സഹോദരന്‍മാര്‍

രാജ്യത്തെ കോടിക്കണക്കിന് സഹോദരീ സഹോദരന്‍മാര്‍ വളരെ പ്രയാസത്തിലാണ്. എണ്ണവില കുറക്കുകയാണ് ഇപ്പോള്‍ വേണ്ടത്. നികുതി വര്‍ധന ഉടന്‍ പിന്‍വലിക്കണം. ജനങ്ങളോട് അനീതി പ്രവര്‍ത്തിക്കരുതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രിയങ്ക ഗാന്ധിയും വിഷയത്തില്‍ പ്രതികരിച്ചു.

വീണ്ടും വീണ്ടും

വീണ്ടും വീണ്ടും

ക്രൂഡ് ഓയിലിന്റെ വില കുത്തനെ കുറഞ്ഞിരിക്കുകയാണ്. ജനങ്ങള്‍ക്ക് അതിന്റെ ഗുണം ലഭിക്കണം. എന്നാല്‍ സര്‍ക്കാര്‍ ചെയ്തത് നികുതി വര്‍ധിപ്പിക്കുകയാണ്. വീണ്ടും വീണ്ടും നികുതി ഉയര്‍ത്തുകയാണ് സര്‍ക്കാര്‍. എല്ലാ നേട്ടങ്ങളും സര്‍ക്കാരിന് മാത്രമാക്കുന്ന നീക്കമാണ് നടക്കുന്നതെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.

ആര്‍ക്ക് വേണ്ടിയാണ് പണം

ആര്‍ക്ക് വേണ്ടിയാണ് പണം

നികുതി വര്‍ധിപ്പിക്കുന്നത് സാ്മ്പത്തിക പ്രതിസന്ധി തരണം ചെയ്യാനാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ വിശദീകരണം. എന്നാല്‍ എവിടെയാണ് നിങ്ങള്‍ ഈ പണം ചെലവിടുന്നത്. സാധാരണക്കാര്‍ക്കും കര്‍ഷകര്‍ക്കും മധ്യവര്‍ഗത്തില്‍പ്പെട്ടവര്‍ക്കും വ്യവസായങ്ങള്‍ക്കും പണം ഉപയോഗിച്ച് കാണുന്നില്ല. ആര്‍ക്ക് വേണ്ടിയാണ് പണം സ്വരൂപിക്കുന്നതെന്നും പ്രിയങ്ക ചോദിച്ചു.

ഏറ്റവും കൂടുതല്‍ നികുതി ഇന്ത്യയില്‍

ഏറ്റവും കൂടുതല്‍ നികുതി ഇന്ത്യയില്‍

ലോകത്ത് ഏറ്റവും കൂടുതല്‍ ഇന്ധന നികുതി ചുമത്തുന്ന രാജ്യമായി മാറിയിരിക്കുകയാണ് ഇന്ത്യ എന്ന് ബിസിനസ് ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരാള്‍ ഇന്ധനം നിറയ്ക്കുമ്പോള്‍ 69 ശതമാനം പണം നികുതിയിനത്തിലാണ് ചെലവാകുന്നത്. ദില്ലിയില്‍ പെട്രോളിന് വില 71 രൂപയാണ്. ഇതില്‍ നികുതി 49 രൂപ നികുതിയാണ്.

Recommended Video

cmsvideo
മാസ്സ് തിരിച്ചുവരവുമായി രാഹുല്‍ ഗാന്ധി : Oneindia Malayalam
മറ്റു രാജ്യങ്ങലിലെ നികുതി

മറ്റു രാജ്യങ്ങലിലെ നികുതി

യൂറോപ്യന്‍ രാജ്യങ്ങളായ ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി എന്നീ രാജ്യങ്ങളില്‍ 63 ശതമാനമാണ് നികുതി. സ്‌പെയിനില്‍ 53 ശതമാനമാവും ജപ്പാനില്‍ 47 ശതമാനവും കാനഡയില്‍ 33 ശതമാനവുമാണ് നികുതി എന്നത് എടുത്തുപറയേണ്ടതാണ്. കഴിഞ്ഞ വര്‍ഷം വരെ ഇന്ധന വിലയുടെ 50 ശതമാനമായിരുന്നു ഇന്ത്യയില്‍ നികുതി ഏര്‍പ്പെടുത്തിയിരുന്നത്. ഈ വര്‍ഷം കുത്തനെ വര്‍ധിപ്പിച്ചു.

രാജ്യവിരുദ്ധം

രാജ്യവിരുദ്ധം

സാമ്പത്തികമായി രാജ്യവിരുദ്ധമായ പ്രവര്‍ത്തനമാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ചെയ്തതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. നികുതി വര്‍ധനവിലൂടെ ലഭിക്കുന്ന പണത്തിന്റെ 75 ശതമാനം സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ആവശ്യപ്പെട്ടു.

130 കോടി ജനങ്ങളെ കൊള്ളയടിക്കുന്നു

130 കോടി ജനങ്ങളെ കൊള്ളയടിക്കുന്നു

രാജ്യം മൊത്തം പ്രതിസന്ധിയിലാണ്. സാധാരണക്കാര്‍, തൊഴിലാളികള്‍, ചെറുകിട കച്ചവടക്കാര്‍ എന്നിവരെല്ലാം വളരെ പ്രയാസപ്പെടുന്നു. ഈ സമയം ജനങ്ങളെ സഹായിക്കുന്നതിന് പകരം 130 കോടി ജനങ്ങളെ കൊള്ളയടിക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്യുന്നതെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

നിര്‍ബന്ധിച്ച് പണം പിരിക്കല്‍...

നിര്‍ബന്ധിച്ച് പണം പിരിക്കല്‍...

ഈ രീതിയില്‍ ജനങ്ങളെ പിഴിയാന്‍ പാടില്ല. അത് സാമ്പത്തികമായി രാജ്യവിരുദ്ധ പ്രവര്‍ത്തനമാണ്. നിര്‍ബന്ധിച്ച് പണം ഇത്തരത്തില്‍ പിരിച്ചെടുക്കുന്നത് മനുഷ്യത്വ വിരുദ്ധമാണ്. നികുതിയിലൂടെ ലഭിക്കുന്ന പണത്തിന്റെ 75 ശതമാനം സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്നും കോണ്‍ഗ്രസ് വക്താവ് സുര്‍ജേവാല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ബിജെപിയെ വട്ടംകറക്കി സഖ്യകക്ഷികള്‍; ബിപിഎഫിന് പിന്നാലെ അത്തേവാലയും, ശിവസേന പോയപ്പോള്‍...ബിജെപിയെ വട്ടംകറക്കി സഖ്യകക്ഷികള്‍; ബിപിഎഫിന് പിന്നാലെ അത്തേവാലയും, ശിവസേന പോയപ്പോള്‍...

വമ്പന്‍ പ്രഖ്യാപനവുമായി യെഡിയൂരപ്പ; 5000 രൂപ ധനസഹായം, വൈദ്യുതി ബില്ലില്‍ ഇളവ്, മദ്യം വിലകൂട്ടിവമ്പന്‍ പ്രഖ്യാപനവുമായി യെഡിയൂരപ്പ; 5000 രൂപ ധനസഹായം, വൈദ്യുതി ബില്ലില്‍ ഇളവ്, മദ്യം വിലകൂട്ടി

ദുബായില്‍ നിന്ന് കൊച്ചിയിലേക്ക് വിമാനം പറന്നു; ഇങ്ങനെ ഒന്ന് ആദ്യം, ബ്രെയ്ന്‍ സ്‌ട്രോക്ക് രോഗിയുമായിദുബായില്‍ നിന്ന് കൊച്ചിയിലേക്ക് വിമാനം പറന്നു; ഇങ്ങനെ ഒന്ന് ആദ്യം, ബ്രെയ്ന്‍ സ്‌ട്രോക്ക് രോഗിയുമായി

English summary
Rahul Gandhi and Priyanka Gandhi response to hike in excise duty of fuel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X