കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി തിരിച്ചടി നേരിടും; യുപിഎ അധികാരത്തില്‍ എത്തും, രാഹുല്‍ പ്രധാനമന്ത്രിയാവും, സര്‍വ്വേ ഫലം

Google Oneindia Malayalam News

കേന്ദ്രത്തില്‍ യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ എത്തുമെന്നും രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാവുമെന്ന് മനോരമന്യൂസ്-കാര്‍വി സര്‍വ്വെ റിപ്പോര്‍ട്ട്. ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നണി അധികാരത്തില്‍ തുടരുമെന്ന് 13 ശതമാനം പേര്‍ അഭിപ്രായപ്പെട്ടപ്പോള്‍ യുഎപിഎ അധികാരത്തില്‍ എത്തുമന്നാണ് സര്‍വ്വേയില്‍ പങ്കെടുത്ത 58 ശതമാനം പേരും അഭിപ്രയാപ്പെടുന്നു.

<strong> പതിനായിരങ്ങള്‍ ഇരമ്പിയെത്തി; ബാരിക്കേഡുകള്‍ തകര്‍ന്നു, വയനാടിനെ ഇളക്കി മറിച്ച് രാഹുലും പ്രിയങ്കയും</strong> പതിനായിരങ്ങള്‍ ഇരമ്പിയെത്തി; ബാരിക്കേഡുകള്‍ തകര്‍ന്നു, വയനാടിനെ ഇളക്കി മറിച്ച് രാഹുലും പ്രിയങ്കയും

തിരഞ്ഞെടുപ്പ് കഴിയുന്നതോടെ കേന്ദ്രത്തില്‍ മൂന്നാംമുന്നണി അധികാരം പിടിക്കുമെന്ന് അഭിപ്രായപ്പെടുന്നത് 18 ശതമാനം പേരാണ്. അടുത്ത പ്രധാനമന്ത്രി ആരാകും എന്ന ചോദ്യത്തിന് 38 ശതമാനും പേരും ഉത്തരം നല്‍കിയത് രാഹുല്‍ ഗാന്ധി എന്നായിരുന്നു. മോദി പ്രധാനമന്ത്രിയായി തുടരുമെന്ന് അഭിപ്രായപ്പെട്ടത് 11 ശതമാനം പേരാണ്.

മുൻതൂക്കം

മുൻതൂക്കം

പിണറായി വിജയന്‍, മന്‍മോഹന്‍ സിങ്, പിണറായി വിജയന്‍ എന്നിവര്‍ പ്രധാനമന്ത്രിയാവണമെന്ന് 8 ശതമാനം പേര്‍ ആവശ്യപ്പെട്ടു. ഇതോടൊപ്പം ഇന്നലെ പുറുത്തുവിട്ട പത്ത് മണ്ഡലങ്ങളിൽ കാസര്‍കോഡും, കണ്ണൂരുമടങ്ങുന്ന ഏഴിലും യുഡിഎഫിനാണ് മുൻതൂക്കം പ്രവചിക്കുന്നത്.

ഇടത് മേല്‍ക്കൈ

ഇടത് മേല്‍ക്കൈ

രണ്ടിടത്ത് ഇടത് മുന്നണി മേൽക്കൈ നേടുമെന്ന് സർവ്വേ പ്രവചിക്കുന്നു. ആലപ്പുഴയിലും ആറ്റിങ്ങലിലുമാണ് ഇടതുമുന്നണി മുന്‍തൂക്കം പ്രവചിക്കുന്നത്. ചാലക്കുടിയിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്നാണ് സർവ്വേ വിലയിരുത്തുന്നത്.

മുഖ്യവിഷയം ശബരിമലയല്ല

മുഖ്യവിഷയം ശബരിമലയല്ല

തിരഞ്ഞെടുപ്പിലെ മുഖ്യവിഷയം വിലക്കയറ്റമാണെന്നും സര്‍വ്വേയില്‍ പങ്കെടുത്തു ഭൂരിപക്ഷം പേരും അഭിപ്രായപ്പെടുന്നു. ശബരിമല തിരഞ്ഞെടുപ്പ് പ്രചരണ വിഷയമാവുമെന്ന് അഭിപ്രായപ്പെട്ടത് നാല് ശതമാനം പേര്‍ മാത്രമാണ്.

പുല്‍വാമ ഭീകരാക്രമണം

പുല്‍വാമ ഭീകരാക്രമണം

കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട് നിരോധനവും ജിഎസ്ടിയും പൂര്‍ണ്ണ പരാജയമായിരുന്നെന്നാണ് സര്‍വ്വേയിലെ മറ്റൊരു കണ്ടെത്തല്‍. പുല്‍വാമ ഭീകരാക്രമണം പ്രതിപക്ഷത്തിനാണ് സഹായകമായതെന്നും സര്‍വ്വെ ഫലം വ്യക്താമാക്കുന്നു.

എംപിമാരുടെ പ്രകടനം

എംപിമാരുടെ പ്രകടനം

കേരളത്തിലെ ​എംപിമാരുടെ പ്രകടനം ശരാശരി മാത്രമാണെന്നുള്ളതാണ് സര്‍വ്വേയിലെ മറ്റൊരു കണ്ടെത്തല്‍. 12 എംപിമാരുടെ പ്രകടനം ശരാശരിക്ക് മുകളിലാണ്. ജോസ് കെ മാണിയും എ സമ്പത്തുമാണ് പ്രകടനത്തില്‍ മുന്നില്‍

ആറ്റിങ്ങല്‍

ആറ്റിങ്ങല്‍

രണ്ടുഭാഗങ്ങളായി സംപ്രേക്ഷണം ചെയ്ത സര്‍വ്വേയില്‍ 10 മണ്ഡലങ്ങളുടെ ഫലവും ഇന്നലെ പുറത്തുവിട്ടു. ആറ്റിങ്ങല്‍ മണ്ഡലത്തില്‍ എല്‍ഡിഎഫിന് മുന്‍തൂക്കമെന്നാണ് സര്‍വേ പറയുന്നത്. എല്‍ഡിഎഫിന് 44%, യുഡിഎഫിന് 38%, എന്‍ഡിഎ 13% എന്നിങ്ങനെയാണ് വോട്ടു വിഹിതം...

ആലത്തൂരില്‍

ആലത്തൂരില്‍

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തോടെയും വിവാദങ്ങളിലൂടെയും ശ്രദ്ധാ കേന്ദ്രമായ ആലത്തൂരില്‍ ഇത്തവണ അട്ടിമറി സംഭവിക്കുമെന്നും സര്‍വ്വേ പറയുന്നു. 45 ശതമാനം വോട്ടുവിഹിതത്തോടെ മണ്ഡലത്തില്‍ വ്യക്തമായ മുന്‍തൂക്കമാണ് രമ്യ ഹരിദാസിന് ഉള്ളത്.

ആലപ്പുഴയില്‍

ആലപ്പുഴയില്‍

ആലപ്പുഴയില്‍ എഎ ആരിഫിനാണ് സര്‍വ്വെ മുന്‍തൂക്കം പ്രവചിക്കുന്നത്. 47 ശതമാനം വോട്ടുവിഹിതത്തോടെയാണ് മണ്ഡലത്തില്‍ എഎ ആരിഫ് മേല്‍ക്കൈ നേടുന്നത്. ഷാനിമോല്‍ ഉസ്മാണ് 44 ശതമാനം പിന്തുണയാണ് ഉള്ളത്.

ചാലക്കുടിയില്‍

ചാലക്കുടിയില്‍

ചാലക്കുടിയില്‍ കനത്ത മത്സരം നടക്കുമെന്നാണ് സര്‍വ്വെ അഭിപ്രായപ്പെടുന്നത്. വോട്ടുവിഹിതത്തില്‍ ഒരു ശതമാനത്തിന്‍റെ വ്യത്യാസമെ ഇവിടെ ഇരുമുന്നണികളും തമ്മിലുള്ളു. എല്‍ഡിഎഫ്39, യുഡിഎഫ് 40.

കേരളത്തിലെ ലോക്സഭ മണ്ഡലങ്ങളെക്കുറിച്ച് അറിയേണ്ടതെല്ലാം

English summary
rahul gandhi as prime minister-survey report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X