കോണ്‍ഗ്രസ് നേതാക്കള്‍ക്ക് രാഹുല്‍ അനുമതി നിഷേധിച്ചു!! ആദ്യം കാണേണ്ടത് കുമാരസ്വാമിയെയെന്ന്
ദില്ലി: സത്യപ്രതിജ്ഞക്ക് മണിക്കൂറുകള്‍ അവശേഷിക്കെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നിര്‍ദേശവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കര്‍ണാടകത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് രാഹുല്‍ ഗാന്ധി കാണുന്നതിന് അനുമതി നിഷേധിച്ചുവെന്നാണ് പറയപ്പെടുന്നത്. മുന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഡികെ ശിവകുമാര്‍, ജി പരമേശ്വര എന്നിവരെ കാണാന്‍ കൂട്ടാക്കിയില്ലെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ജെഡിഎസ്- കോണ്‍ഗ്രസ് സഖ്യം കര്‍ണാടകത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള നീക്കങ്ങള്‍ നടത്തുന്നതിനിടെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ ദില്ലിയിലെത്തിയത്. ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമിയെ കാണട്ടെയെന്നാണ് ചൂണ്ടിക്കാണിച്ചത്. കര്‍ണാടകത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ജെഡിഎസിന്റെ പിന്തുണ റിപ്പായ ശേഷമാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രതികരണം.
സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ വാജുഭായ് വാല എച്ച്ഡി കുമാരസ്വാമിയെ ക്ഷണിച്ചിരുന്നു. ഇതോടെയാണ് കുമാരസ്വാമി സോണിയാഗാന്ധിയെയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയേയും കാണുന്നതിനായി ദില്ലിയിലേക്ക് പോയത്. തിങ്കളാഴ്ചയായിരിക്കും കൂടിക്കാഴ്ച. ഉപമുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള പദവികള്‍ നല്‍കുന്നതും അധികാരം പങ്കിട്ടെടുക്കുന്നത് സംബന്ധിച്ചും മാറ്റമുണ്ടാകുമെന്നാണ് കരുതുന്നത്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കുന്ന കുമാരസ്വാമിക്ക്, സാമ്പത്തികം, ആരോഗ്യം, പൊതുമരാമത്ത് വകുപ്പുകളാണ് നല്‍കുക എന്നാണ് സൂചന. ആഭ്യന്തരം, ഊര്‍ജ്ജം എന്നീ വകുപ്പുകളിലാണ് കോണ്‍ഗ്രസ് കണ്ണുവെക്കുന്നത്. ചില വൃത്തങ്ങളെ ഉദ്ധരിച്ച് സീ ന്യൂസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യും.

Recommended Video

കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യത്തിന് കീഴിലുള്ള സര്‍ക്കാരാണ് അധികാരത്തിലേറുന്നതെങ്കിലും അഞ്ച് വര്‍ഷവും മുഖ്യമന്ത്രി പദം തനിക്കായിരിക്കുമെന്ന് കുമാരസ്വാമി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദില്‍ നിന്ന് ലഭിച്ചിട്ടുള്ള ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് കുമാരസ്വാമി ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളത്. തിരഞ്ഞെടുപ്പിന് ശേഷമാണ് കോണ്‍- ജെഡിഎസ് സഖ്യമുണ്ടായതെങ്കിലും മുഖ്യമന്ത്രി പദം ജെഡിഎസിന് നല്‍കുമെന്ന് ഇരു പാര്‍ട്ടികളും ധാരണയിലെത്തിയിരുന്നു.












Click it and Unblock the Notifications