കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധി ബംഗാളിലേക്ക്..... തൃണമൂലുമായി സഖ്യമില്ല.... ബിജെപിയെ വീഴ്ത്താന്‍ നീക്കങ്ങള്‍

Google Oneindia Malayalam News

ദില്ലി: മഹാസഖ്യത്തിന് തുരങ്കം വെച്ച് രാഹുല്‍ ഗാന്ധി. ബംഗാളില്‍ മമതാ ബാനര്‍ജി ഇടഞ്ഞ് നില്‍ക്കുന്ന സാഹചര്യത്തിലാണ് രാഹുലിന്റെ പുതിയ നീക്കം. ബംഗാളിനെ ലക്ഷ്യമിട്ട് പുതിയ തന്ത്രങ്ങളാണ് രാഹുല്‍ ഒരുക്കുന്നത്. ടെക്‌നിക്കല്‍ ടീം നല്‍കിയ നിര്‍ദേശ പ്രകാരം ബംഗാളില്‍ ബൂത്ത് തല പ്രവര്‍ത്തനം ആരംഭിക്കാനാണ് രാഹുലിന്റെ നിര്‍ദേശം. ഇത്തരമൊരു നീക്കത്തിനാണ് ഉത്തര്‍പ്രദേശിലും രാഹുല്‍ ലക്ഷ്യമിടുന്നത്.

കോണ്‍ഗ്രസിന് ജനങ്ങളിലുള്ള വിശ്വാസം തിരിച്ചുപിടിക്കാന്‍ സാധിച്ചിട്ടുണ്ടെന്നാണ് ബൂത്ത് തല റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം ഏതെങ്കിലും പാര്‍ട്ടിയുമായി തിരഞ്ഞെടുപ്പിന് ശേഷം സഖ്യമുണ്ടാക്കാമെന്നാണ് രാഹുല്‍ സൂചിപ്പിക്കുന്നത്. ഇപ്പോള്‍ കൂടെയുള്ളവരെ ഒപ്പം തന്നെ നിര്‍ത്താനും തീരുമാനമായിട്ടുണ്ട്. മമതാ ബാനര്‍ജി കോണ്‍ഗ്രസിനെ ഇതുവരെ അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല. അതാണ് രാഹുലിനെ ചൊടിപ്പിച്ചത്.

രാഹുലിന്റെ നിര്‍ദേശം

രാഹുലിന്റെ നിര്‍ദേശം

ബംഗാള്‍ കോണ്‍ഗ്രസിനോട് ഒറ്റയ്ക്ക് മത്സരിക്കാനാണ് രാഹുല്‍ ഗാന്ധി നിര്‍ദേശിച്ചിരിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസിനെയും ബിജെപിയും നേരിടാന്‍ പ്രത്യേക പദ്ധതികള്‍ തയ്യാറാക്കാനാണ് രാഹുലിന്റെ തീരുമാനം. മമതയുമായി ചേരുന്നതിനോട് ബംഗാള്‍ ഘടകത്തിന് ഒട്ടും യോജിപ്പില്ല. രാഹുലിനെ മമതയ്ക്ക് വലിയ താല്‍പര്യവുമില്ല. ഈ കാരണങ്ങള്‍ കൊണ്ട് ബംഗാളില്‍ മഹാസഖ്യം വേണ്ടെന്നാണ് കോണ്‍ഗ്രസ് തീരുമാനം.

സ്റ്റാലിന്റെ പ്രസ്താവന

സ്റ്റാലിന്റെ പ്രസ്താവന

പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിയായിരിക്കുമെന്ന ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്റെ പ്രസ്താവനയാണ് ഇപ്പോഴത്തെ പ്രശ്‌നത്തിലേക്ക് നയിച്ചിരിക്കുന്നത്. രാഹുലിനെ പ്രധാനമന്ത്രിയായി തീരുമാനിച്ചിട്ടില്ലെന്ന് മമത പറഞ്ഞിരുന്നു. ഇതിന് പുറമേ മൂന്ന് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് വിജയത്തില്‍ രാഹുലിനെ മമത അഭിനന്ദിക്കാത്തതും കോണ്‍ഗ്രസുമായി അകലുന്നതിന് ഇടയാക്കിയിരിക്കുകയാണ്. മമത ബിജെപിയെ സഹായിക്കുന്നുവെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.

ബിജെപിയുടെ രഥയാത്ര

ബിജെപിയുടെ രഥയാത്ര

ബംഗാളില്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ രഥയാത്ര നടത്തുന്നുണ്ട്. ഇതിനെ എതിര്‍ക്കാന്‍ കോണ്‍ഗ്രസിനെ ഒപ്പം കൂട്ടാന്‍ പോലും മമത തയ്യാറായിരുന്നില്ല. സംസ്ഥാനത്ത് മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്രമില്ല എന്നതും യാഥാര്‍ത്ഥ്യമാണ്. തൃണമൂലുമായി ഒരു തരത്തിലും സഖ്യം വേണ്ടെന്ന നിലപാടാണ് ഉള്ളത്. ബിജെപിയുടെ രഥയാത്രയ്ക്ക് മമത മൗനാനുവാദം നല്‍കുന്നുവെന്ന് കോണ്‍ഗ്രസ് അടക്കമുള്ളവര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. മമത തന്റെ രാഷ്ട്രീയ നേട്ടത്തിനായി ഇവിടെ മറ്റുള്ളവരെ ഒഴിവാക്കുന്നുവെന്നും രാഹുല്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

അമിത് ഷാ ലക്ഷ്യം

അമിത് ഷാ ലക്ഷ്യം

അമിത് ഷായെ വീഴ്ത്താനാണ് രാഹുല്‍ സഖ്യം വേണ്ടെന്ന് തീരുമാനിച്ചത്. ബിജെപി ഇത്തവണ ബംഗാളില്‍ നിന്ന് ലക്ഷ്യമിടുന്നത് 22 സീറ്റാണ്. ആകെയുള്ള സീറ്റ് 42 ആണ്. കടുത്ത വിഭാഗീയത ഉണ്ടാക്കിയാണ് ഈ നേട്ടം ബിജെപി ലക്ഷ്യമിടുന്നത്. ബിജെപി ഹിന്ദു വോട്ടുകള്‍ ലക്ഷ്യമിടുമ്പോള്‍ മുസ്ലീം വോട്ടുകളാണ് രാഹുല്‍ ലക്ഷ്യമിടുന്നത്. ബംഗാളില്‍ മുസ്ലീം ജനസംഖ്യയാണ് വോട്ട് ബാങ്കിന്റെ പ്രധാന ഭാഗം. 15 സീറ്റുകള്‍ മുസ്ലീം വിഭാഗത്തിലൂടെ ലഭിക്കുമെന്നാണ് കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നത്.

രാഹുലിന്റെ മെഗാറാലി

രാഹുലിന്റെ മെഗാറാലി

ബിജെപിയെയും തൃണമൂലിനെയും ഞെട്ടിക്കാനാണ് രാഹുലിന്റെ അടുത്ത നീക്കം.വമ്പന്‍ റാലികള്‍ സംസ്ഥാനത്ത് നടത്താനാണ് ശ്രമം. ഫെബ്രുവരിയില്‍ വമ്പന്‍ റാലികളില്‍ രാഹുല്‍ പങ്കെടുക്കുമെന്ന് ഉറപ്പാണ്. സംസ്ഥാനത്ത് വമ്പന്‍ പ്രചാരണം തന്നെ രാഹുല്‍ നടത്തുമെന്ന് അറിയിച്ചിരിക്കുകയാണ്. അതേസമയം മമതയ്‌ക്കെതിരെ വിമര്‍ശനം കുറയ്ക്കാന്‍ അദ്ദേഹം തയ്യാറായേക്കും. ബിജെപിയാണ് പ്രധാന ലക്ഷ്യം. അതേസമയം തൃണമൂലിന്റെ അക്രമ രാഷ്ട്രീയം പ്രചാരണത്തിന്റെ ഭാഗമാകും. ബംഗാള്‍ കോണ്‍ഗ്രസ് ഘടകം പ്രസിഡന്റ് സോമന്‍ മിത്ര ദില്ലിയിലെത്തി രാഹുലിനെ കണ്ട് ഇക്കാര്യം ഉറപ്പിച്ചിട്ടുണ്ട്.

രാഹുലിനെ വീഴ്ത്താനുള്ള നീക്കം

രാഹുലിനെ വീഴ്ത്താനുള്ള നീക്കം

മമതാ ബാനര്‍ജി രാഹുലിനെ വീഴ്ത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് ബംഗാള്‍ ഘടകത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. മൂന്ന് സംസ്ഥാനങ്ങളിലെ വിജയത്തില്‍ രാഹുലിന് ക്രെഡിറ്റ് നല്‍കാതിരിക്കാന്‍ മമതയുടെ ശ്രമം. മഹാസഖ്യത്തില്‍ നിന്ന് വിട്ട് മൂന്നാം മുന്നണിയുണ്ടാക്കാനും അവര്‍ ശ്രമിക്കുന്നുണ്ട്. ജനുവരിയില്‍ നടക്കുന്ന പ്രതിപക്ഷ റാലിയില്‍ മമതയ്‌ക്കൊപ്പം രാഹുലും സോണിയാ ഗാന്ധിയും വേദി പങ്കിടരുതെന്നും ബംഗാള്‍ ഘടകം നിര്‍ദേശിക്കുന്നു. സംസ്ഥാനത്തിന്റെ മതേതരത്വം കാത്ത് സൂക്ഷിക്കാന്‍ പോരാടണമെന്നാണ് രാഹുല്‍ നേതാക്കളോട് നിര്‍ദേശിച്ചത്.

ടെക്‌നിക്കല്‍ ടീമിന്റെ റിപ്പോര്‍ട്ട്

ടെക്‌നിക്കല്‍ ടീമിന്റെ റിപ്പോര്‍ട്ട്

രാഹുല്‍ ഗാന്ധിയുടെ ടെക്‌നിക്കല്‍ ടീമിന്റെ റിപ്പോര്‍ട്ടില്‍ മുസ്ലീങ്ങള്‍ രാഹുല്‍ ഗാന്ധിയെ വിശ്വസിക്കുന്നതായിട്ടാണ് പറയുന്നത്. മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളില്‍ രാഹുല്‍ പ്രത്യേക റാലികള്‍ നടത്തണമെന്നാണ് നിര്‍ദേശം. ബംഗാളില്‍ മമതയെ ഒപ്പം കൂട്ടേണ്ടെന്നും നിര്‍ദേശിച്ചിട്ടുണ്ട്. അവിടെ പ്രവര്‍ത്തകരുടെ പൊതുവികാരവും ഇതിനെതിരാണ്. യുപിയിലും ഇത് തന്നെയാണ് സാഹചര്യം. ഹിന്ദുവോട്ട് ബാങ്കിനായി പ്രത്യേകം ശ്രമിച്ചാലും മുസ്ലീം വോട്ട് ബാങ്ക് നഷ്ടമാകില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ റാലികളുടെയും പ്രചാരണങ്ങളുടെയും എണ്ണം വര്‍ധിപ്പിക്കാനാണ് രാഹുലിന്റെ തീരുമാനം.

അമിത് ഷാ പ്രസംഗ രീതി മാറ്റുന്നു.... വിവാദങ്ങള്‍ ഒഴിവാക്കാന്‍ പ്രത്യേക ടീം എത്തുന്നു!!അമിത് ഷാ പ്രസംഗ രീതി മാറ്റുന്നു.... വിവാദങ്ങള്‍ ഒഴിവാക്കാന്‍ പ്രത്യേക ടീം എത്തുന്നു!!

രാഹുലിന് 2019ല്‍ എതിരാളികളില്ല..... സംസ്ഥാന തിരഞ്ഞെടുപ്പിലെ ഫലം ലോക്‌സഭയിലും ആവര്‍ത്തിക്കും!!രാഹുലിന് 2019ല്‍ എതിരാളികളില്ല..... സംസ്ഥാന തിരഞ്ഞെടുപ്പിലെ ഫലം ലോക്‌സഭയിലും ആവര്‍ത്തിക്കും!!

English summary
rahul gandhi asks bengal congress to fight alone in 2019
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X