കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മസൂദ് അസറിനെ വിട്ടയച്ചത് ബിജെപി സര്‍ക്കാരല്ലേ? നരേന്ദ്ര മോദിയോട് രാഹുല്‍ ഗാന്ധിയുടെ ചോദ്യം

Google Oneindia Malayalam News

ബെംഗളൂരു: ജയ്‌ഷെ മുഹമ്മദ് നേതാവ് മസൂദ് അസറിന്റെ ഇന്ത്യന്‍ ജയിലില്‍ നിന്ന് മോചിപ്പിച്ചത് ബിജെപി സര്‍ക്കാരല്ലേ എന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പുല്‍വാമയില്‍ 40 സിആര്‍പിഎഫുകാരുടെ മരണത്തിന് കാരണമായ ചാവേര്‍ ആക്രമണം നടത്തിയത് ജയ്‌ഷെ മുഹമ്മദാണ്. ഈ സംഘത്തിന്റെ നേതാവിനെ വിട്ടയച്ചത് ആരാണെന്ന് രാഹുല്‍ ഗാന്ധി കര്‍ണാകയിലെ ഹാവേരിയില്‍ പൊതുപരിപാടിയില്‍ പ്രസംഗിക്കവെ രാഹുല്‍ ഗാന്ധി ചോദിച്ചു.

Xrah

മസൂദ് അസറിനെ മോചിപ്പിച്ചത് ആരാണെന്ന് മോദി തങ്ങള്‍ക്ക് പറഞ്ഞുതരണം. അത് രാജ്യത്തോട് തുറന്നുപറയാന്‍ മോദി തയ്യാറാകണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ഒരു ചെറിയ ചോദ്യം മാത്രമാണ് മോദിജീ താങ്കളോട് ചോദിക്കാനുള്ളത്. ആരാണ് സിആര്‍പിഎഫ് ജവാന്‍മാരെ കൊലപ്പെടുത്തിയത്. ആരാണ് ജയ്‌ഷെ മുഹമ്മദിന്റെ നേതാവ്. അദ്ദേഹത്തിന്റെ പേരാണ് മസൂദ് അസര്‍. ബിജെപി ഭരണകൂടമാണ് മസൂദിനെ വിട്ടയച്ചത്. 1999ലെ വാജ്‌പേയി സര്‍ക്കാരാണ് അത് ചെയ്തതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

മോദിയെ ലോക്‌സഭ കാണിക്കില്ല; ബിജെപിക്കെതിരെ പടയൊരുക്കി ഭീം ആര്‍മി; മാറുന്ന യുപി രാഷ്ട്രീയം!!മോദിയെ ലോക്‌സഭ കാണിക്കില്ല; ബിജെപിക്കെതിരെ പടയൊരുക്കി ഭീം ആര്‍മി; മാറുന്ന യുപി രാഷ്ട്രീയം!!

എന്തുകൊണ്ടാണ് മോദി താങ്കള്‍ ഈ വിഷയം പ്രസംഗിക്കാത്തത്. ബിജെപി വിട്ടയച്ച വ്യക്തിയാണ് സൈനികരെ കൊന്നത്. ഞങ്ങള്‍ നിങ്ങളെ പോലെ അല്ല. തീവ്രവാദികള്‍ക്ക് മുമ്പില്‍ ഞങ്ങള്‍ വിറക്കില്ല. ജനങ്ങളോട് എല്ലാം തുറന്നുപറയണമെന്നും രാഹുല്‍ തുറന്നടിച്ചു.

അഴിമതിയെ കുറിച്ചാണ് മോദി പ്രസംഗിക്കുന്നത്. ജനങ്ങള്‍ക്കറിയാം മോദി അഴിമതിക്കാരനാണെന്ന്. കോണ്‍ഗ്രസും ജെഡിഎസും ഒരുമിച്ച് ലോക്‌സഭാ തിരഞ്ഞെടുപ്പ് നേരിടുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

English summary
Rahul Gandhi Asks PM To Tell Nation Who Released Masood Azhar From Jail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X