കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുലും പ്രിയങ്കയും സമരമുഖത്തേക്ക്; അതിര്‍ത്തി അടച്ച് യുപി പോലീസ്, നിരോധനാജ്ഞ, ആസാദ് തടവില്‍

Google Oneindia Malayalam News

ദില്ലി: മേല്‍ജാതിക്കാരുടെ ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ഹത്രാസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇന്ന് സന്ദര്‍ശിക്കും. സന്ദര്‍ശനം തടയാന്‍ ഉത്തര്‍ പ്രദേശ് പോലീസ് ശ്രമം തുടങ്ങി. ജില്ലാ അതിര്‍ത്തി അടയ്ക്കുകയും പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്ത പോലീസ് കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചു. കോണ്‍ഗ്രസ് നേതാക്കളുടെ സന്ദര്‍ശനം മുടക്കുകയാണ് ലക്ഷ്യം. ഉത്തര്‍ പ്രദേശില്‍ തുടങ്ങിയ പ്രതിഷേധം ദേശവ്യാപകമാകുകയാണ്. ബിഎസ്പി അധ്യക്ഷ മായാവതി പെണ്‍കുട്ടിയുടെ കുടുംബവുമായി സംസാരിക്കാന്‍ തീരുമാനിച്ചു. ഇവിടേക്ക് പുറപ്പെട്ട ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ പോലീസ് വീട്ടുതടങ്കലിലാക്കി....

Recommended Video

cmsvideo
Rahul Gandhi and Priyanka To Meet Hathras Victim's Family Today | Oneindia Malayalam
ക്രൂരം... സഹിക്കാനാകില്ല

ക്രൂരം... സഹിക്കാനാകില്ല

ഹത്രാസിലെ ദളിത് പെണ്‍കുട്ടിയെ വളരെ ക്രൂരമായിട്ടാണ് നാല് മേല്‍ജാതിക്കാരായ യുവാക്കള്‍ കൊലപ്പെടുത്തിയത്. കൂട്ടബലാല്‍സംഗം ചെയ്ത ശേഷം നട്ടെല്ല് പൊട്ടിക്കുകയും കഴുത്ത് ഒടിക്കുകയും നാവ് അരിഞ്ഞെടുക്കുകയും ചെയ്തു. കുടുംബം പ്രതിഷേധവുമായി രംഗത്തെത്തിയതോടെ കുടുംബത്തിന്റെ സമ്മതമില്ലാതെ യുപി പോലീസ് മൃതദേഹം പുലര്‍ച്ചെ ദഹിപ്പിക്കുകയും ചെയ്തു.

പോലീസ് ചെയ്തത്

പോലീസ് ചെയ്തത്

സെപ്തബര്‍ 14നാണ് പെണ്‍കുട്ടി ഗ്രാമത്തില്‍ വച്ച് ആക്രമിക്കപ്പെട്ടത്. തടയാന്‍ ശ്രമിച്ചപ്പോഴാണ് നാവ് അരിഞ്ഞതെന്ന് സംശയിക്കുന്നു. സംഭവത്തിന് ശേഷം ജില്ലാ ആശുപത്രിയിലും അവിടെ നിന്ന് ദില്ലിയിലെ സഫ്ദര്‍ജങ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴിഞ്ഞദിവസം മരിച്ച പെണ്‍കുട്ടിയുടെ മൃതദേഹം പോലീസ് ബലമായി ദഹിപ്പിക്കുകയും ചെയ്തു.

അതിര്‍ത്തി അടച്ചു

അതിര്‍ത്തി അടച്ചു

യുപിയിലെ യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ പ്രതിഷേധം വ്യാപിക്കുകയാണ്. യുപിയില്‍ സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു എന്ന് പ്രിയങ്ക ഗാന്ധിയും മായാവതിയും ആരോപിച്ചു. പ്രിയങ്കയും രാഹുല്‍ ഗാന്ധിയും ഇന്ന് ഹത്രാസില്‍ എത്താനിരിക്കെയാണ് ജില്ലാ അതിര്‍ത്തി അടയ്ക്കാന്‍ കളക്ടര്‍ ഉത്തരവിട്ടത്. അഞ്ചില്‍ കൂടുതല്‍ പേര്‍ ഒത്തുകൂടരുതെന്നും നിര്‍ദേശിച്ചു.

പുലര്‍ച്ച 2.30ന്

പുലര്‍ച്ച 2.30ന്

സംഭവത്തില്‍ പ്രതിഷേധം ശക്തിപ്പെടുമെന്ന് കണ്ടതോടെയാണ് പോലീസ് പുലര്‍ച്ച 2.30ന് മൃതദേഹം ദഹിപ്പിച്ചത്. കുറച്ച് പോലീസുകാര്‍ മാത്രമാണ് ദഹിപ്പിക്കുന്ന വേളയിലുണ്ടായിരുന്നത്. കുടുംബാംഗങ്ങള്‍ ആരുമില്ലായിരുന്നു. കുടുംബത്തിന്റെ അനുമതി വാങ്ങിയ ശേഷമാണ് ദഹിപ്പിച്ചതെന്ന് പോലീസ് വാദിക്കുന്നു. ഇക്കാര്യം കുടുംബം തള്ളി.

ദളിതുകളായത് കാരണം

ദളിതുകളായത് കാരണം

പീഡനം നടന്ന ഉടനെ പോലീസില്‍ പരാതിപ്പെട്ടിരുന്നു കുടുംബം. പക്ഷേ പരിഗണിച്ചില്ല. ജില്ലാ ഭരണകൂടവും ഗൗനിച്ചില്ല. തങ്ങള്‍ ദളിതുകളായത് കാരണമാണ് അവഗണിക്കപ്പെട്ടതെന്ന് പെണ്‍കുട്ടിയുടെ കുടുംബം പറയുന്നു. യുപി മുഖ്യമന്ത്രി യോഗി പെണ്‍കുട്ടിയുടെ കുടുംബവുമായി സംസാരിക്കുകയും 25 ലക്ഷം രൂപ വാഗ്ദാനം ചെയ്യുകയുമുണ്ടായി.

 ആസാദ് തടവില്‍

ആസാദ് തടവില്‍

അതേസമയം, പ്രതിഷേധത്തിന് മുന്നില്‍ നില്‍ക്കു ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ യുപി പോലീസ് തടവിലാക്കി. സഹാറന്‍പൂര്‍ ജില്ലയില്‍ തന്നെ വീട്ടുതടങ്കലിലാക്കിയിരിക്കുകയാണെന്ന് ആസാദ് അറിയിച്ചു. ഹത്രാസ് യുവതിയുടെ കുടുംബത്തിന് നീതി ആവശ്യപ്പെട്ട് ദില്ലിയില്‍ സമരത്തിലായിരുന്നു ആസാദും അദ്ദേഹത്തിന്റെ ആസാദ് സമാജ് പാര്‍ട്ടിയും.

English summary
Rahul Gandhi and Priyanka To Meet Hathras Victim's Family Today, Border closed by Police, 144 Imposed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X