കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മഹാത്മാഗാന്ധി തുറന്നിട്ട പാതയിലൂടെ മുന്നോട്ടെന്ന് രാഹുൽ; 'ഭാരതത്തെ വീണ്ടും ഒന്നിപ്പിക്കുക ദൗത്യം'

Google Oneindia Malayalam News

ന്യൂഡൽഹി: ഗാന്ധി ജയന്തി ദിനത്തിൽ മഹാത്മഗാന്ധിക്ക് ആദരവ് അർപ്പിച്ച് രാഹുൽ ഗാന്ധി. രാഷ്ട്രപിതാവ് ഒരുമിപ്പിച്ച അതേ രീതിയിൽ ഇന്ത്യയെ വീണ്ടും ഒരുമിപ്പിക്കുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഭാരത് ജോഡോ യാത്രയ്ക്കായി കർണാടകയിൽ എത്തിയ രാഹുൽ ഗാന്ധി ബന്ദനവാലുവിലെ ഖാദി ഗ്രാമോദ്യോഗിലെ മഹാത്മാഗാന്ധിയുടെ പ്രതിമയിൽ പുഷ്പാർച്ചനയും നടത്തി.

സത്യത്തിന്റെയും അഹിംസയുടെയും പാതയിലൂടെ നടക്കാനാണ് ബാപ്പു ഞങ്ങളെ പഠിപ്പിച്ചതെന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
"സത്യത്തിന്റെയും അഹിംസയുടെയും പാതയിലൂടെ നടക്കാനാണ് ബാപ്പു ഞങ്ങളെ പഠിപ്പിച്ചത്. സ്നേഹം, അനുകമ്പ, ഐക്യം, മനുഷ്യത്വം എന്നിവയുടെ അർഥം അദ്ദേഹം ഞങ്ങൾക്ക് വിശദീകരിച്ചു നൽകി"- രാഹുൽ ട്വീറ്റ് ചെയ്തു.

rahul gandhi

ഗാന്ധി ജയന്തി ദിനമായ ഇന്ന് അദ്ദേഹം രാജ്യത്തെ ഒരുമിപ്പിച്ചത് പോലെ ഞങ്ങളും ഇന്ത്യയെ ഒരുമിപ്പിക്കുമെന്ന് പ്രതിജ്ഞയെടുക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കന്യാകുമാരി മുതൽ കശ്മീർ വരെ കോൺഗ്രസ് നടത്തുന്ന ഭാരത് ജോഡോ യാത്രയുടെ ദൃശ്യങ്ങളും മഹാത്മാഗാന്ധിയുടെ ചിത്രത്തിനോടൊപ്പം അദ്ദേഹം ട്വീറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.

പിഎഫ്ഐ നിരോധനം നേട്ടമാവുമോ: കർണാടക ബിജെപിയില്‍ ചേരിതിരിവ്, ആശങ്ക ഒഴിയാതെ കോണ്‍ഗ്രസുംപിഎഫ്ഐ നിരോധനം നേട്ടമാവുമോ: കർണാടക ബിജെപിയില്‍ ചേരിതിരിവ്, ആശങ്ക ഒഴിയാതെ കോണ്‍ഗ്രസും

ബാപ്പു സത്യത്തിന്റെ ഉദാഹരണാമായിരുന്നെന്നും പ്രിയങ്ക ഗാന്ധിയും ട്വീറ്റ് ചെയ്തു. 'ബാപ്പു രാജ്യത്തെ ജനങ്ങളുടെ ദുഖങ്ങളിൽ പങ്ക് ചേർന്നു. അദേഹം രാജ്യത്തെ ഒന്നിപ്പിച്ചു. ബാപ്പു കാണിച്ചു തന്ന അതേ പാതയിലൂടെ ഐക്യത്തിന്റെ സന്ദേശവുമായാണ് തങ്ങളും സഞ്ചരിക്കുകയാണ്' പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു. മഹാത്മ ഗാന്ധിയുടെ തത്വങ്ങളും, ആദർശങ്ങളും, ദർശനങ്ങളുമാണ് ഭാരതത്തിന് അടിത്തറ പാകിയെതെന്ന് കോൺഗ്രസും ട്വീറ്റ് ചെയ്തു. ഗാന്ധി ജയന്തി ദിനത്തിൽ സമാധാനത്തിന്റെയും അഹിംസയുടെയും ലക്ഷ്യത്തിനായി സ്വയം സമർപ്പിക്കാമെന്നും പാർട്ടി ട്വീറ്ററിൽ കുറിച്ചു.

നേരത്തെ ഗാന്ധി ജയന്തിയുടെ ഭാഗമായി കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയും മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെയും രാജ്ഘട്ടിൽ പ്രാർഥന നടത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപിതാവിന് ആദരവ് അര്‍പ്പിച്ചു. 'ഇന്ത്യ ആസാദി കാ അമൃത് മഹോത്സവം' ആഘോഷിക്കുന്നതിനാല്‍ ഈ വര്‍ഷത്തെ ഗാന്ധി ജയന്തിക്ക് കൂടുതല്‍ പ്രത്യേകതയുണ്ടെന്ന് പ്രധാമനന്ത്രി പറഞ്ഞു. രാഷ്ട്രപിതാവിനോടുള്ള ആദരസൂചകമായി ഖാദി, കരകൗശല ഉല്‍പ്പന്നങ്ങള്‍ വാങ്ങാനും അദ്ദേഹം പൗരന്മാരോട് ആഹ്വാനം ചെയ്തു.

ഗാന്ധി ദിന സന്ദേശമറിയിച്ച് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസും ട്വീറ്റ് ചെയ്തിരുന്നു. മഹാത്മാഗാന്ധിയുടെ മൂല്യങ്ങൾ ഉൾക്കൊള്ളുന്നത് ലോകം നേരിടുന്ന വെല്ലുവിളികളെ പരാജയപ്പെടുത്താൻ സഹായിക്കുമെന്ന് അദേഹം പറഞ്ഞു. മഹാത്മാഗാന്ധിയുടെ ജന്മദിനം സമാധാനത്തിന്റെയും ബഹുമാനത്തിന്റെയും മൂല്യങ്ങൾ ഉയർത്തിക്കാട്ടുന്നുവെന്നും.എല്ലാവരും ഈ മുല്യങ്ങൾ ഉയർത്തിക്കാട്ടുകയും പരസ്പരം പങ്കിടുകയും വേണമെന്നും അദേഹം ആഹ്വാനം ട്വിറ്ററിൽ കുറിച്ചു.

ഫോണെടുത്താല്‍ 'ഹലോ' വേണ്ട, ' വന്ദേമാതരം' മതി; ഉത്തരവുമായി മഹാരാഷ്ട്ര സര്‍ക്കാര്‍ഫോണെടുത്താല്‍ 'ഹലോ' വേണ്ട, ' വന്ദേമാതരം' മതി; ഉത്തരവുമായി മഹാരാഷ്ട്ര സര്‍ക്കാര്‍

English summary
rahul gandhi and priyanka gandhi vadra paid tribute to Mahatma Gandhi on his birth anniversary on Sunday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X