കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എഐസിസിയ്ക്ക് പകരം വീണ്ടും കോൺഗ്രസ് അധ്യക്ഷൻ; പ്രതീക്ഷയോടെ കോൺഗ്രസ് കേന്ദ്രങ്ങൾ

Google Oneindia Malayalam News

ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിടേണ്ടി വന്ന കോൺഗ്രസ് തിരിച്ചുവരവിനായുള്ള വഴികൾ തേടുകയാണ്. സംഘടനയിൽ അടിമുടി മാറ്റങ്ങൾ വരുത്താനാണ് നേതൃത്വത്തിന്റെ തീരുമാനം. ഇതിന്റെ ഭാഗമായാണ് ഉത്തർപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിൽ കോൺഗ്രസ് കമ്മിറ്റികൾ പിരിച്ചുവിട്ടത്. നിയമസഭാ തിരഞ്ഞെടുപ്പിൽ മിന്നും വിജയം നേടിയിട്ടും ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തകർന്നടിഞ്ഞ സംസ്ഥാനമാണ് ഛത്തീസ്ഗഡ്.

രാഹുൽ ഗാന്ധിയുടെ ഒറ്റ വാചകം; 2 ദിവസത്തിനിടെ കോൺഗ്രസിൽ രാജി സമർപ്പിച്ചത് 140 നേതാക്കൾരാഹുൽ ഗാന്ധിയുടെ ഒറ്റ വാചകം; 2 ദിവസത്തിനിടെ കോൺഗ്രസിൽ രാജി സമർപ്പിച്ചത് 140 നേതാക്കൾ

ഛത്തീസ്ഗഡിൽ അധ്യക്ഷ പദവിയിലേക്ക് പുതുമുഖത്തെ കൊണ്ടുവന്ന് പരാജയത്തിൽ നിന്നും കരകയറാൻ ശ്രമിക്കുകയാണ് കോൺഗ്രസ്. ഛത്തീസ്ഗഡിലെ കോൺഗ്രസ് അധ്യക്ഷനായി മോഹൻ മാർക്കാമിനെ പാർട്ടി നിയമിച്ചു. മുഖ്യമന്ത്രി ഭൂപേഷ് ബാഘേലിന് പകരക്കാരനായാണ് മോഹൻ മാർക്കാമിന്റെ നിയമനം. അതേസമയം രാഹുൽ ഗാന്ധിയുടെ പേരിൽ ഇറക്കിയ നിയമന ഉത്തരവ് കോൺഗ്രസ് കേന്ദ്രങ്ങൾക്ക് പ്രതീക്ഷ പകരുന്നുണ്ട്.

പദവി മാറ്റം

പദവി മാറ്റം


കഴിഞ്ഞ വർഷം അവസാനം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അഭിമാന വിജയം നേടിയ സംസ്ഥാനമാണ് ഛത്തീസ്ഗഡ്. 15 വർഷത്തെ ബിജെപി ഭരണത്തിന് അന്ത്യം കുറിച്ചാണ് ഭൂപേഷ് ബാഘലിന്റെ നേതൃത്വത്തിൽ കോൺഗ്രസ് സർക്കാർ അധികാരത്തിൽ എത്തിയത്. 90 അംഗസഭയിൽ 68 സീറ്റുകളും കോൺഗ്രസ് സ്വന്തമാക്കിയിരുന്നു. എന്നാൽ ലോക്സഭ തിരഞ്ഞെടുപ്പിൽ ദയനീയ തോൽവിയാണ് കോൺഗ്രസിന് നേരിടേണ്ടി വന്നത്. വെറും രണ്ട് സീറ്റുകളിൽ മാത്രമാണ് പാർട്ടി സ്ഥാനാർത്ഥികൾ വിജയിച്ചത്.

മുഖ്യമന്ത്രിക്ക് പകരം

മുഖ്യമന്ത്രിക്ക് പകരം

ഛത്തീസ്ദഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഘേൽ തന്നെയാണ് കോൺഗ്രസ് അധ്യക്ഷ സ്ഥാനവും വഹിച്ചിരുന്നത്. എന്നാൽ രണ്ട് ചുമതലകളും ഒരുമിച്ച് കൊണ്ടുപോകുന്നതിലെ ബുദ്ധിമുട്ട് ഭൂപേഷ് ബാഘൽ രാഹുൽ ഗാന്ധിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൊണ്ടഗോൺ എംഎൽഎ ആയ മോഹൻ മാർക്കാമിനെ അധ്യക്ഷ സ്ഥാനത്ത് നിയമിക്കുന്നത്. ആദിവാസി വിഭാഗത്തിൽപ്പെടുന്ന ഒരു നേതാവ് അധ്യക്ഷ പദവിയിലക്ക് എത്തുന്നത് ആദ്യമായാണ്.

നിയമനം രാഹുൽ ഗാന്ധി

നിയമനം രാഹുൽ ഗാന്ധി

ഛത്തീസ്ഗഡിലെ കോൺഗ്രസ് അധ്യക്ഷനായി മോഹൻ മാർക്കാമിനെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നിയമിക്കുന്നുവെന്നാണ് എഐസിസി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്. കഴിഞ്ഞ ദിവസം എഐസിസി പുറത്തിറക്കിയ കത്തിൽ കോൺഗ്രസ് അധ്യക്ഷന്റെ ഒപ്പില്ലാത്തത് വാർത്തയായിരുന്നു. രാഹുൽ ഗാന്ധി വിസമ്മതിച്ചതിനെ തുടർന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലാണ് കത്തിൽ ഒപ്പിട്ടിരുന്നത്. ഈ സാഹചര്യത്തിൽ പുതിയ ഛത്തീസ്ഗഡ് അധ്യക്ഷനെ കോൺഗ്രസ് അധ്യക്ഷൻ നിയമിച്ചുവെന്ന എഐസിസി ഉത്തരവ് കോൺഗ്രസ് നേതൃത്വത്തിനും പ്രതീക്ഷ നൽകുന്നുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ പല ഉത്തരവുകളിലും കോൺഗ്രസ് അധ്യക്ഷന് പകരം എഐസിസി എന്ന് മാത്രമാണ് ചേർത്തിരുന്നത്.

ഹരിയാനയിൽ

ഹരിയാനയിൽ

എന്നാൽ കഴിഞ്ഞ ദിവസം ഹരിയാനയിൽ നിയമസഭാ തിരഞ്ഞെടുപ്പ് അവലോകനത്തിനായി രാഹുൽ ഗാന്ധി വിളിച്ച് ചേർത്ത യോഗത്തിൽ കോൺഗ്രസ് അധ്യക്ഷൻ അശോക് തൻവാറിനെ മാറ്റണമെന്ന് ഭൂപിന്ദർ സിംഗ് ഹൂഡ ഉൾപ്പെടെയുള്ള നേതാക്കൾ ആവശ്യം ഉന്നയിച്ചിരുന്നു. എന്നാൽ ഞാൻ അധ്യക്ഷ പദവിയിൽ നിന്നും രാജി വയ്ക്കാനൊരുങ്ങുന്ന സാഹചര്യത്തിൽ സംസ്ഥാന അധ്യക്ഷൻമാരുടെ കാര്യത്തിൽ തീരുമാനം എടുക്കാനാവില്ലെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ നിലപാട്. ഇതിന് പിന്നാലെ ഛത്തീസ്ഗഡിൽ പുതിയ നിയമനം നടത്തിയത് പാർട്ടി കേന്ദ്രങ്ങളെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

 രാഹുലിന് പകരം

രാഹുലിന് പകരം

അതേ സമരം രാഹുൽ ഗാന്ധി രാജി തീരുമാനത്തിൽ ഉറച്ച് നിൽക്കുന്ന സാഹചര്യത്തിൽ അധ്യക്ഷ പദവിയിലേക്ക് പുതിയ ആളുകൾക്കായുള്ള ചർച്ചകളും സജീവമാണ്. അശോക് ഗെലോട്ട്, മുകുൾ വാസ്നിക്, മല്ലികാർജ്ജുൻ ഖാർഗെ തുടങ്ങിയവരുടെ പേരുകൾ സജീവമായി ഉയർന്ന് കേൾക്കുന്നുണ്ട്. ഇതിനിടെ കോൺഗ്രസിൽ കൂട്ട രാജി തുടരുകയാണ്. രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനത്ത് തുടർന്ന് പുതിയ നേതാക്കളെ സ്വതന്ത്ര്യമായി തിരഞ്ഞെടുക്കാൻ രാഹുലിന് അവസരം നൽകാനാണ് രാജിയെന്നാണ് നേതാക്കൾ പറയുന്നത്.

English summary
Rahul Gandhi appointed Mohan Markam as new congress chief in Chattisgargh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X