കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃണമൂൽ,ആം ആദ്മി നീക്കത്തിൽ ആശങ്ക; ഗോവ പിടിക്കാൻ തന്ത്രം മെനഞ്ഞ് കോൺഗ്രസ്.. നിർദ്ദേശവുമായി രാഹുൽ ഗാന്ധി

Google Oneindia Malayalam News

പനാജി; അടുത്ത വർഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ കോൺഗ്രസ് പ്രതീക്ഷ പുലർത്തുന്ന ചുരുക്കം ചില സംസ്ഥാനങ്ങളിൽ ഒന്നാണ് ഗോവ. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ അധികാരം നഷ്ടമായെങ്കിലും സംസ്ഥാനത്ത് ശക്തമായ സ്വാധീനം ഇപ്പോഴും ഉണ്ടെന്നാണ് കോൺഗ്രസ് അവകാശപ്പെടുന്നത്. ഇത്തവണ കുറഞ്ഞത് 25 സീറ്റുകളെങ്കിലും നേടി അധികാരം പിടിക്കാമെന്നും കോൺഗ്രസ് പ്രതീക്ഷ പുലർത്തുന്നുണ്ട്.

എന്നാൽ ഗോവ പിടിക്കാൻ ആം ആദ്മിയും തൃണമൂൽ പാർട്ടിയും ശക്തമായി രംഗത്തിറങ്ങിയതോടെ കടുത്ത ആശങ്കയിലായിരിക്കുകയാണ് കോൺഗ്രസ്

1

2017 ൽ 17 സീറ്റ് നേടി കോൺഗ്രസായിരുന്നു സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷി. എന്നാല് 13 സീറ്റ് നേടിയ ബിജെപി പ്രാദേശിക പാർട്ടികളുമായി ചേർന്ന് അധികാരം പിടിക്കുകയായിരുന്നു. പിന്നീട് കോൺഗ്രസിൽ നിന്ന് 10 എംഎൽഎമാരെ മറുകണ്ടം ചാടി ഭരണം സുരക്ഷിതമാക്കുകയും ചെയ്തു. ഇത്തവണയും സംസ്ഥാനത്ത് ബിജെപി ഭരണ തുടർച്ച പ്രതീക്ഷിയ്ക്കുന്നുണ്ട്.

2

എന്നാൽ ഇത്തവണ പല കാരങ്ങൾ കൊണ്ടും സംസ്ഥാനത്ത് ബിജെപിക്ക് അനുകൂല സാഹചര്യമല്ലെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. കഴിഞ്ഞ തവണ ഭരണം പിടിക്കാൻ കൂട്ടുനിന്ന പ്രാദേശിക കക്ഷികളായ മഹാരാഷ്ട്രവാദി ഗോമന്ത് പാർട്ടിയും ഗോവ ഫോർവേഡ് പാർട്ടിയും ഇപ്പോൾ ബിജെപിക്കൊപ്പമില്ല. മാത്രമല്ല അന്തരിച്ച മുൻ മുഖ്യമന്ത്രി മനോഹർ പരീഖറിന്റെ അഭാവവും ബിജെപിക്ക് തിരിച്ചടിയാകുമെന്ന് കോൺഗ്രസ് കണക്ക് കൂട്ടുന്നു.

3

ഈ സാഹചര്യചര്യത്തിൽ ആഞ്ഞ് പിടിച്ചാൽ ഗോവ ഭരണം കൈപ്പിടിയിലാകുമെന്നായിരുന്നു കോൺഗ്രസ് പ്രതീക്ഷ പുലർത്തിയത്. എന്നാൽ ഗോവയിൽ സാന്നിധ്യം ഉറപ്പിക്കാനുള്ള തൃണമൂലിന്റേയും ആം ആദ്മിയുടേയും നീക്കങ്ങൾ കോൺഗ്രസ് ക്യാമ്പിൽ കടുത്ത ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനം പിടിക്കാൻ ശക്തമായ പ്രചരണം നയിക്കാൻ നേതാക്കളോട് നിർദ്ദേശിച്ചിരിക്കുകയാണ് രാഹുൽ ഗാന്ധി. കഴിഞ്ഞ ദിവസം ദില്ലയിൽ ചേർന്ന യോഗത്തിലാണ് രാഹുൽ നേതാക്കളോട് ഇക്കാര്യം ആവശ്യപ്പെട്ടത്.

4

സംസ്ഥാനത്തിന്റെ ചുമതലയുള്ള ദിനേഷ് ഗുണ്ടുറാവു, മുൻ കേന്ദ്രമന്ത്രിയും സംസ്ഥാനത്തിന്റെ തിരഞ്ഞെടുപ്പ് നിരീക്ഷകനുമായ പി ചിദംബരം, സംഘടന ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ, ജിപിസിസി പ്രസിഡന്റ് ഗിരീഷ് ചോഡങ്കറും കോൺഗ്രസ് ലെജിസ്ലേറ്റീവ് പാർട്ടി (സിഎൽപി) നേതാവ് ദിഗംബർ കാമത്തും യോഗത്തിൽ പങ്കെടുത്തിരുന്നു.

5

കോൺഗ്രസിന്റെ വിജയത്തിനായുള്ള ശക്തമായ പ്രവർത്തനങ്ങളും പ്രചരണങ്ങളും നടത്താനാണ് നേതൃത്വം നിർദ്ദേശം നൽകിയത്. സ്ഥാനാർത്ഥി നിർണയം ഉൾപ്പെടെയുള്ള ചർച്ചകളിലേക്ക് നേതൃത്വം ഉടൻ കടക്കുമെന്ന സൂചനയും നേതാക്കൾ നൽകി. അതേസമയം തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മറ്റ് പാർട്ടികളുമായി സഖ്യത്തിലെത്തുമോയെന്നത് സംബന്ധിച്ച് നേതൃത്വം ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. മുൻ എൻ ഡി എ സഖ്യകക്ഷിയായ ഗോവ ഫോർവേഡ് പാർട്ടി കോൺഗ്രസുമായി സഖ്യത്തിന് തയ്യാറാണെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും കോൺഗ്രസ് നേതൃത്വം മനസ് തുറന്നിട്ടില്ല.

ഇതെന്ത് സുന്ദരിയാ ഈ അന്ന... ചുവപ്പഴകിൽ അന്ന ബെൻ..വൈറലായി പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ

Recommended Video

cmsvideo
ഗോവയില്‍ വമ്പന്‍ വാഗ്ദാനങ്ങളുമായി കേജ്രിവാള്‍
6

അതിനിടയിൽ സംസ്ഥാനത്തെ എൻസിപി ഘടകവും കോൺഗ്രസുമായി സഖ്യം വേണമെന്ന ആവശ്യം ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. മഹാരാഷ്ട്രയില് ബിജെപിയെ പുറത്ത് നിർത്താൻ കോൺഗ്രസുമായി എൻസിപി സഖ്യത്തിലെത്തിയ മാതൃകയിൽ ഗോവയിലും സഖ്യം വേണമെന്നതാണ് പാർട്ടി സംസ്ഥാന ഘടകത്തിന്റെ ആവശ്യം. എൻസിപിയും കോൺഗ്രസും സഖ്യം ചേർന്നാൽ ശിവസേനയും സഖ്യത്തിന്റെ ഭാഗമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ശിവസേനയ്ക്കും എൻസിപിക്കും ഗോവയുടെ സിന്ധുദൂര്‍ഗ് ഉള്‍പ്പെടുന്ന വടക്കന്‍ മേഖലയില്‍ ശക്തമായ സ്വാധീനമുണ്ട്. നേരത്തേ ഈ മേഖലയിൽ ശിവസേനയ്ക്കും ജനപ്രതിനിധികൾ ഉണ്ടായിരുന്നു. അതേസമയം ബിജെപിയും കോൺഗ്രസിനേയും നേരിടാൻ മമതയും ആം ആദ്മി പാർട്ടിയും ഗോവയിൽ സഖ്യം രൂപീകരിക്കുമോയെ്ന്നും ഉറ്റുനോക്കപ്പെടുന്നുണ്ട്.

രാജസ്ഥാനിൽ തർക്ക പരിഹാരത്തിന് 3 സാധ്യകൾ..പൈലറ്റ് ക്യാമ്പിന് ചിരി..രാഹുൽ-പ്രിയങ്ക ടീം പദ്ധതി ഇങ്ങനെരാജസ്ഥാനിൽ തർക്ക പരിഹാരത്തിന് 3 സാധ്യകൾ..പൈലറ്റ് ക്യാമ്പിന് ചിരി..രാഹുൽ-പ്രിയങ്ക ടീം പദ്ധതി ഇങ്ങനെ

English summary
Rahul gandhi asks Congress leaders to start poll preparation in goa
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X