കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയുടെ ഗൂഡാലോചന വ്യക്തമായി; രാജസ്ഥാനിൽ ഗവർണർ നിയമസഭ വിളിക്കണമെന്ന് രാഹുൽ ഗാന്ധി

Google Oneindia Malayalam News

ജയ്പൂർ; രാജസ്ഥാൻ രാഷ്ട്രീയ സാഹചര്യത്തിൽ ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി. നിലവിലെ പ്രതിസന്ധിയിൽ ബിജെപിയുടെ ഗൂഡാലോചന വ്യക്തമായെന്ന് രാഹുൽ പറഞ്ഞു. അശോക് ഗെഹ്ലോട്ട് സർക്കാരിനെ താഴെയിറാൻ ബിജെപി ശ്രമിക്കുകയാണെന്ന് രാഹുൽ ആരോപിച്ചു.

നിയമവും ഭരണഘടനയും അനുസരിച്ചാണ് രാജ്യത്ത് ഭരണം നടക്കുന്നത്. ജനവിധി അടിസ്ഥാനമാക്കിയാണ് സർക്കാരുകൾ രൂപീകരിക്കുന്നത്. രാജസ്ഥാൻ സർക്കാരിനെ അട്ടിമറിക്കാനുള്ള ബിജെപിയുടെ ഗൂഡാലോചന വ്യക്തമായിരിക്കുകയാണ്. ഇത് രാജസ്ഥാനിലെ 8 കോടി ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണ്. ഗവർണർ നിയമസഭാ സമ്മേളനം വിളിക്കണം, അങ്ങനെ സത്യം രാജ്യത്തിന് മുന്നിൽ വരണം, രാഹുൽ ഗാന്ധി പറഞ്ഞു. നിയമസഭ സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ഗവർണറുടെ വസതിയ്ക്ക് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ അവസാനിപ്പിച്ചതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം.

rahul gandhi

രാജസ്ഥാനിൽ സച്ചിൻ പൈലറ്റ് ഉൾപ്പെടെയുള്ള വിമത എംഎൽഎമാർക്കെതിരെ നടപടിയെടുക്കരുതെന്നും തത്സ്ഥിതി തുടരണമെന്നുമാണ് ഇന്ന് ഹൈക്കോടതി നിർദ്ദേശിച്ചതിന് പിന്നാലെയാണ് നിയമസഭ സമ്മേളനം വിളിച്ച് ചേർക്കണം എന്ന ആവശ്യവുമായി മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ നേതൃത്വത്തിൽ ഗവർണറുടെ വസതിക്ക് മുൻപിൽ പ്രതിഷേധ ധർണ നടത്തിയത്.

Recommended Video

cmsvideo
സച്ചിന്‍ പൈലറ്റിനോട് സോണിയയ്ക്ക് പൊറുക്കാനാകുമോ ? | Oneindia Malayalam

തനിക്ക് വിശ്വാസം തെളിയിക്കാൻ അവസരം നൽകണമെന്നും നിയമസഭ സമ്മേളനം വിളിച്ച് ചേർക്കണമെന്നുമായിരുന്നു ഗെഹ്ലോട്ടിന്റെ ആവശ്യം. അടിയന്തര ബില്ലുകൾ പാസാക്കുക, കൊവിഡ് സാഹചര്യം വിലയിരുത്തുക, വിശ്വാസ വോട്ടെടുപ്പ് നടത്തുക എന്നിവയായിരുന്നു ഗെഹ്ലോട്ട് ഗവർണർക്ക് മുന്നിൽ വെച്ച ആവശ്യങ്ങൾ. എന്നാൽ സർക്കാരിന്റെ ആവശ്യം അംഗീകരിക്കാൻ ഗവർണർ തയ്യാറായില്ല. ഇതോടെ ഗവർണറുടെ വസതിക്ക് മുൻപിൽ എംഎൽഎമാർ പ്രതിഷേധിക്കുകയായിരുന്നു. അതേസമയം കൊവിഡിന്റെ പശ്ചാത്തലത്തിൽ നിയമസഭ വിളിച്ച് ചേർക്കാൻ സാധിക്കില്ലെന്നാണ് ഗവർണർ വ്യക്തമാക്കിയത്.

അതേസമയം ഗവർണറുടെ അഭ്യർത്ഥനയെ തുടർന്ന് ധർണ അവസാനിപ്പിച്ച എംഎൽഎമാർ പിന്നീട് റിസോർട്ടുകളിലേക്ക് മടങ്ങി. ഇന്ന് രാത്രി വീണ്ടും ഗെഹ്ലോട്ട് മന്ത്രിസഭ യോഗം വിളിച്ച് ചേർത്തിട്ടുണ്ട്. നിയമസഭ സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് വീണ്ടും ഗവർണർക്ക് കോൺഗ്രസ് വിശദമായ കത്ത് നൽകും.

'രാജസ്ഥാനിൽ ബിജെപി പരിഭ്രാന്തിയിൽ; രാഷ്ട്രീയമായും, നിയമപരമായും സധൈര്യം നേരിടും''രാജസ്ഥാനിൽ ബിജെപി പരിഭ്രാന്തിയിൽ; രാഷ്ട്രീയമായും, നിയമപരമായും സധൈര്യം നേരിടും'

കൊവിഡിനെ പിടിച്ച് കെട്ടാൻ ഇന്ത്യ; കോവാക്സിൻ മനുഷ്യരിൽ പരീക്ഷിച്ചു!! ആദ്യ ഡോസ് നൽകിയത് 30 കാരന്കൊവിഡിനെ പിടിച്ച് കെട്ടാൻ ഇന്ത്യ; കോവാക്സിൻ മനുഷ്യരിൽ പരീക്ഷിച്ചു!! ആദ്യ ഡോസ് നൽകിയത് 30 കാരന്

പ്രതിഷേധം അവസാനിപ്പിച്ച് എംഎൽഎമാർ മടങ്ങി;അടിയന്തര മന്ത്രിസഭ വിളിച്ച് ചേർത്ത് ഗെഹ്ലോട്ട്പ്രതിഷേധം അവസാനിപ്പിച്ച് എംഎൽഎമാർ മടങ്ങി;അടിയന്തര മന്ത്രിസഭ വിളിച്ച് ചേർത്ത് ഗെഹ്ലോട്ട്

കൊവിഡിനെ പിടിച്ച് കെട്ടാൻ ഇന്ത്യ; കോവാക്സിൻ മനുഷ്യരിൽ പരീക്ഷിച്ചു!! ആദ്യ ഡോസ് നൽകിയത് 30 കാരന്കൊവിഡിനെ പിടിച്ച് കെട്ടാൻ ഇന്ത്യ; കോവാക്സിൻ മനുഷ്യരിൽ പരീക്ഷിച്ചു!! ആദ്യ ഡോസ് നൽകിയത് 30 കാരന്

English summary
Rahul gandhi asks governer to call assembly
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X