കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്റ്റൈലില്‍ പൊളിച്ചെഴുത്തുമായി രാഹുല്‍, 2 നിര്‍ദേശം, ആ പദ്ധതി തിരിച്ചെത്തും, മാസ്റ്റര്‍ സ്‌ട്രോക്ക്

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുന്നില്‍ പുതിയ രണ്ട് നിര്‍ദേശങ്ങളുമായി രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് ഒരുവശത്ത് ജനപ്രിയ പദ്ധതി ഒരുക്കുന്നതിനിടയിലാണ് രാഹുലിന്റെ മാസ്റ്റര്‍ സ്‌ട്രോക്ക്. അണിയറയില്‍ നിന്ന് പുതിയ നേതാക്കളെ കളത്തിലിറക്കുന്നതിന് മുമ്പ് നരേന്ദ്ര മോദിയെ പ്രതിരോധത്തിലാക്കുന്ന രീതിയാണ് രാഹുല്‍ സ്വീകരിച്ചത്. ന്യായ് പദ്ധതി പ്രകാരം തൊഴിലാളികളുടെ അക്കൗണ്ടിലേക്ക് പണമെത്തിക്കാനാണ് രാഹുലിന്റെ നിര്‍ദേശം. രണ്ടാം സാമ്പത്തിക പാക്കേജ് മോദി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് രാഹുല്‍ കൗണ്ടര്‍ അറ്റാക്ക് പുറത്തെടുത്തിരിക്കുന്നത്. നാളെ ധനമന്ത്രി പ്രഖ്യാപിക്കുന്ന പാക്കേജില്‍ ഇതോടെ രാഹുലിന്റെ നിര്‍ദേശം മോദി ഉള്‍പ്പെടുത്തേണ്ടി വരും.

മോദിയെ പഠിച്ച് രാഹുല്‍

മോദിയെ പഠിച്ച് രാഹുല്‍

മോദി എങ്ങനെയാണ് തന്നെ ഇത്രയും കാലം ആക്രമിച്ചതെന്ന് രാഹുല്‍ തിരിച്ചറിഞ്ഞിരിക്കുകയാണ്. താന്‍ തന്നെ മോദിയെ വിമര്‍ശിക്കാന്‍ ഉപയോഗിച്ചിരുന്ന വാക്കുകള്‍ ഉപയോഗിച്ച് ദേശീയതയുമായി ബന്ധപ്പെടുത്തിയായിരുന്നു ഈ ആക്രമണം. തന്നെ പറഞ്ഞാല്‍ അത് രാജ്യത്തെ പറയുന്നതിന് തുല്യമാണെന്ന് വരുത്തി തീര്‍ക്കുകയായിരുന്നു മോദി. എന്നാല്‍ ഇത്തവണ ജനങ്ങളെ ബാധിക്കുന്ന വിഷയം കേള്‍ക്കുന്ന പ്രധാനമന്ത്രിയെന്ന മോദിയുടെ ഇമേജിലാണ് രാഹുല്‍ ലക്ഷ്യമിടിരിക്കുന്നത്. നേരിട്ട് ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങള്‍ രാഹുല്‍ പറയുന്നത് കൊണ്ട് തള്ളിക്കളയാനോ രാഹുലിനോ വിമര്‍ശിക്കാനോ മോദിക്ക് സാധിക്കാത്ത അവസ്ഥയാണ്.

വിടാതെ നിര്‍ദേശങ്ങള്‍

വിടാതെ നിര്‍ദേശങ്ങള്‍

രണ്ടാം സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കാന്‍ പോകുന്ന സാഹചര്യത്തില്‍ രാഹുലിന്റെ നിര്‍ദേശമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ലക്ഷകണക്കിന് വരുന്ന തൊഴിലാളികളെ സുരക്ഷിതമായി നാട്ടിലെത്തിക്കാന്‍ മോദി തയ്യാറാവണമെന്നാണ് ആദ്യം നിര്‍ദേശം. ഇവരുടെ അക്കൗണ്ടില്‍ 7500 രൂപ നിക്ഷേപിക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ക്കായി സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്നും രാഹുലിന്റെ നിര്‍ദേശത്തിലുണ്ട്. നാളെ ധനമന്ത്രിക്ക് ഇവര്‍ക്ക് വേണ്ടി പാക്കേജുകള്‍ പ്രഖ്യാപിക്കേണ്ട സാഹചര്യമാണ് ഇതിലൂടെ വന്നിരിക്കുന്നത്. ഇല്ലെങ്കില്‍ കോണ്‍ഗ്രസ് ഇതിലൂടെ രാഷ്ട്രീയ നേട്ടമുണ്ടാക്കുമെന്ന് ബിജെപിക്കറിയാം. ഇത് നടപ്പാക്കിയാലും കോണ്‍ഗ്രസിന് തന്നെയാണ് നേട്ടം.

രാഹുലിന്റെ വിശ്വസ്ത

രാഹുലിന്റെ വിശ്വസ്ത

രാഹുല്‍ മാസ്റ്റര്‍ സ്‌ട്രോക്കായി കാണുന്നത് അന്യസംസ്ഥാന തൊഴിലാളികളെയാണ്. ഇവര്‍ കോണ്‍ഗ്രസിന്റെ മുന്‍ വോട്ടര്‍മാരാണ്. നഗര വോട്ടര്‍മാര്‍ വന്നതോടെ കോണ്‍ഗ്രസില്‍ നിന്ന് നഷ്ടമായ വോട്ടര്‍മാരാണിത്. ഇവര്‍ക്കിടയില്‍ രാഹുലിന്റെ വിശ്വസ്ത സുപ്രിയ ശ്രീനാഥ് ആണ് പ്രവര്‍ത്തിക്കുന്നത്. ഇവര്‍ക്ക്് നാട്ടിലേക്ക് തിരിച്ചെത്താനുള്ള പണവും, ഇവരുടെ പ്രശ്‌നങ്ങളും എല്ലാം രാഹുലുമായി നേരിട്ട് ഇടപെട്ടാണ് സുപ്രിയ പരിഹരിക്കുന്നത്. ടീം രാഹുലില്‍ ഏറ്റവും പുതിയതായി എത്തിയ നേതാവാണ് ഇവര്‍.

ഒരൊറ്റ മുന്നറിയിപ്പ്

ഒരൊറ്റ മുന്നറിയിപ്പ്

ഒന്നുകില്‍ തൊഴിലാളികളെ മുഴുവന്‍ ബിജെപി സഹായിക്കുക, അല്ലെങ്കില്‍ വഴിമാറി തരിക. കോണ്‍ഗ്രസിന് ഇക്കാര്യം ചെയ്യാനറിയാം എന്ന് രാഹുലിന്റെ ടീം പറയുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ തൊഴിലാളികള്‍ക്ക് സഹായം നല്‍കാന്‍ അനുവദിക്കുന്നില്ലെന്ന് സുപ്രിയ ശ്രീനാഥ് പറയുന്നു. പല തടസ്സങ്ങള്‍ പറഞ്ഞ് ഇത് മുടക്കുകയാണ്. ജില്ലാ കളക്ടര്‍മാരെ കാണാന്‍ പോലും അനുവദിക്കുന്നില്ല. ഗുജറാത്തിലെ വല്‍സാദ് ജില്ലയില്‍ 2500 അന്യസംസ്ഥാന തൊഴിലാളികള്‍ നാട്ടിലേക്ക് വരാനായി രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ ഇവരുടെ പണം നല്‍കാന്‍ കളക്ടര്‍ തയ്യാറായില്ല. ബിജെപിയുടെ നിര്‍ദേശപ്രകാരമായിരുന്നു ഈ നാണം കെട്ട നീക്കം.

രാഹുലിന് വഴങ്ങി

രാഹുലിന് വഴങ്ങി

രാഹുല്‍ പറഞ്ഞത് പോലെ രണ്ടാം ഘട്ട സാമ്പത്തിക പാക്കേജ് മോദി പ്രഖ്യാപിച്ചിരിക്കുകയാണ്. തുടര്‍ച്ചയായ സമ്മര്‍ദമാണ് രാഹുലില്‍ നിന്ന് ബിജെപി നേരിട്ടത്. കഴിഞ്ഞ ദിവസം എല്ലാ മുഖ്യമന്ത്രിമാരുമായും മോദി യോഗം വിളിച്ചത് രാഹുലിന്റെ നിര്‍ദേശപ്രകാരമായിരുന്നു. ഏത് വിധത്തില്‍ പുതിയ രാഹുലിനെ നേരിടണമെന്ന് അറിയാത്ത അവസ്ഥയിലാണ് മോദി. ബിജെപിയുടെ ഐടി സെല്‍ പോലും രാഹുല്‍ പറഞ്ഞ കാര്യങ്ങളെ പരിഹസിച്ചിട്ടില്ല.

വൈകാരിക സന്ദേശം

വൈകാരിക സന്ദേശം

സ്വന്തം കുഞ്ഞിന് വേദനിച്ചാല്‍ എല്ലാ അമ്മമാരും കരയും. ഇന്ന് ഇന്ത്യയെന്ന നമ്മുടെ അമ്മ പൊട്ടിക്കരയുകയാണ്. ആ ഇന്ത്യയുടെ മക്കള്‍ തെരുവിലൂടെ ഭക്ഷണമില്ലാതെ കുടിക്കാന്‍ വെള്ളമില്ലാതെ തെരുവിലൂടെ നടക്കുകയാണ്. അവരുടെ സുരക്ഷ സര്‍ക്കാര്‍ ഉറപ്പാക്കണം. സുരക്ഷിതമായി അവരെ വീടുകളിലെത്തിക്കണം. അവരുടെ അക്കൗണ്ടുകളില്‍ പണമെത്തിക്കാന്‍ അനുവദിക്കണമെന്നും രാഹുല്‍ പറഞ്ഞു.

ന്യായ് പദ്ധതി

ന്യായ് പദ്ധതി

രാഹുലിന്റെ ഓരോ വാക്കിലും ന്യായ് പദ്ധതിയെ കുറിച്ചുള്ള സൂചനകളുണ്ട്. ഇത് തിരിച്ചുകൊണ്ടുവരാനുള്ള തീവ്ര ശ്രമത്തിലാണ് രാഹുല്‍. രഘുറാം രാജനെയും അഭിജിത്ത് ബാനര്‍ജിയെയും അഭിമുഖം ചെയ്തതും വെറുമൊരു സാമ്പത്തിക ഉപദേശത്തിന് വേണ്ടി മാത്രമല്ല. ഇതിന്റെ പുതിയ രൂപമാണ് ഒരുങ്ങുന്നത്. 7500 രൂപ അക്കൗണ്ടില്‍ നിക്ഷേപിക്കാനുള്ള നിര്‍ദേശം ഇതിന്റെ തുടക്കമാണ്. നേരത്തെയുള്ള പദ്ധതി പ്രകാരം 12000 രൂപ ഒരു കുടുംബത്തിന് മാസത്തില്‍ ലഭിക്കുമായിരുന്നു.

അവസാന കുറ്റപ്പെടുത്തല്‍

അവസാന കുറ്റപ്പെടുത്തല്‍

മോദി തന്റെ പരാജയം കൊണ്ട് രാജ്യത്തെ നിരാശപ്പെടുത്തിയെന്ന് കോണ്‍ഗ്രസ് അവസാനമാണ് ചൂണ്ടിക്കാണിച്ചത്. എന്തുകൊണ്ട് അന്യസംസ്ഥാന തൊഴിലാളി വിഷയം മോദി ഉന്നയിച്ചില്ലെന്നാണ് ചോദ്യം. ഇത് മനുഷ്യന് സംഭവിക്കാവുന്ന ഏറ്റവും വലിയ ദുരന്തമാണ്. പ്രിയപ്പെട്ട പ്രധാനമന്ത്രി താങ്കള്‍ ഇന്ന് പറഞ്ഞ കാര്യങ്ങള്‍ വെറും തലക്കെട്ട് മാത്രമാണെന്ന്് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. പ്രധാനമന്ത്രിയുടെ കരുണയില്ലായ്മയില്‍ രാജ്യം നിരാശരാണ്. ഇത്തരം ഗൗരവമേറിയ വിഷയങ്ങള്‍ മോദി പരിഗണിച്ചില്ലെന്നും സുര്‍ജേവാല കുറ്റപ്പെടുത്തി.

യെല്ലോ എക്‌സ്പാന്‍ഷന്‍.... ചൈന സൂക്ഷിച്ചോ? ഞെട്ടിച്ച് അധീര്‍ ചൗധരി, മോദിയോട് പറയാനുള്ളത്, വിവാദം!!യെല്ലോ എക്‌സ്പാന്‍ഷന്‍.... ചൈന സൂക്ഷിച്ചോ? ഞെട്ടിച്ച് അധീര്‍ ചൗധരി, മോദിയോട് പറയാനുള്ളത്, വിവാദം!!

English summary
rahul gandhi asks modi to deposit 7500 rupees in migrant labourers account
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X