കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയില്‍ 2 ദിവസത്തിനുള്ളില്‍ 3 മെഗാറാലികള്‍, തുടക്കം മോദി, അഖിലേഷും പ്രിയങ്കയും നേര്‍ക്കുനേര്‍

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ രണ്ടാം ഘട്ട പോളിംഗിന് ഇനി ദിവസങ്ങള്‍ മാത്രമാണ് ഉള്ളത്. പക്ഷേ യുപി ഇതുവരെ കാണാത്ത വന്‍ പോരാട്ടങ്ങള്‍ക്കാണ് അരങ്ങൊരുങ്ങുന്നത്. അടുത്ത 48 മണിക്കൂറില്‍ 3 മെഗാറാലികളാണ് സംസ്ഥാനത്ത് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി നിരവധി തന്ത്രങ്ങളുമായിട്ടാണ് പ്രചാരണത്തിന് തുടക്കമിടുന്നത്. തൊട്ടടുത്ത ദിവസങ്ങളില്‍ മഹാസഖ്യവും പ്രിയങ്കയും രാഹുലും എത്തുന്നുണ്ട്.

കോണ്‍ഗ്രസ് ഗുജറാത്തില്‍ പ്രചാരണം ആരംഭിക്കുന്നതിന് മുമ്പ് മഹാസഖ്യത്തെ വെല്ലുവിളിച്ചിരിക്കുകയാണ്. രണ്ടാം ഘട്ടത്തില്‍ ഏറ്റവുമധികം നടക്കുന്നത് ത്രികോണ പോരാട്ടമാണ്. അതുകൊണ്ട് തന്നെ വാശിയേറിയ പോരാട്ടത്തിനാണ് രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് ഒരുങ്ങുന്നത്. യുപിയിലെ ആദ്യ ഘട്ട പോളിംഗ് പ്രകാരം ബിജെപിക്ക് ചെറിയ തിരിച്ചടിയുണ്ടാവുമെന്ന് സൂചനയുണ്ട്. ഇതിനെ മറികടക്കാനാണ് ഇത്തവണത്തെ ശ്രമം.

പശ്ചിമ യുപി പിടിക്കണം

പശ്ചിമ യുപി പിടിക്കണം

പശ്ചിമ യുപി പിടിക്കാനാണ് ഇത്തവണ നേതാക്കള്‍ എല്ലാം രംഗത്തിറങ്ങിയിരിക്കുന്നത്. തന്ത്രപ്രധാനമായ 35 സീറ്റുകള്‍ ഇവിടെയുണ്ട്. ഇത് വിജയിച്ചാല്‍ യുപി മൊത്തം നേടുന്നതിന് തുല്യമാണ്. 2014ല്‍ ഈ സീറ്റുകള്‍ തൂത്തുവാരിയിരുന്നു ബിജെപി. എന്നാല്‍ ഇത്തവണ കടുത്ത ത്രികോണ പോരാട്ടമാണ് നടക്കുന്നത്. പ്രധാനമന്ത്രിയെന്ന നിലയില്‍ നരേന്ദ്ര മോദിക്കുള്ള പ്രതിച്ഛായ ഇവിടെ പിന്നിലാണ്. ഇനിയുള്ള രണ്ട് ദിവസം നേട്ടങ്ങള്‍ സ്വന്തമാക്കാനാണ് പ്രമുഖ നേതാക്കള്‍ പശ്ചിമ യുപിയില്‍ എത്തുന്നത്.

ആദ്യമെത്തുന്നത് മോദി

ആദ്യമെത്തുന്നത് മോദി

അലിഗഡിലാണ് രണ്ടാം ഘട്ട പ്രചാരണം ആരംഭിക്കുന്നത്. ഇവിടെ മോദിയാണ് പ്രചാരണത്തിന് തുടക്കമിടുന്നത്. ഏപ്രില്‍ 14നാണ് മോദിയുടെ റാലി. പ്രധാനമായും ജാട്ട്, ദളിത്, മുസ്ലീം വോട്ടുകള്‍ ബിജെപിയിലേക്ക് കൊണ്ടുവരിക എന്ന വലിയ ലക്ഷ്യമാണ് മോദിക്കുള്ളത്. യോഗി ആദിത്യനാഥിന്റെ പ്രചാരണം പരാജയപ്പെട്ടതും മോദിക്ക് മേല്‍ വലിയ സമ്മര്‍ദമുണ്ടാക്കുന്നുണ്ട്. എന്നാല്‍ മോദി മാജിക്ക് ഇവിടെ വിജയിക്കുമെന്നാണ് ആദ്യ സൂചനകള്‍.

ബിജെപിക്കുള്ള നേട്ടം

ബിജെപിക്കുള്ള നേട്ടം

അലിഗഡില്‍ സതീഷ് ഗൗതമാണ് ബിജെപി സ്ഥാനാര്‍ത്ഥി. വന്‍ പ്രതിഷേധങ്ങളാണ് സതീഷിനെതിരെ അലിഗഡില്‍ നടക്കുന്നത്. മുന്‍ യുപി മുഖ്യമന്ത്രിയാ കല്യാണ്‍ സിംഗിന്റെ പിന്തുണ സതീഷ് ഗൗതമിനുണ്ട്. അലിഗഡില്‍ കല്യാണ്‍ സിംഗിന് സ്വന്തമാക്കി വോട്ടുബാങ്കുണ്ട്. മോദിയുടെ വരവോടെ ഇത് വിജയമുറപ്പിക്കാനുള്ള വഴിയായിട്ടാണ് ബിജെപി കാണുന്നത്. എന്നാല്‍ കല്യാണ്‍ സിംഗ് സതീഷിനെ വിശ്വാസത്തിലെടുത്തിട്ടില്ല. അദ്ദേഹം മണ്ഡലത്തില്‍ ഒന്നും ചെയ്തിട്ടില്ലെന്നാണ് കല്യാണ്‍ സിംഗ് ആരോപിക്കുന്നത്.

മഹാസഖ്യം ഒരുപടി മുന്നില്‍

മഹാസഖ്യം ഒരുപടി മുന്നില്‍

സമാജ് വാദി പാര്‍ട്ടി ബിഎസ്പി ആര്‍എല്‍ഡി സഖ്യം ഏപ്രില്‍ 15നാണ് കളത്തില്‍ ഇറങ്ങുന്നത്. അലിഗഡ് പിടിക്കാനുള്ള എല്ലാ തന്ത്രങ്ങളും അഖിലേഷ് തയ്യാറാക്കി കഴിഞ്ഞു. മോദി റാലി നടത്തുന്ന അതേ ദിവസം തന്നെ മായാവതി അലിഗഡില്‍ റാലി നടത്തുന്നുണ്ട്. അജിത് ബല്യാണാണ് ഇവിടെ ബിഎസ്പി സ്ഥാനാര്‍ത്ഥി. ബിഎസ്പി സ്ഥാനാര്‍ത്ഥിക്ക് ജാതി വോട്ടുകളും മുസ്ലീം വോട്ടുകളും വലിയ തോതില്‍ പോകും. മായാവതി അഖിലേഷ് സഖ്യത്തിന്റെ റാലി മോദിയെ കേന്ദ്രീകരിച്ചാണ് നടക്കുന്നത്. ബിജെപിയേക്കാള്‍ മഹാസഖ്യത്തിന് ഇവിടെ വലിയ മുന്‍തൂക്കമുണ്ട്.

കോണ്‍ഗ്രസ് പോരിന്...

കോണ്‍ഗ്രസ് പോരിന്...

കോണ്‍ഗ്രസ് ഏപ്രില്‍ 15ന് ഹത്‌റസിലാണ് റാലി നടത്തുന്നത്. അലിഗഡില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പ്രചാരണത്തിനായി എത്തും. ബിഎസ്പിയെ പൊളിക്കാന്‍ പ്രിയങ്ക ദളിത് മേഖല കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. മുസ്ലീം മുന്നോക്ക വോട്ടുകളെ ലക്ഷ്യമിട്ട് രാഹുലും കളത്തിലിറങ്ങുന്നുണ്ട്. കര്‍ഷകരുമായും വിദ്യാര്‍ത്ഥികളുമായും ഇരുവരും സംവാദം നടത്തുന്നുണ്ട്. പ്രിയങ്കയുടെ റാലി മഹാസഖ്യത്തിന് വന്‍ വെല്ലുവിളിയാവും. ബിജെപിയും ഇതിനെ ഭയപ്പെടുന്നുണ്ട്.

പ്രധാന നീക്കങ്ങള്‍

പ്രധാന നീക്കങ്ങള്‍

അലിഗഡിലെ ഏറ്റവും വലിയ പ്രശ്‌നം യൂണിവേഴ്‌സിറ്റിയുമായി ബന്ധപ്പെട്ടതാണ്. ബിജെപി എസ്‌സി എസ്ടി ഒബിസി സംവരണം മുസ്ലീം യൂണിവേഴ്‌സിറ്റിയില്‍ കൊണ്ടുവരുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ തല്‍സ്ഥിതി തുടരണമെന്നും, കേന്ദ്രം പുതിയൊരു യൂണിവേഴ്‌സിറ്റി സ്ഥാപിക്കണമെന്നുമാണ് ബിഎസ്പിയുടെ ആവശ്യം. പുതിയൊരു യൂണിവേഴ്‌സിറ്റി അധികാരത്തിലെത്തിയാല്‍ സ്ഥാപിക്കുമെന്ന വാദത്തെ കോണ്‍ഗ്രസ് ചേര്‍ത്തു പിടിക്കും. ഇത് നിര്‍ണായകമാകുമെന്നാണ് സൂചന.

ത്രികോണ പോരാട്ടം

ത്രികോണ പോരാട്ടം

കോണ്‍ഗ്രസിന്റെ അപ്രതീക്ഷിത നീക്കങ്ങള്‍ പശ്ചിമ യുപിയിലെ രാഷ്ട്രീയ സാഹചര്യം മാറ്റിയിരിക്കുകയാണ്. കോണ്‍ഗ്രസ് ജാതി വോട്ടുകളെയും മുസ്ലീങ്ങളെ മുന്‍നിര്‍ത്തി ഒരുക്കിയ ഫോര്‍മുല ബിജെപിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തിന് വന്‍ തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. മഹാസഖ്യം ഒരുപടി മുന്നിട്ട് നില്‍ക്കുന്നുണ്ടെങ്കിലും പ്രിയങ്ക അവതരിപ്പിക്കുന്ന ഓരോ നീക്കങ്ങളും ഒന്നിന്നൊന്ന് മെച്ചമാണ്. പശ്ചിമ യുപിയില്‍ കോണ്‍ഗ്രസ് ഇത്തവണ 12 സീറ്റുകള്‍ വരെ നേടിയേക്കാം. അടുത്ത 48 മണിക്കൂറിനുള്ളില്‍ നടക്കുന്ന റാലികള്‍ അതുകൊണ്ട് തന്നെ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന യുപിയില്‍ എല്ലാ പാര്‍ട്ടികള്‍ക്കും നിര്‍ണായകമാണ്.

ഉത്തർ പ്രദേശ് ലോക്സഭ തിരഞ്ഞെടുപ്പ് 2019

ജയിലിലായവര്‍ പറയുന്നതൊന്നും ആരും വിശ്വസിക്കില്ല, ലാലുവിന് പ്രശാന്ത് കിഷോറിന്റെ മറുപടി ഇങ്ങനെജയിലിലായവര്‍ പറയുന്നതൊന്നും ആരും വിശ്വസിക്കില്ല, ലാലുവിന് പ്രശാന്ത് കിഷോറിന്റെ മറുപടി ഇങ്ങനെ

English summary
rahul gandhi and priyanka gandhi set to campaign in western up
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X