കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശശി തരൂരിന്റെ വഴിയേ രാഹുൽ ഗാന്ധിയും, കേരളത്തിലെ കോൺഗ്രസിന് വീണ്ടും തിരിച്ചടി!

Google Oneindia Malayalam News

ദില്ലി: കേരളത്തില്‍ പ്രവാസികളും അന്യസംസ്ഥാനത്ത് നിന്നുളളവരും മടങ്ങി വരാന്‍ തുടങ്ങിയതോടെ കൊവിഡ് കേസുകള്‍ ക്രമാതീതമായി ഉയരുകയാണ്. കേരളത്തിന്റെ ഇതുവരെയുളള കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ രാജ്യാന്തര ശ്രദ്ധ നേടിയിട്ടുളളതാണ്.

എന്നാല്‍ കേരള സര്‍ക്കാര്‍ കൊവിഡ് പ്രതിരോധത്തില്‍ പരാജയമാണ് എന്നാണ് പ്രതിപക്ഷമായ കോണ്‍ഗ്രസ് ആരോപിക്കുന്നത്. എന്നാല്‍ തിരുവനന്തപുരം എംപി ശശി തരൂരിന് ആ അഭിപ്രായമില്ല. മാത്രമല്ല കോണ്‍ഗ്രസ് നേതാക്കളുടെ അഭിപ്രായമല്ല അക്കാര്യത്തില്‍ പാര്‍ട്ടി മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും ഉളളത്.

തരൂരിന്റെ വഴിയേ രാഹുലും

തരൂരിന്റെ വഴിയേ രാഹുലും

കേരളത്തിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യമന്ത്രി കെകെ ശൈലജയെ അഭിനന്ദിച്ച് കൊണ്ടുളള ശശി തരൂരിന്റെ ട്വീറ്റ് കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയായി മാറിയിരുന്നു. സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് കടന്നാക്രമണം നടത്തുന്നതിനിടെയാണ് തരൂര്‍ വ്യത്യസ്ത നിലപാടുമായി മുന്നോട്ട് വന്നത്. ഇപ്പോള്‍ രാഹുല്‍ ഗാന്ധിയും കേരളത്തിന്റെ കൊവിഡ് പ്രതിരോധത്തെ അംഗീകരിച്ചിരിക്കുകയാണ്.

കേരളം മാതൃക

കേരളം മാതൃക

കേരളത്തിന്റെ ഈ വിജയം രാജ്യത്തെ മറ്റുളളവര്‍ക്ക് മാതൃക ആണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ആരോഗ്യരംഗത്ത് കേരളത്തിന് മികച്ച ചരിത്രവും പാരമ്പര്യവും ആണുളളതെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടി. വീഡിയോ കോണ്‍ഫറന്‍സിലൂടെ മാധ്യമങ്ങളെ കാണുകയായിരുന്നു രാഹുല്‍ ഗാന്ധി. മലയാളി മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ഉത്തരമായാണ് രാഹുല്‍ കേരളത്തെ കുറിച്ച് പറഞ്ഞത്.

വിജയം ജനങ്ങളുടേത്

വിജയം ജനങ്ങളുടേത്

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ സംസ്ഥാനത്തിന്റെ വിജയം ഇവിടുത്തെ ജനങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്. യുഡിഎഫ് ഭരിച്ചപ്പോഴും എല്‍ഡിഎഫ് ഭരിച്ചപ്പോഴും ആരോഗ്യ-വിദ്യാഭ്യാസ രംഗങ്ങളില്‍ മികച്ച രീതിയില്‍ വളരാന്‍ കേരളത്തിന് സാധിച്ചു. വര്‍ഷങ്ങളായി കേരളം ഈ രംഗങ്ങളില്‍ കൈവരിച്ചത് മികച്ച നേട്ടമാണെന്നും രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു.

പാക്കേജ് അപര്യാപ്തം

പാക്കേജ് അപര്യാപ്തം

അടിസ്ഥാന കാര്യങ്ങളില്‍ പോലും കേരളത്തിലെ ജനങ്ങള്‍ ചെലുത്തുന്ന ജാഗ്രതയാണ് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിജയിക്കാനുളള കാരണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിനേയും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. നിലവിലെ പാക്കേജ് അപര്യാപ്തമാണ് എന്നാണ് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തുന്നത്.

പണം എത്തിക്കണം

പണം എത്തിക്കണം

ഇന്നത്തെ സാഹചര്യത്തില്‍ ചെയ്യേണ്ടത് സാധാരണക്കാരുടെ അക്കൗണ്ടുകളിലേക്ക് പണം എത്തിക്കുക എന്നതാണ്. കര്‍ഷകരും കുടിയേറ്റ തൊഴിലാളികളും അടക്കമുളളവരിലേക്ക് പണം എത്തണം. അതിലൂടെ മാത്രമേ സാമ്പത്തിക രംഗത്ത് ചലനമുണ്ടാക്കാന്‍ സാധിക്കുകയുളളൂ. അല്ലെങ്കില്‍ സാമ്പത്തിക രംഗത്ത് വന്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നും രാഹുല്‍ പറഞ്ഞു.

English summary
Rahul Gandhi appreciates Kerala Model in Covid fight
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X