കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധി അറസ്റ്റില്‍, ലാത്തിയടി, നിലത്ത് വീണു... യുപിയില്‍ നാടകീയ രംഗങ്ങള്‍, വന്‍ പ്രതിഷേധം

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍ പ്രദേശ് പോലീസ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തു. ഹത്രാസില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാനെത്തിയ വേളയിലാണ് സംഭവം. നിരോധനാജ്ഞ പ്രഖ്യാപിച്ച പോലീസ് നടപടി ലംഘിച്ചാണ് രാഹുലും പ്രിയങ്കയും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഹത്രാസിലേക്ക് പുറപ്പെട്ടത്. വഴിയില്‍ പോലീസ് തടഞ്ഞു.

Recommended Video

cmsvideo
രാഹുലിനെയും പ്രിയങ്കയെയും അറസ്റ്റ് ചെയ്തു,ഞെട്ടിക്കുന്ന നീക്കങ്ങള്‍| Oneindia Malayalam

തുടര്‍ന്ന് രാഹുലും സംഘവും കാല്‍നടയായി യാത്ര തുടങ്ങി. ഇതിനിടെ വീണ്ടും പോലീസ് തടയുകയും പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തി വീശുകയും ചെയ്തു. രാഹുല്‍ ഗാന്ധിക്കും പോലീസ് അടിയേറ്റു എന്നാണ് വാര്‍ത്തകള്‍. ഉന്തും തള്ളിനുമിടയില്‍ അദ്ദേഹം നിലത്ത വീണു. പിന്നീട് പ്രവര്‍ത്തകരും പോലീസും എഴുന്നേല്‍പ്പിക്കുകയായിരുന്നു. ശേഷമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് അറസ്റ്റ് ചെയ്തുവെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു...

നിലത്ത് തള്ളിയിട്ടു

നിലത്ത് തള്ളിയിട്ടു

താന്‍ എന്ത് പ്രകോപനമാണ് സൃഷ്ടിച്ചതെന്ന് രാഹുല്‍ ഗാന്ധി പോലീസിനോട് ചോദിച്ചു. നിലത്ത് തള്ളിയിടുകയും ലാത്തി ചാര്‍ജ് ചെയ്യുകയുമുണ്ടായി. ദില്ലി-യുപി ഹൈവേയിലൂടെ കാല്‍നടയായി ഹത്രാസിലെ കുടുംബത്തെ കാണാന്‍ പുറപ്പെട്ട രാഹുലിനെയും പ്രിയങ്കയെയും പോലീസ് തടഞ്ഞിരുന്നു.

 റോഡില്‍ കുത്തിയിരുന്നു

റോഡില്‍ കുത്തിയിരുന്നു

ഉത്തര്‍ പ്രദേശ് പോലീസ് യാത്ര തടഞ്ഞതിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും റോഡില്‍ ഇരിക്കുകയായിരുന്നു. ഇതോടെ പ്രവര്‍ത്തകരും റോഡിലിരുന്നു. പിന്നീടുള്ള പിടിവലിയിലാണ് പോലീസ് ഇദ്ദേഹത്തെ തള്ളിയതും നിലത്തുവീണതും. പോലീസ് എന്നെ ലാത്തി കൊണ്ട് അടിച്ചുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

മോദിക്ക് മാത്രമേ പറ്റുകയുള്ളൂ

മോദിക്ക് മാത്രമേ പറ്റുകയുള്ളൂ

പോലീസ് എന്നെ തള്ളി നിലത്തിട്ടു. ഈ രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മാത്രമേ നടക്കാന്‍ പറ്റുകയുള്ളൂ എന്ന് രാഹുല്‍ ഗാന്ധി പോലീസിനോട് ചോദിച്ചു. സാധാരണക്കാരന് ഇതുവഴി നടക്കേണ്ടേ. ഞങ്ങളുടെ വാഹനം നിങ്ങള്‍ തടഞ്ഞു. അതുകൊണ്ടാണ് നടന്നുപോകാന്‍ തീരുമാനിച്ചത്- രാഹുല്‍ ഗാന്ധി പറഞ്ഞു.

സംഭവം ഇവിടെ

സംഭവം ഇവിടെ

ഗ്രേറ്റര്‍ നോയിഡയിലാണ് ഈ സംഭവങ്ങളെല്ലാം നടന്നത്. യുപിയുടെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയാണ് പ്രിയങ്ക ഗാന്ധി. പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ഹത്രാസിലെ പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ അവര്‍ തീരുമാനിച്ചു. ഒപ്പം രാഹുല്‍ ഗാന്ധിയും പുറപ്പെട്ടു. ഈ യാത്രക്കിടെയാണ് അനിഷ്ട സംഭവങ്ങള്‍.

തടഞ്ഞതിന് കാരണം

തടഞ്ഞതിന് കാരണം

ദില്ലിയില്‍ നിന്ന് പുറപ്പെട്ട രാഹുല്‍ ഗാന്ധിയുടെ വാഹന വ്യൂഹത്തെ യുപിയിലേക്ക് കടന്നു അധികം വൈകാതെ പാരി ചൗക്കില്‍ വച്ച് പോലീസ് തടയുകയായിരുന്നു. രാഹുല്‍ ഗാന്ധിയെയും സംഘത്തെയും തടഞ്ഞിരിക്കുകയാണ്. പകര്‍ച്ച വ്യാധി നിയമം ലംഘിച്ചതിനാണ് തടഞ്ഞത്. മുന്നോട്ട് പോകാന്‍ അനുവദിക്കില്ല- നോയിഡ എഡിസിപി രണ്‍വിജയ് സിങ് പറഞ്ഞു.

അറസ്റ്റ് രേഖപ്പെടുത്തിയ വകുപ്പ്

അറസ്റ്റ് രേഖപ്പെടുത്തിയ വകുപ്പ്

ഐപിസി 188 പ്രകാരം നിരോധനാജ്ഞ ലംഘിച്ചതിനാണ് രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് പിന്നീട് അറിയിച്ചു. ദില്ലി-യുപി യമനുഎക്‌സ്പ്രസ് വേയില്‍ വച്ചാണ് രാഹുല്‍ ഗാന്ധിയുടെ വാഹന വ്യൂഹം പോലീസ് തടഞ്ഞത്. തുടര്‍ന്ന് അദ്ദേഹം നടന്നുപോകാന്‍ തീരുമാനിച്ചു. തനിച്ച് നടന്നുപോകുന്നത് ഏത് നിയമത്തിന്റെ ലംഘനമാണ് എന്ന് രാഹുല്‍ ചോദിച്ചു.

പിടിവലി നടന്നു

പിടിവലി നടന്നു

പിന്നീടാണ് രാഹുല്‍ ഗാന്ധിയും പോലീസും തമ്മില്‍ പിടിവലിയുണ്ടായത്. രാഹുലിനെ എന്തുവന്നാലും തടയുമെന്ന് പോലീസ് അറിയിച്ചു. യാത്ര തുടരുമെന്ന് രാഹുലും പറഞ്ഞു. താന്‍ തനിച്ച് നടന്നുപോകുകയാണ്. എന്തിനാണ് നിങ്ങള്‍ തടയുന്നത്. അറസ്റ്റ് ചെയ്യുന്നത് ഏത് നിമയം ലംഘിച്ചതിന്റെ പേരിലാണ്- രാഹുല്‍ ഗാന്ധി പോലീസിനോട് ഉറക്കെ ചോദിച്ചു.

ഇതാണ് ആ സംഭവം

ഇതാണ് ആ സംഭവം

ഈ സംഭവങ്ങളിലേക്കും രാജ്യവ്യാപക പ്രതിഷേധത്തിലേക്കും നയിച്ചത് യുപിയിലെ ഹത്രാസില്‍ നടന്ന ക്രൂര പീഡനമാണ്. മേല്‍ജാതിക്കാരുടെ ക്രൂര പീഡനത്തിന് ഇരയായി ദളിത് യുവതി കൊല്ലപ്പെടുകയായിരുന്നു. ഒരാഴ്ച മുമ്പാണ് പീഡനം നടന്നത്. പുല്ല് വെട്ടാന്‍ പോയ പെണ്‍കുട്ടിയെ നാല് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചുവെന്നാണ് പരാതി.

മേല്‍ജാതിക്കാരുടെ ക്രൂരത

മേല്‍ജാതിക്കാരുടെ ക്രൂരത

ഹത്രാസിലെ ദളിത് പെണ്‍കുട്ടിയെ വളരെ ക്രൂരമായിട്ടാണ് നാല് മേല്‍ജാതിക്കാരായ യുവാക്കള്‍ കൊലപ്പെടുത്തിയത്. കൂട്ടബലാല്‍സംഗം ചെയ്ത ശേഷം നട്ടെല്ല് പൊട്ടിക്കുകയും കഴുത്ത് ഒടിക്കുകയും നാവ് അരിഞ്ഞെടുക്കുകയും ചെയ്തു. കുടുംബം പ്രതിഷേധവുമായി രംഗത്തെത്തിയതോടെ കുടുംബത്തിന്റെ സമ്മതമില്ലാതെ യുപി പോലീസ് മൃതദേഹം പുലര്‍ച്ചെ ദഹിപ്പിക്കുകയും ചെയ്തു. എന്നാല്‍ പീഡനം നടന്നിട്ടില്ലെന്ന് യുപി പോലീസ് പറയുന്നു.

നിരോധനാജ്ഞ

നിരോധനാജ്ഞ

സംഭവത്തിന് ശേഷം ജില്ലാ ആശുപത്രിയിലും അവിടെ നിന്ന് ദില്ലിയിലെ സഫ്ദര്‍ജങ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. യുപിയില്‍ സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു എന്ന് പ്രിയങ്ക ഗാന്ധിയും മായാവതിയും ആരോപിച്ചു. പ്രിയങ്കയും രാഹുല്‍ ഗാന്ധിയും ഇന്ന് ഹത്രാസില്‍ എത്താനിരിക്കെയാണ് ജില്ലാ അതിര്‍ത്തി അടയ്ക്കാന്‍ കളക്ടര്‍ ഉത്തരവിട്ടത്. അഞ്ചില്‍ കൂടുതല്‍ പേര്‍ ഒത്തുകൂടരുതെന്നും നിര്‍ദേശിച്ചു.

തങ്ങള്‍ അവഗണിക്കപ്പെട്ടു

തങ്ങള്‍ അവഗണിക്കപ്പെട്ടു

പീഡനം നടന്ന ഉടനെ പോലീസില്‍ പരാതിപ്പെട്ടിരുന്നു കുടുംബം. പക്ഷേ പരിഗണിച്ചില്ല. ജില്ലാ ഭരണകൂടവും ഗൗനിച്ചില്ല. തങ്ങള്‍ ദളിതുകളായത് കാരണമാണ് അവഗണിക്കപ്പെട്ടതെന്ന് പെണ്‍കുട്ടിയുടെ കുടുംബം പറയുന്നു. പ്രതിഷേധത്തിന് മുന്നില്‍ നില്‍ക്കു ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ യുപി പോലീസ് തടവിലാക്കി. സഹാറന്‍പൂര്‍ ജില്ലയില്‍ തന്നെ വീട്ടുതടങ്കലിലാക്കിയിരിക്കുകയാണെന്ന് ആസാദ് അറിയിച്ചു.

English summary
Rahul Gandhi arrested by Uttar Pradesh Police On way to meet Hathras Family
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X