രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക്; പ്രഖ്യാപനവുമായി സോണിയാ ഗാന്ധി
ദില്ലി: രാഹുല്‍ ഗാന്ധി ഉടന്‍ കോണ്‍ഗ്രസ് അധ്യക്ഷനാകുമെന്ന് ഇപ്പോഴത്തെ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷയും രാഹുലിന്റെ മാതാവുമായ സോണിയാ ഗാന്ധി. മുന്‍രാഷ്ട്രപതി പ്രണബ് മുഖര്‍ജി രചിച്ച പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ പങ്കെടുക്കവെയാണ് സോണിയ ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. രാഹുല്‍ അധ്യക്ഷനാകുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
കാലങ്ങളായി രാഹുല്‍ ഗാന്ധി എന്ന് പാര്‍ട്ടി അധ്യക്ഷനാവുമെന്ന് മാധ്യമങ്ങള്‍ എന്നോട് ചോദിക്കുന്നു. ഉടന്‍ തന്നെ അത് സംഭവിക്കുന്നതോടെ ചോദ്യത്തിന് അവസാനമാകുമെന്നും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു. എഐസിസി പുനസംഘടന പൂര്‍ത്തിയായാല്‍ ഉടന്‍ രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനമേറ്റെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

അടുത്തിടെ രാഹുല്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനമേറ്റെടുക്കണമെന്നാവശ്യപ്പെട്ട് പാര്‍ട്ടിയുടെ ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഡല്‍ഹി ഘടകങ്ങള്‍ പ്രമേയം പാസ്സാക്കിയിരുന്നു. രാഹുല്‍ ഗാന്ധിയെ അധ്യക്ഷനാക്കണമെന്നു പ്രവര്‍ത്തക സമിതിയും പ്രമേയം പാസാക്കിയിരുന്നു. ഒക്ടോബര്‍ 25 നകം കോണ്‍ഗ്രസിന് പുതിയ അധ്യക്ഷന്‍ വരുമെന്നാണ് സൂചന.
സോണിയ സ്ഥാനമൊഴിയുന്നതോടെ പുതിയ അധ്യക്ഷന്റെ നേതൃത്തില്‍ കോണ്‍ഗ്രസ് ദേശീയതലത്തില്‍ ശക്തിപ്രാപിക്കുമെന്നാണ് പ്രവര്‍ത്തകരുടെ പ്രതീക്ഷ. പാര്‍ട്ടി കടുത്ത പ്രതിസന്ധി നേരിടുമ്പോഴാണ് രാഹുല്‍ അധ്യക്ഷ പദവിയിലേക്ക് വരുന്നത്.












Click it and Unblock the Notifications