Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസ് അധ്യക്ഷനായുള്ള രാഹുല്‍ ഗാന്ധിയുടെ വരവോടെ കളിമാറുമെന്ന് സിദ്ധു

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് ദേശീയാധ്യക്ഷനാകുന്നതോടെ കളിമാറുമെന്ന് മുന്‍ ക്രിക്കറ്റ് താരവും കോണ്‍ഗ്രസ് നേതാവുമായ നവജ്യോത് സിങ് സിദ്ധു.

ദില്ലി: രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് ദേശീയാധ്യക്ഷനാകുന്നതോടെ കളിമാറുമെന്ന് മുന്‍ ക്രിക്കറ്റ് താരവും കോണ്‍ഗ്രസ് നേതാവുമായ നവജ്യോത് സിങ് സിദ്ധു. രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് അധ്യക്ഷനാക്കിയാല്‍ കോണ്‍ഗ്രസ് രാജ്യത്തുനിന്നും അപ്രത്യക്ഷമാകുമെന്ന ബിജെപി ഹരിയാണ അധ്യക്ഷന്റെ പരിഹാസത്തോട് പ്രതികരിക്കുകയായിരുന്നു സിദ്ധു.

ഉന്നിന് അമേരിക്ക കൊടുത്തത് എട്ടിന്റെ പണി; നഷ്ടം 23 ദശലക്ഷം ഡോളര്‍, സംഭവിച്ചതെന്ത്?
രാഹുല്‍ ഗാന്ധിക്കോ സോണിയാ ഗാന്ധിക്കോ പ്രധാനമന്ത്രിയാകാന്‍ കഴിയും. ഇത് അവരുടെ കഴിവിനെയാണ് കാണിക്കുന്നത്. പത്തുവര്‍ഷത്തെ സോണിയയുടെ അധ്യക്ഷ പദവി കോണ്‍ഗ്രസിന് വളര്‍ച്ച നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ പാര്‍ട്ടി പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ രാഹുല്‍ ഗാന്ധിക്ക് പാര്‍ട്ടിയെ നയിക്കാനാകുമെന്നും സിദ്ധു വ്യക്തമാക്കി.

rahulgandhi

മാധ്യമങ്ങള്‍ എല്ലാ കാര്യങ്ങളും ചോര്‍ത്തുന്നുണ്ട്. എന്നാല്‍, രാഹുലും പ്രിയങ്കയുമായി പത്തുതവണയെങ്കിലും താന്‍ കൂടിക്കാഴ്ച നടത്തിയുണ്ടാകും. ഒരു വാക്കുപോലും ചോര്‍ന്നു പോയിട്ടില്ല. ഇത്തരം വിശ്വസ്തരായ നേതാക്കളാണ് നാടിന് ആവശ്യം. കോണ്‍ഗ്രസ് പ്രസിഡന്റ് പദവിയിലേക്ക് രാഹുലിനേക്കാള്‍ ചേര്‍ന്ന മറ്റൊരാളില്ലെന്നും ഹരിയാണ മന്ത്രികൂടിയായ സിദ്ധു പറഞ്ഞു. കഴിഞ്ഞദിവസമാണ് രാഹുലിനെ അധ്യക്ഷനാക്കാന്‍ തീരുമാനിച്ചതായി സോണിയാ ഗാന്ധി അറിയിച്ചത്.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+