കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി കള്ളപ്പണക്കാരെ സഹായിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി

  • By Anwar Sadath
Google Oneindia Malayalam News

മോറന്‍: അസം തിരഞ്ഞെടുപ്പ് റാലിയില്‍ നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധിയുടെ പ്രസംഗം. മോദി കള്ളപ്പണക്കാരെ സഹായിക്കുന്ന നിലപാടാണ് കൈക്കൊള്ളുന്നതെന്നും തെരഞ്ഞെടുപ്പ് വാഗ്ദാനം അദ്ദേഹം പാലിച്ചില്ലെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.

കുറഞ്ഞ നികുതി ഈടാക്കി കള്ളപ്പണം വെളുപ്പിക്കുന്നതിനായുള്ള നിയമം കൊണ്ടുവന്നിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. കള്ളപ്പണത്തിന്റെ പര്യായമായ ലളിത് മോദിയെപോലെ ഉള്ളവര്‍ ഇപ്പോഴും വിദേശത്ത് സുഖവാസത്തിലാണ്. ഇവരുടെ പണം കണ്ടെത്തുന്നതിനോ ഇവരെ നാട്ടിലേക്ക് തിരിച്ചെത്തിക്കുന്നതിനോ സര്‍ക്കാര്‍ കാര്യമായൊന്നും ചെയ്യുന്നില്ല.

rahul-gandhi

ഏറ്റവും ഒടുവില്‍ വിജയ് മല്യ നാടുവിട്ടതും സര്‍ക്കാരിന്റെ ഒത്താശയോടെയാണ്. രാജ്യംവിടുന്നതിനു മുന്‍പ് പാര്‍ലമെന്റില്‍ വച്ച് അരുണ്‍ ജയ്റ്റ്‌ലിയെ വിജയ് മല്യ സന്ദര്‍ശിച്ചിരുന്നെന്നും രാഹുല്‍ ആരോപിച്ചു. 15 ലക്ഷം രൂപ വിലയുള്ള സ്യൂട്ട് ധരിച്ച് വ്യവസായ സുഹൃത്തുക്കള്‍ക്കൊപ്പമാണ് മോദിയുടെ ജീവിതം. ഇത്തരമൊരാളാണ് മന്‍ കീ ബാദ് കേള്‍ക്കണമെന്ന് ജനങ്ങളോട് ആവശ്യപ്പെടുന്നതെന്നും രാഹുല്‍ പരിഹസിച്ചു.

കോണ്‍ഗ്രസ് അധികാരത്തിലേറിയാല്‍ ഒട്ടേറെ വാഗ്ദാനങ്ങളും രാഹുല്‍ ഗാന്ധി റാലിയില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ തൊഴില്‍ രഹിതരായ 10 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ നല്‍കും. രണ്ടുലക്ഷം രൂപ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് സൗജന്യ ചികിത്സയും രാഹുല്‍ ഗാന്ധി വാഗ്ദാനം ചെയ്തു. വന്‍ ജനാവലിയാണ് രാഹുലിന്റെ റാലിയില്‍ പങ്കെടുത്തതെന്നാണ് റിപ്പോര്‍ട്ട്.

English summary
Rahul Gandhi asks PM Why Vijay Mallya, Lalit Modi still abroad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X