കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഴിമതി കാര്യങ്ങള്‍ മോദിയോട് ചോദിക്കാന്‍ മാധ്യമങ്ങള്‍ ധൈര്യപ്പെടാത്തത് എന്തുകൊണ്ടെന്ന് രാഹുല്‍ ഗാന്ധി

  • By Desk
Google Oneindia Malayalam News

ദില്ലി: അഴിമതിയുമായി ബന്ധപ്പെട്ട ചോദ്യങ്ങല്‍ നിങ്ങള്‍ എന്തുകൊണ്ട് മോദിയോട് ചോദിക്കുന്നില്ലെന്ന് മാധ്യമ പ്രവര്‍ത്തകരോട് രാഹുല്‍ ഗാന്ധി. ഗുജറാത്ത് തിരഞ്ഞെടുപ്പ് പരിപാടിക്കിടെ ഓള്‍ ഇന്ത്യ ഓര്‍ഗനൈസ്ഡ് വര്‍ക്കേഴ്സ് കോണ്‍ഗ്രസ്സിന്റെ രൂപീകരണ യോഗത്തില്‍ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുല്‍.

മോദിക്ക് ഡിജിറ്റൽ ഇന്ത്യ, പിണറായിക്ക് ഡിജിറ്റൽ കേരളം.. ആഗോള ഐടി ഭീമന്മാരെ സംസ്ഥാനത്തെത്തിക്കുന്നുമോദിക്ക് ഡിജിറ്റൽ ഇന്ത്യ, പിണറായിക്ക് ഡിജിറ്റൽ കേരളം.. ആഗോള ഐടി ഭീമന്മാരെ സംസ്ഥാനത്തെത്തിക്കുന്നു

എന്നോട് ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ഞാന്‍ മറുപടി നല്‍ക്കുന്നുണ്ടല്ലോ. മോദിയോടും അഴിമതി വിഷയങ്ങളെക്കുറിച്ച് ചോദ്യങ്ങല്‍ ചോദിക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ ധൈര്യം കാണിക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

rg

റിലയന്‍സ് ഗ്രൂപ്പിനെ സംരക്ഷിക്കുന്ന നിലപാടാണ് മോദി സ്വീകരിക്കുന്നത്. ഒരു ബിസിനസ്സുകാരന് ലാഭമുണ്ടാക്കാന്‍ വേണ്ടി കരാറുകള്‍ പോലും മാറ്റി വെയ്ക്കുന്ന നിലപാടാണ് മോദി സ്വീകരിക്കുന്നത് എന്നും രാഹുല്‍ കുറ്റപ്പെടുത്തി. ഫ്രാന്‍സില്‍ നിന്നും 36 വിമാനങ്ങള്‍ വാങ്ങാനുള്ള 59,000കോടി രൂപയുടെ കരാറില്‍ ഇന്ത്യ ഒപ്പു വെച്ചത് 2016 സെപ്തംബറിലായിരുന്നു.ഇതില്‍ പകുതിയോളം രൂപയുടെ കരാര്‍ ലഭിച്ചത് റിലയന്‍സ് ഗ്രൂപ്പിനായിരുന്നു.

ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെയാണ് അമിത്ഷായുടെ മകന്റെ സ്ഥാപനത്തിന് വിറ്റുവരവില്‍ വന്‍ വര്‍ധനനവുണ്ടായത്. അമിത് ഷായുടെ മകന്റെ അഴിമതികളെക്കുറിച്ച് പ്രാധാന മന്ത്രിയോട് എന്തുകൊണ്ട് മാധ്യമങ്ങള്‍ ചോദിക്കുന്നില്ല എന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. റാഫേല്‍ അഴിമതിയുമായി ബന്ധപ്പെട്ട് പ്രധാന മന്ത്രി നരേന്ദ്രമോദിയോട് എന്ത് കൊണ്ട് മാധ്യമങ്ങള്‍ ചോദ്യങ്ങള്‍ ചോദിക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

English summary
why medias are not asking questions about corruption to modi. asks rahul gandi to media in gujarat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X