'യോഗിയുടെ പോലീസിന് മുട്ടുമടക്കേണ്ടി വന്നു; ജനാധിപത്യ ബദലാകാന്‍ കോണ്‍ഗ്രസിനെ കഴിയൂ: ഷിബു ബേബി ജോണ്‍
തിരുവനന്തപുരം: ഹത്രാസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പുറപ്പെട്ട രാഹുല്‍ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും തടഞ്ഞ യുപി പൊലീസ് പിന്നീട് നിലപാട് മാറ്റിയിരുന്നു. രാഹുലും പ്രിയങ്കയും അടക്കം അഞ്ച് നേതാക്കളെ കടത്തിവിടുമെന്നാണ് ഉത്തര്‍പ്രദേശ് പൊലീസ് അറിയിച്ചത്. ഈ സാഹചര്യത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍ ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഇത്തവണ യോഗിയുടെ പോലീസിന് മുട്ടുമടക്കേണ്ടി വന്നെന്ന് ഷിബു ബേബി ജോണ്‍ ഫേസ്ബുക്കില്‍ കുറിച്ചു. അധികാരത്തിന്റെ ബലത്തില്‍ ജനാധിപത്യത്തെ കശാപ്പ് ചെയ്യാനായില്ലെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുന്നു. കേന്ദ്രത്തിലെ ജനവിരുദ്ധ സര്‍ക്കാരിന് ജനാധിപത്യ ബദലാകാന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസിനെ കഴിയൂ എന്നുള്ളത് വീണ്ടും അടിവരയിടുകയാണെന്നും ഷിബു ബേബിജോണ്‍ പറഞ്ഞു.രാഹുല്‍ ഗാന്ധി ഒറ്റയ്ക്കല്ല. എംപിമാരടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും ആയിരക്കണക്കിന് പ്രവര്‍ത്തകരും ഒപ്പമുണ്ടായിരുന്നു. അതുകൊണ്ട് ഇനി കേരളത്തിന്റെ മുഖ്യമന്ത്രി രാഹുല്‍ ഗാന്ധിയേയും മരണത്തിന്റെ വ്യാപാരി എന്ന് വിളിക്കുമോ?- ഷിബു ബേബ്ി ജോണ്‍ ചോദിച്ചു.
കുറിപ്പിന്റെ പൂര്‍ണരൂപം
രാഹുല്‍ ഹത്രാസിലേക്ക്. ഇത്തവണ യോഗിയുടെ പോലീസിന് മുട്ടുമടക്കേണ്ടി വന്നു. അധികാരത്തിന്റെ ബലത്തില്‍ ജനാധിപത്യത്തെ കശാപ്പ് ചെയ്യാനായില്ലെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുന്നു. കേന്ദ്രത്തിലെ ജനവിരുദ്ധ സര്‍ക്കാരിന് ജനാധിപത്യ ബദലാകാന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസിനെ കഴിയൂ എന്നുള്ളത് വീണ്ടും അടിവരയിടുകയാണ്.
ജനാധിപത്യത്തെ മുച്ചൂടും മുടിക്കാന്‍ രാജ്യത്തിന്റെ ഭരണാധികാരികള്‍ തന്നെ കച്ചകെട്ടി ഇറങ്ങുമ്പോള്‍, ഇപ്പോഴും കോണ്‍ഗ്രസിനെതിരെ ആയുധം രാകുന്നവരും രാഹുല്‍ ഗാന്ധിയെ പരിഹസിക്കുന്നവരും സംഘ രാഷ്ട്രീയത്തിന് കുഴലൂതുകയാണ്.
തമ്പ്രാക്കന്മാര്‍ ക്ഷമിക്കണം. രാഹുല്‍ ഗാന്ധി ഒറ്റയ്ക്കല്ല. എംപിമാരടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും ആയിരക്കണക്കിന് പ്രവര്‍ത്തകരും ഒപ്പമുണ്ടായിരുന്നു. അതുകൊണ്ട് ഇനി കേരളത്തിന്റെ മുഖ്യമന്ത്രി രാഹുല്‍ ഗാന്ധിയേയും മരണത്തിന്റെ വ്യാപാരി എന്ന് വിളിക്കുമോ?












Click it and Unblock the Notifications